കൊല്ലം : നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗര്‍ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്.
സംഭവത്തിൽ കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു.
നീണ്ടകര പുത്തന്‍തുറ കൊന്നയില്‍ ബാലഭദ്ര ദേവീക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ക്ഷേത്ര നിര്‍മാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതായി പറയപ്പെടുന്നു.അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തിന്റെ തലക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.