Month: May 2023
-
India
കര്‍ണാടക കോണ്‍ഗ്രസിന്റെ കൈപിടിക്കും; ഗ്യാലറി ബിജെപിക്കെതിരെന്ന് എക്‌സിറ്റ് പോളുകള്‍
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലം. അഞ്ച് സര്‍വേകളാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്. ബിജെപിക്ക് അധികാരം ലഭിക്കുമെന്ന് രണ്ടെണ്ണം മാത്രമാണ് പറയുന്നത്. ടൈംസ് നൗ, സീ ന്യൂസ്, ഇന്ത്യ ടിവി, ഇന്ത്യ ടുഡെ, ന്യൂസ് 24 എന്നീ സര്‍വേകളാണ് ജനവിധി കോണ്‍ഗ്രസിന് അനുകൂലമാണെന്ന് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 113 സീറ്റുകള്‍ മുതല്‍ 140 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പ്രവചനം. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടത്. ന്യൂസ് നേഷനും സുവര്‍ണ ന്യൂസും 114 മുതല്‍ 117 സീറ്റുകള്‍ വരെ ബിജെപിക്ക് കിട്ടുമെന്ന് പ്രവചിക്കുന്നു. എബിപി ന്യൂസ്, റിപ്പബ്ലിക്ക് ടിവി, ടിവി 9 എന്നിവ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. ജെഡിഎസിന് 12 മുതല്‍ 33 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് മിക്ക സര്‍വേകളുടെയും പ്രവചനം. കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നതിനാല്‍ ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 104 സീറ്റ് നേടി…
Read More » -
Kerala
അവധിക്കാല ക്ലാസുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹെെക്കോടതി സ്റ്റേ ചെയ്തു
തിരുവനന്തപുരം:സംസ്ഥാനത്ത് സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹെെക്കോടതി സ്റ്റേ ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് വെക്കേഷന്‍ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം.കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. വേനലവധി ക്ലാസുകള്‍ നിരോധിച്ചുള്ള 2017ലെ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും, ഇക്കാര്യം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശം ലംഘിച്ച് ക്ലാസ് നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കുട്ടികളെ ഇത്തരത്തില്‍ നിര്‍ബന്ധിച്ച് ക്ലാസുകളില്‍ ഇരുത്തുന്നത് അവരില്‍ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഒപ്പം വേനല്‍ച്ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി തെളിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.
Read More » -
Kerala
മലക്കപ്പാറ പോലീസ് സ്റ്റേഷന് സമീപം പുലിക്കൂട്ടം?
തൃശൂര്‍: മലക്കപ്പാറ പോലീസ് സ്റ്റേഷന് സമീപം മൂന്ന് പുലികള്‍ ഇറങ്ങി. ഇന്നലെ രാത്രി 11.30 ഓടേ പുലിക്കൂട്ടം നടന്നുനീങ്ങുന്നത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തേയിലത്തോട്ടത്തിന് സമീപമാണ് മലക്കപ്പാറ പോലീസ് സ്റ്റേഷന്‍. സ്റ്റേഷന് പിന്‍വശത്തുകൂടി ഒന്നിന് പിറകെ ഒന്നായി മൂന്ന് പുലികള്‍ കടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിരവധി തോട്ടം തൊഴിലാളികള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഓരോ ദിവസവും നിരവധിപ്പേരാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. ചാലക്കുടി- വാല്‍പ്പാറ റൂട്ടിലെ മലക്കപ്പാറയില്‍ പുലിക്കൂട്ടം ഇറങ്ങിയത് അറിഞ്ഞ് നാട്ടുകാര്‍ ഭീതിയിലാണ്. പുലികള്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ പുറത്തേയ്ക്ക് ഇറങ്ങാന്‍ ഭയപ്പെടുകയാണ് നാട്ടുകാര്‍.
Read More » -
Crime
ലഹരിയേ ജീവിതം; മദ്യപിച്ചു ലക്കുകെട്ടു കിടക്കുന്നതും പതിവ്
കൊല്ലം: ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപ് മദ്യത്തിന് അടിമയായിരുന്നു എന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാര്‍ പറയുന്നു. എന്നാല്‍, മദ്യപിച്ച് വഴക്കുണ്ടാക്കുകയോ കേസുകളില്‍ പെടുകയോ ചെയ്തിട്ടില്ലെന്നും അറിയുന്നവര്‍ പറയുന്നു. മദ്യപിച്ചു ലക്കുകെട്ടു കിടക്കുമ്പോള്‍ കൂട്ടുകാരോ ബന്ധുക്കളോ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. മദ്യാസക്തിയില്‍നിന്നു മുക്തനാകാന്‍ മുന്‍പ് ചികിത്സയ്ക്കു പോയിരുന്നുവത്രേ. മദ്യപാനം അതിരു വിട്ടതോടെ ഭാര്യയും മക്കളും മാറിത്താമസിച്ചു. പന്ത്രണ്ടും എട്ടും വയസ്സുള്ള ആണ്‍മക്കളുണ്ട്. വിലങ്ങറ യുപി സ്‌കൂളിലെ അധ്യാപകനായ സന്ദീപ് സംരക്ഷിത അധ്യാപകനായി നെടുമ്പന യുപി സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു. അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ ആശുപത്രിയിലായതിനാല്‍ വീട് അടഞ്ഞുകിടക്കുകയാണ്. സഹോദരന്‍ കൊട്ടാരക്കരയിലാണു താമസം. നാട്ടില്‍ എവിടെയെങ്കിലും സംഘര്‍ഷം വല്ലതും നടന്നോയെന്നു ചൊവ്വാഴ്ച വൈകിട്ട് ഇയാള്‍ പലരോടും ചോദിച്ചിരുന്നു. പിന്നാലെ വീട്ടിലെ പശുവിനെ അഴിച്ചുവിട്ട ഇയാള്‍ പലയിടത്തും കറങ്ങിനടന്നു. പുലര്‍ച്ചെ 2.30ന് സമീപവാസി നെട്ടയം സ്‌കൂളിലെ പ്രധാന അധ്യാപകനായ ശ്രീകുമാറിന്റെ വീടിന്റെ സമീപത്തുള്ള റബര്‍ പുരയിടത്തിലെ വലിയ താഴ്ചയിലേക്ക് ചാടിയ സന്ദീപ് ആരോ കൊല്ലാന്‍ വരുന്നു എന്നുപറഞ്ഞു…
Read More » -
India
പ്രഖ്യാപിച്ചത് 400, ഓടുന്നത് 18; ബാക്കി വന്ദേഭാരത് ട്രെയിനുകൾ എവിടെ ?
ചെന്നൈ: പ്രഖ്യാപിച്ചത് 400 വന്ദേഭാരത് ട്രെയിനുകളാണെങ്കിലും നിലവിൽ രാജ്യത്ത് ഓടുന്നത് 18 എണ്ണം മാത്രം.ബാക്കി ട്രെയിനുകളെ പറ്റി കേന്ദ്ര സർക്കാരിന് മിണ്ടാട്ടവുമില്ല. 400 വന്ദേഭാരത് ട്രെയിനുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാല്‍ ഓടുന്നത് 18 എണ്ണം മാത്രം.ഇതിൽ ദക്ഷിണ റെയില്‍വേയില്‍ സര്‍വീസ് നടത്തുന്നത് ആകെ മൂന്നെണ്ണവും. ചെന്നൈ– മൈസൂരു, ചെന്നൈ– കോയമ്ബത്തൂര്‍, കാസര്‍കോട്– തിരുവനന്തപുരം എന്നീ റൂട്ടുകളിലായാണ് അത് സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് ട്രെയിനിന്റെ 600 കോച്ചുകള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്യാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചത്.പിന്നീട് ചെന്നൈ കോച്ച് ഫാക്ടറിയിൽ സ്വന്തമായി നിർമ്മിക്കാമെന്നായി.ഇവിടെ ആകെ നിർമ്മിച്ചത് 18 ട്രെയിനുകൾ.ശേഷം ചെന്നൈ കോച്ച് ഫാക്ടറി സ്വകാര്യവൽക്കരിക്കുകയും ചെയ്തു.ഇതോടെ വന്ദേഭാരതിന്റെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത്.നേരത്തേ സ്പെയര്‍പാര്‍ട്സുകള്‍ പുറത്തുനിന്ന് വാങ്ങി ചെന്നൈ കോച്ച്‌ഫാക്ടറി സ്വന്തമായാണ് വന്ദേഭാരത് കോച്ചുകള്‍ നിര്‍മിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷം മുതല്‍ സ്വകാര്യവ്യക്തികള്‍ക്ക് പുറം കരാര്‍ നല്‍കി അവര്‍ നേരിട്ട് സ്പെയര്‍പാര്‍ട്സുകള്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കാന്‍ തുടങ്ങി.…
Read More » -
Crime
മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33 വയസുകാരിയെയും ബേപ്പൂര്‍ സ്വദേശി പി.ടി.അനൂപിനെയു(33)മാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. 10-ഉം 13-ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ അനൂപിനൊപ്പം യുവതി സ്ഥലംവിടുകയായിരുന്നു. യുവതിയുടെ സഹോദരന്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂര്‍ മടക്കരയില്‍വെച്ച് ഇരുവരെയും പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം യുവതിക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി യുവാവിനെതിരെയും കേസെടുത്ത് പോലീസ് കോടതിയില്‍ ഹാജരാക്കി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
India
സുവര്‍ണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനം; അഞ്ച് പേര്‍ അറസ്റ്റില്‍
അമൃത്സര്‍: സുവര്‍ണക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെ ഇവിടെനിന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായാണ് വിവരം. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തിയ ശ്രമമാണ് ഇതെന്ന് പോലീസ് അറിയിച്ചു. ഇന്നു രാവിലെ 11 മണിക്ക് പഞ്ചാബ് ഡിജിപി മാധ്യമങ്ങളെ കാണും. ഈ മാസം ആറിനും എട്ടിനും സുവര്‍ണ ക്ഷേത്രത്തിനു സമീപം സ്‌ഫോടനം നടന്നിരുന്നു.
Read More » -
Crime
ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തില്‍ പട്ടാപ്പകല്‍ വീടുകയറി ആക്രമണം; ഗൃഹനാഥനും വയോധികയ്ക്കും പരുക്ക്
തിരുവനന്തപുരം: കാട്ടാക്കടയില്‍ ലഹരി മാഫിയ സംഘം പട്ടാപ്പകല്‍ ഗൃഹനാഥനെയും വയോധികയായ ബന്ധുവിനെയും വീട്ടില്‍ കയറി ആക്രമിച്ചു. കണ്ടല സ്റ്റേഡിയത്തിനു സമീപം അല്‍നൂര്‍ വീട്ടില്‍ റഹിം(50), റഹീമിന്റെ കൊച്ചുമ്മ സൈനബ(63) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത സംഘം ഗേറ്റ് വെട്ടുകത്തി കൊണ്ട് വെട്ടി പൊളിച്ചു. മാറനല്ലൂര്‍ പൊലീസ് കാപ്പ ചുമത്താന്‍ ശിപാര്‍ശ നല്‍കിയ കൊടുംക്രിമിനല്‍ കരിങ്ങല്‍ സ്വദേശി ഡാനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. മത്സ്യ വില്‍പനക്കാരനായ റഹിമിനെ ആയുധങ്ങളുമായി സ്‌കൂട്ടറിലെത്തിയ സംഘം വീടിനു മുന്നിലെത്തി വിളിച്ചിറക്കി. അസഭ്യം വിളിച്ചു കൊണ്ട് അക്രമികള്‍ കയ്യില്‍ കരുതിയ തടി കൊണ്ട് തലയ്ക്ക് അടിച്ചു. സംഭവം കണ്ട് പുറത്ത് വന്ന സൈനബയെ തള്ളി താഴെയിട്ടു. വീടിനു മുന്നിലെ ജനാല ചില്ലുകള്‍ തല്ലി തകര്‍ത്തു. വീടിനു മുന്നിലെ ഗേറ്റില്‍ വാളുകൊണ്ട് വെട്ടി മെറ്റല്‍ ഷീറ്റ് കീറി. തലയ്ക്ക് പരുക്കേറ്റ റഹിം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 2…
Read More » -
Kerala
ജയിച്ചാലും തോറ്റാലും ബിജെപി അധികാരത്തിൽ വരും; കർണാടക ഇലക്ഷൻ റിസൾട്ടിന് യാതൊരു പ്രസക്തിയുമില്ല:എം വി ഗോവിന്ദൻ
കണ്ണൂർ:ജയിച്ചാലും തോറ്റാലും കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ് ബിജെപി.റിസൽട്ട് അവർക്കൊരു പ്രശ്നമല്ല.കർണാടകത്തിൽ എന്നല്ല, എവിടെയും.കോൺഗ്രസ് എവിടെ ജയിച്ചാലും അവരുടെ എംഎല്‍എമാരെ ലേലം വിളിച്ച് ബിജെപി കൂടാരത്തില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എപ്പോ എനിക്ക് തോന്നുന്നോ അപ്പോ ബിജെപി ആകും എന്ന് പറയുന്ന പ്രസിഡന്റാണ് കേരളത്തിൽ പോലും ഉള്ളത്. ലീഗ് ഒപ്പമുള്ളത് കൊണ്ടാണ് കേരളത്തിൽ കോണ്‍ഗ്രസ് ഇന്നും പേരിനെങ്കിലും നിലനിന്നു പോരുന്നത്. ലീഗ് പിന്തുണയില്ലെങ്കില്‍ വയനാട്ടിൽ രാഹുല്‍ ഗാന്ധി പോലും ജയിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
ശക്തമായ ഇടിമിന്നിലില്‍ കൂട്ടില്‍ കിടന്ന വളര്‍ത്തുനായ കത്തിക്കരിഞ്ഞു
കൊല്ലം:ശക്തമായ ഇടിമിന്നിലില്‍ കൂട്ടില്‍ കിടന്ന വളര്‍ത്തുനായ കത്തിക്കരിഞ്ഞു.കൊല്ലം പുലിക്കുഴി ചരുവിള വീട്ടില്‍ പൊന്നമ്മയുടെ വളർത്തു നായയാണ് ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞത്.സംഭവത്തിൽ ഇവരുടെ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപപ്രദേശത്തെ രണ്ട് വീടുകളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.വീട്ടുപകരണങ്ങള്‍ പൂര്‍ണമായി കത്തി നശിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്‌ക്കായികുന്നു അപകടം.ചാറ്റല്‍ മഴയ്‌ക്കിടെ വലിയ ശബ്ദത്തോടെ ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ പൊന്നമ്മയുടെ ബന്ധുവായ മണികണ്ഠന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉഗ്ര ശബ്ദത്തോടെ തീഗോളം വന്ന് മുറ്റത്ത് പതിക്കുകയായിരുന്നെന്ന് മണികണ്ഠന്‍ പറഞ്ഞു. അപകടത്തിന് തൊട്ട് മുന്‍പ് അവിടെ നിന്നും മാറിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നും മണികണ്ഠൻ പറഞ്ഞു.
Read More »