Month: May 2023

  • Kerala

    കേരളത്തിൽ വേണ്ട, വിദേശത്ത് മലയാളി നഴ്സുമാർക്ക് വൻ ഡിമാന്റ്

    തിരുവനന്തപുരം: കേരളത്തിൽ തൊഴിൽ മേഖലയിലും വേതന വ്യവസ്ഥകളിലും അവഗണന നേരിടുന്നവരെങ്കിലും കേരളത്തിലെ നഴ്സുമാർക്ക് ലോകരാഷ്ട്രങ്ങളിൽ  വൻ ഡിമാന്റാണുള്ളത്. ഇംഗ്ലണ്ടിൽ അടുത്ത മൂന്നുവർഷത്തിനുള്ളിൽ വരുന്ന നഴ്സുമാരുടെ ഒഴിവുകൾ 42,000 ആണ്. ജർമനിയിൽ 2025 ആകുമ്പോഴേക്കും 1,50,000 ഒഴിവുകൾ വരുമെന്ന് കണക്കാക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി 2020-ലെ സ്കിൽഡ് ഇമിഗ്രേഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ കേരളസർക്കാരുമായി നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഒപ്പിട്ടത്.യൂറോപ്യൻ യൂണിയനു പുറത്തുള്ള സർക്കാരുകളുമായി ജർമനി ഒപ്പിട്ടിട്ടുള്ള രണ്ടു കരാറുകളിൽ ഒന്നാണിതെന്ന കാര്യംകൂടി ഓർക്കുക. അതേസമയം ആഗോള അംഗീകാരം നേടിയ കേരളത്തിന്റെ ആരോഗ്യമാതൃക ഇനി എത്രകാലം കേരളത്തിൽ നിലനിർത്താൻ കഴിയുമെന്നത്  സംശയമാണ്.കേരളത്തിലെ ആരോഗ്യമേഖലയിൽ നാളിതുവരെ നേരിടാത്ത പ്രതിസന്ധിയാണ് കടന്നുവരുന്നത്.യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള നഴ്സുമാരുടെ കുറവ് പൊതുവേയും ഐ.സി.യു., സി.സി.യു., ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ പ്രത്യേകിച്ചും വന്നുകഴിഞ്ഞു.കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയിൽ 30 മുതൽ 40 ശതമാനം വരെയാണ് ഈ കുറവ്. പൊതുമേഖലയിലും സ്ഥിതി സമാനമാണ്. മാത്രമല്ല, ഇത് കൂടിക്കൊണ്ടിരിക്കുകയുമാണ്. ഈ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ…

    Read More »
  • India

    ഇന്ത്യയിലെ ഏതു സംസ്ഥാനമായിരിക്കും ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് ?

    ഇന്ത്യയിലെ ഏതു സംസ്ഥാനമായിരിക്കും ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് ? നമ്മുടെ കേട്ടറിവുകൾ പ്രകാരം അത് കേരളമാണ്.എന്നാൽ തെറ്റാണ്.മദ്യോപയോഗത്തിൽ  മുന്‍പന്തിയില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആയ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും അരുണാചല്‍ പ്രദേശുമാണ്. വലിയ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, തെലങ്കാന, ആസ്സാം, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ മുന്നിലാണ്. കേരളത്തിന്റെ സ്ഥാനം അയല്‍സംസ്ഥാനമായ കര്‍ണാടകയ്ക്ക് ഒപ്പം ഏഴാമതാണ്. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ (NSSO) എന്ന സ്ഥാപനമാണ് ഈ‌ പഠനറിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ പ്രതിദിനം വിറ്റഴിക്കുന്നത് 115 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ പറയുന്നു. 85 കോടിയായിരുന്നു മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത്.വിവിധ ജില്ലകളില്‍ പ്രതിദിനം 12 മുതല്‍ 15 കോടി രൂപയുടെ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.നോയിഡ, ഗാസിയാബാദ്,ആഗ്ര,മീററ്റ് എന്നിവിടങ്ങളാണ് മുന്‍പന്തിയില്‍. അയല്‍സംസ്ഥാനമായ തമിഴ്നാട്ടിൽ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 24,786 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നും കണക്കുകള്‍…

    Read More »
  • Kerala

    മദനൻ എന്ന അച്ഛന്റെയും ഖദീജ എന്ന മകളുടെയും കഥ

    കഴിഞ്ഞ ദിവസം ഖദീജയുടെ നിക്കാഹായിരുന്നു.ഉപ്പയായി മദനൻ കൂടെ നിന്നപ്പോൾ പുതിയകാവ്‌ മഹല്ല് ഖത്തീബ്‌ ശംസൂദ്ദീൻ വഹബീ നിക്കാഹിന് നേതൃത്വം നൽകി. തൃശൂർ ജില്ലയിലെ പുതിയ കാവലിലാണ് മദനൻ  താമസിക്കുന്നത്.വർഷങ്ങൾക്ക്‌ മുൻപ്‌ പട്ടാമ്പിയിൽ നിന്നും മദനന്  ഒരു പെൺകുഞ്ഞിനെ കിട്ടി.ആരും സംരക്ഷിക്കാൻ ഇല്ലാതിരുന്ന ഒരു കൊച്ച്‌ പെൺകുട്ടി. പേര്: ഖദീജ. സ്വന്തം മകളെ പോലെ ഖദീജയെ മദനനും ഭാര്യയും വളർത്തി. അവൾക്ക്‌ വിദ്യാഭ്യാസം നൽകി, നമസ്‌ക്കരിക്കാൻ പഠിപ്പിച്ചു , റമളാനിൽ നോമ്പെടുക്കാൻ ശീലിപ്പിച്ചു, അങ്ങനെ എല്ലാം തികഞ്ഞ ഒരു മുസ്ലീം കുട്ടിയായി തന്നെ മദനൻ അവളെ വളർത്തിയെടുത്തു. കഴിഞ്ഞ ദിവസം ഖദീജയുടെ വിവാഹാമായിരുന്നു.മണവാളന്റെ കൈകളിലേക്ക്‌ അവളുടെ കൈ ആ അച്ഛൻ ചേർത്ത്‌ വെച്ചു, അമ്മ അവർക്ക്‌ മധുരം നൽകി.

    Read More »
  • Kerala

    ഫോൺ നഷ്ടപ്പെട്ടാൽ ഇനി വ്യക്തിക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈനായി ബ്ലോക്ക് ചെയ്യാം; അറിയാം സഞ്ചാര്‍ സാഥി പോർട്ടലിനെപ്പറ്റി

    നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ അടക്കം സഹായിക്കുന്ന സഞ്ചാര്‍ സാഥി എന്ന കേന്ദ്ര പോര്‍ട്ടല്‍ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനക്ഷമമായി.ഫോൺ നഷ്ടപ്പെട്ടാൽ ഇനി വ്യക്തിക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈനായി ബ്ലോക്ക് ചെയ്യാം.  നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മോഷ്ടാവിന് മറ്റു സിം കാര്‍ഡ് ഉപയോഗിച്ചും ഫോണ്‍ ഉപയോഗിക്കാനാവില്ല.ഫോണ്‍ തിരിച്ചുകിട്ടിയാല്‍ അണ്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് ചെയ്യുന്ന വിധം: പൊലീസില്‍ പരാതി നല്‍കിയ ശേഷം അതിന്റെ പകര്‍പ്പെടുത്ത് സൂക്ഷിക്കുക നഷ്ടപ്പെട്ട സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉടന്‍ എടുക്കുക സഞ്ചാര്‍ സാഥിയില്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഒടിപി ലഭിക്കും ഡ്യൂപ്ലിക്കേറ്റ് സിമ്മിലേക്കാണ് ഒടിപി വരിക www.sancharsaathi.gov.in എന്ന സൈറ്റില്‍ ബ്ലോക്ക് യുവര്‍ ലോസ്റ്റ്/ സ്റ്റോളന്‍ മൊബൈല്‍ എന്ന ടാബ് തുറക്കുക നഷ്ടപ്പെട്ട ഫോണിലെ മൊബൈല്‍ നമ്ബറുകള്‍, ഐഎംഇഐ നമ്ബറുകള്‍ (*#06# ഡയല്‍ ചെയ്താല്‍ അറിയാം), പരാതിയുടെ പകര്‍പ്പ്, ബ്രാന്‍ഡ്, മോഡല്‍, ഇന്‍വോയിസ്, പൊലീസ് സ്റ്റേഷന്‍ വിവരം, ഐഡി പ്രൂഫ്, ഒടിപി അടക്കം നല്‍കി സബ്മിറ്റ്…

    Read More »
  • Kerala

    നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

    ഇടുക്കി: നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍.നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജുവാണ് അറസ്റ്റിലായത്. കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പരിചയക്കാരികളായ യുവതികള്‍ക്ക് അയക്കുന്നതായിരുന്നു ഇയാളുടെ ഹോബി. ഇയാളുടെ ഫോണില്‍ നിന്ന് കുട്ടികളുടെ മുന്നൂറോളം വിഡിയോകളും നൂറ്റിഎണ്‍പതോളം ചിത്രങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.   ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ നഴ്‌സറി വിഭാഗം അധ്യാപകനായി ജോലിചെയ്തുവരികയായിരുന്ന ജോജു ‍ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിക്കും അമ്മയ്ക്കും ദൃശ്യങ്ങള്‍ അയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.സഹപാഠിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍നിന്ന് കണ്ടെത്തിയത്.മറ്റ് ധാരാളം യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.   നെടുങ്കണ്ടം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ഡോ. വന്ദനയുടെ വീട് സന്ദ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

    കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട വന്ദനയുടെ വീട് സന്ദ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തിൽ തന്നെ ഡോക്ടർമാർ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അതിന് കഴിഞ്ഞില്ല. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും. തിരുവഞ്ചൂരിന്റെ ഗ്ലിസറിൻ പരാമർശം പ്രതിപക്ഷത്തിന്റെ ഗവൺമെന്റ് വിരുദ്ധ പ്രചാരവേലയെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഗ്ലിസറിൻ തേച്ചാണ് വീണജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ആരോ​ഗ്യവകുപ്പിന് വലിയ വിമർശനമാണ് ഉയരുന്നത്. കുത്തേറ്റ ഡോക്ടർ വന്ദനയെ അടിയന്തര ചികിത്സയ്ക്കായി 70 കി.മീ ദൂരെയുളള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നത് സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നുവെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ കുറ്റപ്പെടുത്തിയത്. ഒരു ഡ്യൂട്ടി ഡോക്ടർക്ക്…

    Read More »
  • LIFE

    മഗിഴ് തിരുമേനിയുടെ ചിത്രത്തിൽ ‘തല’യുടെ നായികയായി ‘അഴകിൻ റാണി’ തൃഷ

    അജിത്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ‘വിഡാമുയർച്ചി’ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ ടൈറ്റിൽ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തൃഷ അജിത്ത് ചിത്രത്തിൽ നായികയായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. തൃഷ അജിത്ത് ചിത്രത്തിൽ നായികയായിയെത്തുന്നുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘യെന്നൈ അറിന്താലി’ൽ തൃഷയായിരുന്നു നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ചിത്രത്തിന്റെ വലിയൊരു ആകർഷണമായിരുന്നു. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം ‘തുനിവ്’ ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിറ്റ്‍മേക്കർ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത് നായകനാകും എന്ന് റിപ്പോർട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന…

    Read More »
  • NEWS

    ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം; ഡേറ്റിങ് ആപ്ലിക്കേഷനുകളും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി അബുദാബി പൊലീസ്

    അബുദാബി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. ഇത്തരം ആപ്ലിക്കേഷനുകള്‍ വഴി തട്ടിപ്പുകാര്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലൈവ് ബ്രോസ്‍കാസ്റ്റിന് ക്ഷണിക്കുകയും ക്യാമറ ഓണ്‍ ചെയ്യുന്ന സമയത്ത് ഇവര്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സൂക്ഷിക്കുകയും ചെയ്യും. പലപ്പോഴും മോശമായ സാഹചര്യത്തിലുള്ള വീഡിയോ ആയിരിക്കും ഇങ്ങനെ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. പിന്നീട് ഈ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്‍തായിരിക്കും തട്ടിപ്പുകാര്‍ തങ്ങളുട ഇംഗിതം നടപ്പാക്കുകയെന്നും പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്ഫോമുകളുടെ മറവില്‍ പതിയിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ബോധവത്കരിക്കുന്ന പൊലീസ്, ശ്രദ്ധയോടെ മാത്രമേ ഇത്തരം പ്ലാറ്റ്‍ഫോമുകള്‍ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശിക്കുന്നത്. നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരാളില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതം. സ്വകാര്യ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇത്തരം വെബ്‍സൈറ്റുകളില്‍ പബ്ലിഷ് ചെയ്യരുത്. ഇന്റര്‍നെറ്റിലൂടെ ഇത്തരം ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും മറ്റാര്‍ക്കും…

    Read More »
  • Business

    ഫോൺ പേയെയും ഗൂഗിൾ പേയെയും മറികടന്ന് ഇന്ത്യൻ ഫിൻടെക് ഭീമൻ പേടിഎം; മൊബൈൽ പേയ്‌മെന്റുകളിലും സാമ്പത്തിക സേവനങ്ങളിലും ഏറ്റവും ഉയർന്ന വരുമാനം നേടുന്ന സ്ഥാപനം

    ദില്ലി: ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. 2022- 23 സാമ്പത്തിക വർഷത്തിലെ വരുമാന റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺ പേയുടെ യുടെ വരുമാനമായ 1,912 കോടി രൂപയേക്കാൾ മുന്നിലാണ് പേടിഎമ്മിന്റെ വരുമാനം.  2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം. ഫോൺപേയും ഗൂഗിൾ പേയും യുപിഐ പി2പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബിസിനസ്സിന്റെ വൈവിധ്യവൽക്കരണത്തിലാണ് പേടിഎം ശ്രദ്ധീകരിച്ചത്. വാസ്തവത്തിൽ പേടിഎം മർച്ചന്റ് പേയ്‌മെന്റുകള്‍ക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്ന് പറയാം. നാലാം പാദത്തിൽ, വാർഷികാടിസ്ഥാനത്തിൽ 101 ശതമാനം വർധിച്ച് 182 കോടി രൂപയുടെ യുപിഐ ഇൻസെന്റീവും പേടിഎമ്മിനുണ്ടായിരുന്നു. വാലറ്റ്, യുപിഐ, പോസ്റ്റ്‌പെയ്ഡ്, ഫുഡ് വാലറ്റ്, ഫാസ്‌ടാഗ് തുടങ്ങിയ പേയ്‌മെന്റ് സംവിധാനങ്ങളും പേയ്‌മെന്റ് ബാങ്കിലൂടെ വാഗ്ദാനം ചെയ്ത സേവനങ്ങളുമുപയോഗിച്ച് പേടിഎം വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവന്നു. കൂടാതെ, കമ്പനി വായ്പകൾ നൽകാനും…

    Read More »
  • Business

    സേവിംഗ്‌സ് അക്കൗണ്ടുകളും സാലറി അക്കൗണ്ടുകളും തമ്മിൽ എന്താണ് വ്യത്യാസം ?

    ജോലിചെയ്യുന്ന മിക്കവർക്കും രണ്ട് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകളുണ്ടാകും. ഒന്ന് സാലറി അക്കൗണ്ടും മറ്റൊന്ന് സേവിംഗ്സ് അക്കൗണ്ടും. ചില കാര്യങ്ങളിൽ ഈ അക്കൗണ്ടുകൾ, സമാനമാണെങ്കിലും, അത് തന്നെ വ്യത്യസ്തവുമാണ്. ആനുകൂല്യങ്ങൾ, ഓൺലൈൻ ബാങ്കിംഗ് ചെക്ക്ബുക്ക്, ഡെബിറ്റ് കാർഡ് മുതലായവ ഏറെക്കുറെ സമാനമാണ്. സാലറി അക്കൗണ്ട് തൊഴിൽദാതാവ് ജീവനക്കാരന്റെ പ്രതിമാസ ശമ്പളം നിക്ഷേപിക്കുന്ന, അക്കൗണ്ടാണ് സാലറി അക്കൗണ്ടുകൾ. മാസശമ്പളം കൈപ്പറ്റുന്നവർക്ക് പണം ലാഭിക്കുന്നതിനുള്ള ഒരു ഓപ്ഷനും കൂടിയാണ് സാലറി അക്കൗണ്ട്. സാധാരണ ശമ്പളത്തിന് പുറമെ ഇൻസെന്റീവുകൾ, പെൻഷനുകൾ, റീഇംബേഴ്സ്മെൻറുകൾ എന്നിവയും മറ്റും നൽകാനും തൊഴിലുടമകൾ ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്നു. സൗജന്യ ഡെബിറ്റ് കാർഡുകൾ, പ്രൊമോ കോഡുകൾ പോലുള്ള അധിക ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കും. സേവിംഗ്‌സ് അക്കൗണ്ട് ഒരു സേവിംഗ്‌സ് അക്കൗണ്ട് എന്നത് ജോലിയുള്ളവർക്കും അല്ലാത്തവർക്കും പണം നിക്ഷേപിക്കാനും ഏത് സമയത്തും പിൻവലിക്കാനും കഴിയുന്ന ഒന്നാണ്. സ്ഥിരമായി ആവശ്യമില്ലാത്ത പണം സുരക്ഷിതത്വത്തിനായി അക്കൗണ്ടിൽ സൂക്ഷിക്കാം. ചില ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിലെ തുകയ്ക്ക് കൂട്ടുപലിശയും നൽകുന്നു.…

    Read More »
Back to top button
error: