അമ്മയാകാൻ ഭാഗ്യമില്ലാതെപോയ ഒരു സ്ത്രീയിൽനിന്നുമാണ് അമ്മദിനത്തിന്റെ തുടക്കം.മാതൃത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയുകയും ആ അനുഭവത്തിന്റെ ഉദാത്തത മനസ്സുകൊണ്ട് അനുഭവിക്കുകയും ചെയ്ത സ്ത്രീയിൽനിന്ന്.
അമേരിക്കക്കാരി അന്നാ ജാർവിസ്.പുതിയ കാലത്തെ അമ്മ ദിനാഘോഷങ്ങളുടെ തുടക്കം ജാർവിസിൽനിന്നായിരുന്നു.അമ്മയു ടെ ആഗ്രഹവും പ്രതീക്ഷയും സഫലമാക്കി അമ്മമാർക്കുവേണ്ടി ഒരു ദിനമെങ്കിലും എന്ന പ്രചാരണം ഏറ്റെടുത്തു ജാർവിസ് നിരന്തരമായി നടത്തിയ പ്രചാരണത്തിന്റെ ഫലമാണ് സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്നു ലോകമെങ്ങും ആഘോഷിക്കുന്ന അമ്മദിനം.കാരണം അന്നാ ജാർവിസിന് മക്കളില്ലായിരുന്നു.
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നത്.സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകമെങ്ങും ആഘോഷിക്കുന്നത്.അമ്മ ആരാധിക്കപ്പെടുകയും മക്കള്‍ അമ്മയെ ആരാധിക്കുകയും ചെയ്യുന്ന ദിവസം. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്ന് ഒരു കവി പാടിയിരിക്കുന്നു. അമ്മ ആദരിക്കപ്പെടേണ്ട വ്യക്‌തിയാണ്, പൂജിക്കപ്പെടേണ്ട വ്യക്‌തിയാണ്.അതു കൊണ്ടുതന്നെ മാതൃദിനം എന്ന പേരില്‍ മക്കള്‍ അതു കൊണ്ടാടണം.
`സ്വര്‍ഗ്ഗം’ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അതു അമ്മയുടെ കാല്‍ക്കീഴിലാണെന്നാണ് നബി മറുപടി പറഞ്ഞത്.ഈശ്വരനു എല്ലായിടത്തും പ്രത്യക്ഷപെടാന്‍ കഴിയാത്തത് കൊണ്ട് അമ്മമാരെ സൃഷ്‌ടിച്ചു എന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നു. തൈത്തീരിയ ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്ന പോലെ (11:3)ഹിന്ദുസ്‌ഥാനിലെ ജനങ്ങള്‍ അമ്മ, അച്ഛന്‍, അതിഥി എന്നിവരെ ദൈവമായി കാണുന്നു. എന്നാല്‍ ഇവരില്‍ അമ്മക്ക് തന്നെയാണ് പ്രഥമ സ്‌ഥാനം.ഇരുപത്തിനാലു വയസ്സു വരെ എല്ലാ സ്ര്‌തീകളേയും സ്വന്തം അമ്മയായി കണക്കാക്കാന്‍ ആണ്‍കുട്ടികളെ ഉപദേശിക്കുന്നതായി ഹിന്ദുപുരാണങ്ങളില്‍ കാണുന്നുണ്ട്.
അതാണ് മാതൃദേവോ ഭവ:
അമ്മയോടുള്ള സ്‌നേഹവും ആദരവും ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല എന്നതും നാം ഓര്‍ക്കേണ്ടതാണ്.എങ്കിലും മാതാപിതാക്കളെ സ്‌നേഹിക്കുന്നതിനും അവര്‍ക്ക് വേണ്ടിയും നാം സമയം നീക്കി വെക്കുന്നുണ്ട് എന്നതിന്റെ സൂചന കൂടിയാണ് ഈ ദിനം.മാതാവിനേയും മാതൃത്വത്തെയും ആദരിക്കുന്ന ദിവസമാണ് ലോക മാതൃദിനം. ‘അമ്മ’ എന്ന രണ്ടക്ഷരം സ്‌നേഹത്തിന്റെ പ്രതീകമാണ്, സഹനത്തിന്റെ അടയാളമാണ്. അമ്മയെന്ന വാക്കിനേക്കാൾ അമൂല്യമായ മറ്റെന്തെങ്കിലുമുണ്ടോ?