തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജനശതാബ്ദിയിലടക്കം മൂന്ന് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12075), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12076) എന്നിവയില്‍ മേയ് 12 മുതല്‍ 28 വരെ ഒരു ചെയര്‍കാര്‍ കോച്ചുകള്‍ വീതവും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ (16603) മേയ് 14 ന് ഒരു ത്രീ ടയര്‍ എ.സി കോച്ചുമാണ് അധികമായി വര്‍ധിപ്പിച്ചത്.