Month: May 2023
-
Local
മിന്നൽ ചുഴലി: കണ്ണൂരിൽ നിരവധി വീടുകൾ തകർന്നു; വ്യാപക കൃഷിനാശം
കണ്ണൂർ: പിടിതരാതെ മാറിനിന്ന വേനൽമഴ ഒടുവിൽ ജില്ലയിൽ നാശം വിതച്ചുകൊണ്ട് തിമിർത്താടി.മലയോര മേഖലയിൽ വേനൽ മഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി രണ്ട് വീട് പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു.നിരവധി കർഷകരുടെ കാർഷിക വിളകൾക്കും കനത്ത നാശം നേരിട്ടു.ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ടിലെ ബീന ചെടിയാരത്തിന്റെ വീടാണ് മരം വീണ് പൂർണ്ണമായും തകർന്നത്.വീടിന് സമീപത്തെ തൊഴുത്തും പൂർണ്ണമായും നശിച്ചു.അപകട സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല.കുടിവെള്ള ക്ഷാമം മൂലം കുടുംബം കുറച്ചു ദിവസമായി ബന്ധുവീട്ടിൽ മാറി താമസിക്കുന്നതിനാലാണ് വൻ അപകടം ഒഴിവായത്.ആറളം നെടുമുണ്ടയിലെ പാലികുഴുപ്പിൽ ജെസ്റ്റിൻ തോമസിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടും മരം വീണ് തകർന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി വളയംകോട് പാട്രിക്ക് ഫെർണ്ണാണ്ടസിന്റെ വീടിന്റെ മേൽക്കൂര മരം വീണ് ഭാഗികമായി തകർന്നു. അയൽ പറമ്പിലെ തെങ്ങ് കടപുഴകി മേൽക്കൂരയ്ക്ക് മുകളിൽ പതിക്കുകയായിരുന്നു.നെടുമുണ്ടയിലെ രാധ കാട്ടിലിന്റെ വീട് പൂർണ്ണമായും തകർന്നു. അയ്യൻകുന്നിലെ കുന്നത്ത്മാക്കൽ ട്വിങ്കിൽ മാത്യുവിന്റെ വീട് മരം വീണ് മേൽകൂരയും സിറ്റൗട്ടും തകർന്നു.…
Read More » -
Kerala
”കരിയില അനങ്ങിയാല്‍ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ; നമ്മുടേത് കൂറില്ലാത്ത ഒരുസൈസ് ആളുകള്‍”
ഇടുക്കി: പോലീസ്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എം.എം.മണി എംഎല്‍എ. നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥര്‍ക്കു നാടിനോടു കൂറില്ലെന്നും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരെ കണ്ടു പഠിക്കണമെന്നും മണി പറഞ്ഞു. കമ്പംമെട്ടില്‍ വനം വകുപ്പിന്റെ സംയോജിത ചെക്‌പോസ്റ്റ് ഉദ്ഘാടനച്ചടങ്ങിലാണ് എംഎല്‍എയുടെ വിമര്‍ശനം. ”കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ഒരു കരിയില അനങ്ങിയാല്‍ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ എത്തും. എന്നാല്‍, നമ്മുടെ ഉദ്യോഗസ്ഥര്‍ യാതൊരു കൂറുമില്ലാത്ത ഒരു സൈസ് ആളുകളാണ്. തമിഴ്‌നാട്ടിലെ പോലീസും വനം വകുപ്പും റവന്യു ഉദ്യോഗസ്ഥരും ആ നാടിനോടു കാണിക്കുന്ന കൂറ് ഇവിടത്തെ ഉദ്യോഗസ്ഥരും കാക്കിധാരികളും കണ്ടു പഠിക്കണം. അവര്‍ക്കു ദക്ഷിണ വയ്ക്കണം. നിലപാടു മാറ്റിയില്ലെങ്കില്‍ അതിര്‍ത്തി ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കു സ്ഥലം മാറ്റണം. എന്നിട്ട് പണി ചെയ്യുന്നവരെ നിയമിക്കണം”- മണി പറഞ്ഞു.
Read More » -
Crime
മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയെന്ന ആരോപണം; പോലീസുകാരനെ സ്ഥലംമാറ്റി
തിരുവനന്തപുരം: മാങ്ങ വാങ്ങി പോലീസ് ഉദ്യോഗസ്ഥന്‍ പണം നല്‍കാതെ മുങ്ങിയെന്ന പരാതിയില്‍ പോലീസുകാരനെ സംരക്ഷിച്ച് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍, ആരോപണവിധേയനായ പോലീസുകാരനെ എ.ആര്‍.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെയും പോത്തന്‍കോട് ഇന്‍സ്‌പെക്ടറുടെയും പേരില്‍ കടയില്‍നിന്നും മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരേയാണ് അന്വേഷണം നടന്നത്. പോത്തന്‍കോട് കരൂര്‍ ക്ഷേത്രത്തിന് സമീപം എം.എസ്.സ്റ്റോഴ്‌സ് കടയുടമ ജി.മുരളീധരന്‍ നായരുടെ കടയില്‍ നിന്നാണ് കഴിഞ്ഞ മാസം 17-ന് 800 രൂപയ്ക്ക് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കടക്കാരന്‍ കാര്യം തിരക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പോത്തന്‍കോട് സി.ഐ. അന്വേഷണം നടത്തി. വീണ്ടും നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ സംഭവത്തില്‍ ആക്ഷേപം ഉന്നയിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും സംഭവസമയത്ത് ഇയാള്‍ സ്റ്റേഷനിലായിരുന്നു എന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് എസ്.പിക്ക് കൈമാറി. എന്നാല്‍, ആരോപണം…
Read More » -
പ്രണയത്തില്‍നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ചു; ആലുവയില്‍ കോളജ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം
എറണാകുളം: പ്രണയത്തില്‍നിന്ന് പിന്‍മാറാത്തതിന് ആലുവയില്‍ കോളജ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. പെണ്‍കുട്ടിയുടെ അമ്മാവന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. താടിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ യുവാവ് കിടപ്പിലായിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ആലുവ യുസി കോളജ് വിദ്യാര്‍ഥിയായ തൗഫീഖും ഇതേ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും പ്രണയത്തിലായിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവിന്റെ നിര്‍ദേശപ്രകാരം ക്രൂരമര്‍ദനം നടന്നുവെന്നാണ് ആരോപണം. കഴിഞ്ഞ മാസം ഇരുപത്തിനാലിന് വൈകിട്ട് ആലുവ എടത്തലയിലെ വീട്ടില്‍നിന്ന് തൗഫീഖിനെ ബലമായി കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു മര്‍ദനം. ആദ്യം കാറിലിട്ട് മര്‍ദിച്ചു. തുടര്‍ന്ന് കളമശേരിയിലെ ലോഡ്ജിലും, ആളൊഴിഞ്ഞ പറമ്പിലുമെത്തിച്ച് മര്‍ദിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. വീട്ടുകാര്‍ ആലുവ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പാതിരാത്രിക്ക് വീടിനു സമീപം ഇറക്കിവിട്ടുവെന്നും തൗഫീഖ് പറയുന്നു. താടിയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ട്. ആക്രമണമുണ്ടായ ദിവസം മുതല്‍ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും എടത്തല പോലീസ് പറയുന്നു.
Read More » -
കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം? ആഘോഷം തുടങ്ങി
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 131 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബി.ജെ.പി. 73, ജെ.ഡി.എസ്. 18 എന്നിങ്ങനാണ് മറ്റുള്ളവരുടെ നില. ഇതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. അതേസമയം, ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഹുബ്ബള്ളിധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും പിന്നിലാണ്. 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10 നാണ് തെരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണല്‍. ഉച്ചകഴിയുന്നതോടെ പൂര്‍ണചിത്രമറിയാം. ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ അവസരം ലഭിച്ചാല്‍ ദള്‍ വലിയ വിലപേശല്‍ നടത്തുമെന്നുറപ്പ്.
Read More » -
Local
കോരങ്കടവ് പാലം പൂർത്തിയായി
കൊച്ചി: പിറവം – കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോരങ്കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി.മെയ് ഇരുപതാം തീയതി ഉച്ചക്ക് 12.30 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മുടങ്ങി പോകുമെന്ന് കരുതിയിരുന്ന പാലത്തിന്റെ പദ്ധതിയാണ് ഇപ്പോൾ യഥാർത്ഥ്യമാകുന്നത്.2009-ല്‍ ഭരണാനുമതി ലഭ്യമായ പാലം അപ്രോച്ച് റോഡിന് ഭൂമി ലഭ്യമാക്കാത്തത് കാരണമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കാലതാമസം നേരിട്ടത്.തുടര്‍ച്ചയായുള്ള സാങ്കേതിക – നിയമ തടസ്സങ്ങള്‍ മൂലം തടസ്സപ്പെട്ടിരുന്ന പദ്ധതിയ്ക്ക് പിന്നീട് പുതുജീവന്‍ പകര്‍ന്നത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തായിരുന്നു.അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരൻ മുൻകൈയെടുത്ത് പാലത്തിന്റെ നിര്‍മ്മാണത്തിനായി 14.30 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്കി. പ്രസ്തുത നടപടികളുടെ തുടര്‍ച്ചയായിട്ടാണ് പാലം നിര്‍മ്മാണത്തിന്റെ സാങ്കേതികാനുമതി ലഭ്യമായതും ടെണ്ടര്‍ നടപടികള്‍ക്ക് ശേഷം പാലത്തിന്റെ നിര്‍മ്മാണം ഇപ്പോൾ പൂര്‍ത്തിയായതും.ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് അപ്രോച്ച് റോഡ് പൂര്‍ത്തീകരണത്തിന് അധിക തുക അനുവദിപ്പിച്ചിട്ടുണ്ട്. 134 മീറ്റർ നീളത്തിലും…
Read More » -
Kerala
ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ
കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്‌ട്ര അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ലോകമാകെയുള്ള ബിസിനസ് ഇൻക്യുബേറ്ററ്യുകളുടേയും ആക്സിലറേറ്ററുകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.ഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിലാണ് സ്റ്റാർട്ടപ്പ് മിഷൻ ഈ നേട്ടം കൈവരിച്ചത്. മെയ് 16-ന് ബെൽജിയത്തിലെ ഗെന്റിൽ നടക്കാനിരിക്കുന്ന ലോക ഇൻകുബേഷൻ ഉച്ചകോടി-2023ൽ ഈ പുരസ്കാരം സമ്മാനിക്കും. വ്യാവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം കൈവരിച്ച പുരോഗതിയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.ജ്ഞാനസമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ ചുവടുവയ്പ്പുകൾക്ക് ഇതു കൂടുതൽ ഊർജ്ജം പകരും എന്നാണ് കരുതപ്പെടുന്നത്.
Read More » -
NEWS
പരിചിത പാതകളിലും അപകടങ്ങളും ആപത്തുകളും പതിയിരിപ്പുണ്ടാകും, ജാഗ്രതയോടും കരുതലോടും കടന്നുപോകുക
വെളിച്ചം ആത്മസുഹൃത്തുക്കളായിരുന്നു അവര്‍. അതുകൊണ്ട് തന്നെ പരസ്പരം ഉളള ഗൃഹസന്ദര്‍ശനവും രാത്രിസംഭാഷണവും അവര്‍ക്ക് ശീലമായിരുന്നു. അന്ന് അയാള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പതിവുപോലെ യാത്രയായി. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ നേരം നന്നെ ഇരുട്ടി. പക്ഷേ, സ്ഥിരം പോകുന്ന വഴിയായതുകൊണ്ട് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ കാറ്റും മഴയും മൂലം വെളിച്ചം ഉണ്ടായിരുന്നില്ല. കുറെ നേരം നടന്നിട്ടും വീട് എത്താതിരുന്നത് കൊണ്ട് അയാള്‍ക്ക് സംശയമായി. എങ്കിലും നടപ്പ് തുടര്‍ന്നു. പെട്ടെന്ന് ഒരു മിന്നലുണ്ടായി. ആ വെളിച്ചത്തിലയാള്‍ക്ക് മനസ്സിലായി, താന്‍ അടുത്ത രണ്ടുമൂന്ന് ചുവടുകള്‍ വെക്കുകയാണെങ്കില്‍ വീഴുന്നത് ഒരു കൊക്കയിലേക്ക് ആകുമായിരുന്നു എന്ന്. പരിസരം മനസ്സിലാക്കിയ അയാള്‍ ശരിയായ ദിശയിലൂടെ തന്റെ നടപ്പ് തുടര്‍ന്നു. അപരിചിത പാതകളില്‍ എല്ലാവരും ശ്രദ്ധാലുവാകും. പക്ഷേ, സ്ഥിരം വഴികളില്‍ കാണിക്കുന്ന ശ്രദ്ധക്കുറവാണ് പല അപകടങ്ങളും വിളിച്ചുവരുത്തുന്നത്. അധികനാള്‍ സഞ്ചരിച്ചതിന്റെ ആത്മവിശ്വാസം താണ്ടാനുള്ള വഴികളെ സുരക്ഷിതമാക്കണമെന്നില്ല. അസാധാരണവും അപ്രതീക്ഷിതവുമായ അനേകം പാതകളും ആളുകളും വഴിയില്‍ കണ്ടെക്കാം. ഒരു വഴിയും…
Read More » -
Movie
ചരിത്രത്തിൽ ഇടംപിടിച്ച ‘ന്യൂസ്പേപ്പർ ബോയ്’ സ്ക്രീനിലെത്തിയിട്ട് ഇന്ന് 68 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയൻ മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചലച്ചിത്രമായ ‘ന്യൂസ്പേപ്പർ ബോയ്’ റിലീസ് ചെയ്തിട്ട് 68 വർഷം. സാമൂഹിക പ്രസക്തിയും ചരിത്രപരമായി സത്യസന്ധതയും താരങ്ങളല്ലാത്ത നടീനടന്മാർ ഉൾക്കൊള്ളുകയും ചെയ്യൂന്ന വ്യത്യസ്‌ത സിനിമയെന്ന നിലയ്ക്ക് ‘ന്യൂസ്പേപ്പർ ബോയ്’ മലയാള ചലച്ചിത്ര ചരിത്രത്തിന്റെ മറക്കാനാവാത്ത ഭാഗമാണ്. 1955 മെയ് 13ന് ഈ സിനിമ തീയേറ്ററുകളിലെത്തി. അദ്ധ്വാനത്തിലൂടെ ദാരിദ്ര്യമില്ലാത്ത നാളെയെ സൃഷ്‌ടിക്കുക എന്നതാണ് പ്രമേയം. പി രാംദാസ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ന്യൂസ്പേപ്പർ ബോയി’യിൽ 6 കുട്ടികൾ അഭിനയിച്ചു. ശങ്കരൻ നായർ എന്ന പ്രസ്സ് തൊഴിലാളിക്കും (നാഗവള്ളി ആർ എസ് കുറുപ്പ്). ഭാര്യക്കും (നെയ്യാറ്റിൻകര കോമളം) മൂന്ന് മക്കൾ. ഭാര്യ അയലത്ത് വീട്ടുജോലിക്കു പോകുകയാണ്. അവരുടെ വാടകവീട്ടിൽ എന്നും ദാരിദ്ര്യമാണ്. ശങ്കരൻനായരുടെ കൈ പ്രസ്സിലെ മെഷീന്റെ ഇടയിൽ പെട്ടു. ജോലി നഷ്ടമായ അയാൾ ദുരിതമനുഭവിച്ച് മരിക്കുന്നു. മൂത്ത മകൻ അപ്പു (മോനി). മദ്രാസിന് പോയി. അവിടെ ഒരു സമ്പന്ന ഗൃഹത്തിൽ വീട്ടുവേലയ്ക്ക്…
Read More » -
Kerala
80 വയസ്സുകാരിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം
കൊച്ചി: നെടുമ്പാശ്ശേരിയിൽ 80 വയസ്സുകാരിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം.സംഭവത്തിൽ 37കാരനായ ചെങ്ങമനാട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. .വൃദ്ധ തനിച്ച് താമസിക്കുന്ന വീട്ടിന്റെ വാതില്‍ പൊളിച്ച് പ്രതി സുധീഷ് അകത്ത് കയറുകയായിരുന്നു.തുടര്‍ന്ന് വാര്‍ധക്യസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികയെ കടന്ന് പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
Read More »