LocalNEWS

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി ഗർഭിണി; രണ്ടു പേർ അറസ്റ്റിൽ

കാസർകോട്:വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 കാരിയായ വിദ്യാർത്ഥിനി ഗർഭിണി.സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി.
കുമ്ബള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയാണ് രണ്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഉഡുപ്പി സ്വദേശിയായ സഹപാഠിയേയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.പോക്‌സോ നിയമ പ്രകാരമാണ് കേസ്.

Back to top button
error: