Month: May 2023
-
Local
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി ഗർഭിണി; രണ്ടു പേർ അറസ്റ്റിൽ
കാസർകോട്:വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 കാരിയായ വിദ്യാർത്ഥിനി ഗർഭിണി.സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. കുമ്ബള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയാണ് രണ്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഉഡുപ്പി സ്വദേശിയായ സഹപാഠിയേയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.പോക്‌സോ നിയമ പ്രകാരമാണ് കേസ്.
Read More » -
India
ഇ- റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും മരിച്ചു
ഇലക്‌ട്രോണിക് റിക്ഷയുടെ(ഇ റിക്ഷ) ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു.ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. വീട്ടിൽ ബാറ്ററി ചാർജ്ജ് ചെയ്യവേയാണ് അപകടം.ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്.ഈ സമയം ഇയാൾ പുറത്തുപോയിരിക്കുകയായിരുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
Crime
കൊല്ലത്ത് തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
കൊല്ലം : നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗര്‍ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തന്‍തുറ കൊന്നയില്‍ ബാലഭദ്ര ദേവീക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ക്ഷേത്ര നിര്‍മാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതായി പറയപ്പെടുന്നു.അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തിന്റെ തലക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
Read More » -
NEWS
നാളെ ലോക മാതൃദിനം
അമ്മയാകാൻ ഭാഗ്യമില്ലാതെപോയ ഒരു സ്ത്രീയിൽനിന്നുമാണ് അമ്മദിനത്തിന്റെ തുടക്കം.മാതൃത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയുകയും ആ അനുഭവത്തിന്റെ ഉദാത്തത മനസ്സുകൊണ്ട് അനുഭവിക്കുകയും ചെയ്ത സ്ത്രീയിൽനിന്ന്. അമേരിക്കക്കാരി അന്നാ ജാർവിസ്.പുതിയ കാലത്തെ അമ്മ ദിനാഘോഷങ്ങളുടെ തുടക്കം ജാർവിസിൽനിന്നായിരുന്നു.അമ്മയുടെ ആഗ്രഹവും പ്രതീക്ഷയും സഫലമാക്കി അമ്മമാർക്കുവേണ്ടി ഒരു ദിനമെങ്കിലും എന്ന പ്രചാരണം ഏറ്റെടുത്തു ജാർവിസ് നിരന്തരമായി നടത്തിയ പ്രചാരണത്തിന്റെ ഫലമാണ് സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്നു ലോകമെങ്ങും ആഘോഷിക്കുന്ന അമ്മദിനം.കാരണം അന്നാ ജാർവിസിന് മക്കളില്ലായിരുന്നു. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നത്.സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകമെങ്ങും ആഘോഷിക്കുന്നത്.അമ്മ ആരാധിക്കപ്പെടുകയും മക്കള്‍ അമ്മയെ ആരാധിക്കുകയും ചെയ്യുന്ന ദിവസം. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്ന് ഒരു കവി പാടിയിരിക്കുന്നു. അമ്മ ആദരിക്കപ്പെടേണ്ട വ്യക്‌തിയാണ്, പൂജിക്കപ്പെടേണ്ട വ്യക്‌തിയാണ്.അതു കൊണ്ടുതന്നെ മാതൃദിനം എന്ന പേരില്‍ മക്കള്‍ അതു കൊണ്ടാടണം. `സ്വര്‍ഗ്ഗം’ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അതു അമ്മയുടെ കാല്‍ക്കീഴിലാണെന്നാണ് നബി മറുപടി പറഞ്ഞത്.ഈശ്വരനു എല്ലായിടത്തും പ്രത്യക്ഷപെടാന്‍ കഴിയാത്തത്…
Read More » -
Crime
എംസി റോഡരികിൽ അടിച്ചിറയിൽ അർദ്ധരാത്രിയിൽ അക്രമിയുടെ അഴിഞ്ഞാട്ടം: തടയാനെത്തിയ പോലീസിനും മർദ്ദനം; പ്രതിയെ കീഴ്പ്പെടുത്തിയത് ബലപ്രയോഗത്തിലൂടെ- വീഡിയോ
കോട്ടയം : എംസി റോഡരികിൽ ഏറ്റുമാനൂർ അടിച്ചിറയിൽ അക്രമാസക്തനായി ഒപ്പം ഉണ്ടായിരുന്ന യുവാവിനെ നടുറോഡിലിട്ട് ആക്രമിച്ച പ്രതിയെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടുകൂടി ഉണ്ടായ സംഭവത്തിലാണ് പോലീസിന്റെ സാഹസിക ഇടപെടൽ ഉണ്ടായത്. അടിച്ചിറയിൽ രണ്ടുപേർ തമ്മിൽ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമാനൂർ പോലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ അക്രമാസക്തനായ പ്രതി ഒപ്പമുണ്ടായിരുന്ന ആളെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതി ആക്രമണം നടത്തി. ഇതേതുടർന്ന് രാത്രി പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് പ്രതിയെ കായികമായി കീഴ്പ്പെടുത്തുകയായിരുന്നു.
Read More » -
India
കര്‍ണാടകയില്‍ ഇന്ന് വോട്ടെണ്ണൽ
ബംഗളൂരു:കാത്തിരിപ്പിനൊടുവില്‍ കര്‍ണാടകയില്‍ ഇന്ന് വോട്ടെണ്ണല്‍.ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 73.19 ശതമാനം പേരായിരുന്നു ഇത്തവണ വിധിയെഴുത്തില്‍ പങ്കെടുത്തത്. 224 മണ്ഡലങ്ങളിലായി വിവിധ പാര്‍ട്ടികളുടെ 2613 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ചു.വോട്ടെടുപ്പ് അവസാനിച്ച് ശേഷം പുറത്തുവന്ന പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചെണ്ണം തൂക്കുസഭയും നാലെണ്ണം കോണ്‍ഗ്രസിന് ഭരണം കിട്ടുമെന്നുമാണ് പ്രവചിക്കുന്നത്. അതെന്തുതന്നെയായാലും തുടർഭരണ പ്രതീക്ഷയില്‍ ബിജെപിയും ഭരണം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസും തൂക്കുസഭയില്‍ പ്രതീക്ഷിയര്‍പ്പിച്ചു ജെഡിഎസും വോട്ടുകളില്‍ ഉറ്റുനോക്കുകയാണ്.
Read More » -
India
ബിഹാറില്‍ കുടിലുകള്‍ക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
പാട്ന:ബിഹാറില്‍ മുസാഫര്‍പൂരില്‍ കുടിലുകള്‍ക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കതയ്യ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആറ് കുടിലുകള്‍ കത്തിനശിച്ചു. പാചകത്തിനിടെയുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് കണ്ട് വീടുകളിലുണ്ടായിരുന്നവര്‍ പുറത്തേയ്‌ക്ക് ഓടിയെങ്കിലും മൂന്ന് പേര്‍ പൊള്ളലേറ്റ് മരണപ്പെടുകയായിരുന്നു. മുസാഫര്‍പൂര്‍ സ്വദേശികളായ ഹാഫിസ് മിയ, മുംനേഷ് ബീഗം, അലീന ബീഗം എന്നിവരാണ് മരിച്ചത്.
Read More » -
Kerala
യാത്രക്കാരുടെ തിരക്ക്; മൂന്ന് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി റെയില്‍വേ
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജനശതാബ്ദിയിലടക്കം മൂന്ന് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12075), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12076) എന്നിവയില്‍ മേയ് 12 മുതല്‍ 28 വരെ ഒരു ചെയര്‍കാര്‍ കോച്ചുകള്‍ വീതവും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ (16603) മേയ് 14 ന് ഒരു ത്രീ ടയര്‍ എ.സി കോച്ചുമാണ് അധികമായി വര്‍ധിപ്പിച്ചത്.
Read More » -
Kerala
ലഹരിയിൽ മുങ്ങിത്താഴുന്ന കേരളം
പ്രബുദ്ധ കേരളമെന്നാണ് കേരളത്തെ നമ്മള്‍ അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ളത്. വലുപ്പം അടിസ്ഥാനമാക്കിയാല്‍ കൊച്ചു സംസ്ഥാനമാണ് നമ്മുടേതെങ്കിലും നവോത്ഥാന നായകന്മാര്‍ അടിത്തറയിട്ട സാമൂഹിക ഭൂമികയില്‍ നിന്ന് നമ്മള്‍ പടുത്തുയര്‍ത്തിയത് ഒട്ടും ചെറുതല്ലാത്ത നേട്ടങ്ങളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരുപക്ഷേ വികസ്വര രാജ്യങ്ങള്‍ക്കുമൊക്കെ മാതൃകയാവുന്ന തരത്തിലുള്ളതാണ് പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യരംഗത്തുമൊക്കെ നമ്മള്‍ കരഗതമാക്കിയ നേട്ടങ്ങള്‍. മാനവ വികസന സൂചികയില്‍ മുന്തിയ സ്ഥാനമാണ് കേരളത്തിനുള്ളത്.ഉത്ബുദ്ധമായ സാമൂഹിക, രാഷ്ട്രീയ ബോധമുള്ളവരാണ് മലയാളികള്‍. സാമൂഹികവും ജാതീയവുമായ അസമത്വങ്ങള്‍ക്കെതിരാണ് മലയാളിയുടെ പൊതുമനസ്സ്.എന്നാല്‍ നമ്മുടെ സാമൂഹിക സുസ്ഥിതിയെയും, പൊതുജനാരോഗ്യത്തെയും, ഉത്പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും ഒക്കെ ബാധിക്കുന്ന തരത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് മലയാളിയുടെ ഇന്നത്തെ ലഹരി ഉപയോഗം.കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകത്തിൽ കണ്ടതും ഇതുതന്നെയാണ്. കേരളം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളിൽ പ്രധാനമാണ് ലഹരിയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും.സംസ്ഥാനം നേടിയെടുത്ത സാമൂഹിക നേട്ടങ്ങൾ പലതും ഇല്ലാതാക്കുന്ന ഒന്നായി മദ്യവും മയക്കുമരുന്നും മാറിയിരിക്കുന്നു.ഇവ സൃഷ്‌ടിക്കുന്ന ദുരിതങ്ങൾ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്‌ഘടനയിലും രാഷ്‌ട്രീയ രംഗത്തുമെല്ലാം കൂടിക്കൊണ്ടിരിക്കുകയാണ്.…
Read More » -
India
ട്രെയിൻ യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചെലവു തീരെ കുറച്ച് എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കും എന്നതാണ് യാത്രകൾക്ക് ട്രെയിൻ തിരഞ്ഞെടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സൗകര്യപൂര്‍വ്വം യാത്ര ചെയ്യാം എന്നുള്ളതും പ്രായമായവർക്കും മറ്റു ബുദ്ധിമുട്ടുകളില്ലാതെ സഞ്ചരിക്കാം എന്നതും ട്രെയിൻ യാത്രകളെ കൂടുതൽ ജനകീയമാക്കുന്നു.എന്നാൽ പലപ്പോളും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വിശ്വാസം തകർത്തിട്ടുള്ളവയാണ് ട്രെയിൻ. അക്രമങ്ങളും മോഷണങ്ങളും ഒക്കെ മറ്റ് ഏതു യാത്രകളേക്കാളും കൂടുതൽ സംഭവിക്കുന്നത് ട്രെയിനിലാണ്.ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുവാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എന്തൊക്കെയാണ് ട്രെയിൻ യാത്രയിൽ ചെയ്യരുതാത്തത് എന്നും നോക്കാം. ട്രെയിൻ യാത്രകളുടെ കാര്യം പറയുമ്പോൾ സുരക്ഷ ആരംഭിക്കുന്നത് പ്ലാറ്റ്ഫോമിൽ നിന്നുമാണ്. ട്രെയിനിൽ കയറുവാനുള്ള ഓട്ടത്തിനിടയിൽ വിലപ്പെട്ട പലതും പ്ലാറ്റ്ഫോമിൽ നിന്നും നഷ്ടപ്പെട്ടു എന്നു വരാം.അതുകൊണ്ടു വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതമായി വയ്ക്കുവാൻ ഓർക്കുക.പ്ലാറ്റ്ഫോം മാറുമ്പോൾ റെയില്‍ പാത മുറിച്ചു കടക്കാതെ ഓവർ ബ്രിഡ്ജ് ഉപയോഗിക്കുവാൻ ഓർക്കുക. എവിടേക്കാണ് പോകുന്നത് എന്നതിനെ അനുസരിച്ചുവേണം ട്രെയിനിലെ കോച്ച് തിരഞ്ഞെടുക്കുവാൻ.പെട്ടന്ന് എത്തുന്ന യാത്രകൾക്ക് ജനറൽ കംപാർട്മെന്റ് മതിയാവും.എന്നാൽ…
Read More »