Month: May 2023
-
Local
യുവതിയെ ഭർത്താവിന്റെ സുഹൃത്തിനൊപ്പം ലോഡ്ജമുറിയിൽ നിന്നും പിടികൂടി
കണ്ണൂർ: കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കാണാതായ യുവതിയെ ഭർത്താവിന്റെ സുഹൃത്തിനൊപ്പം ലോഡ്ജമുറിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂർ ചന്ദേരയിലാണ് സംഭവം. മാച്ചിക്കാട് സ്വദേശിനിയായ 33 കാരിയേയും ബേപ്പൂർ സ്വദേശി അനൂപിനെയുമാണ്(34) ചെറുവത്തൂരിലെ ലോഡ്ജിൽ നിന്നും പോലീസ് പിടികൂടിയത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
Read More » -
India
സിപിഎം സ്ഥാനാര്‍ഥി മൂന്നാമത്; ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് ജയം
ബംഗളൂരു: സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ എസ്.എന്‍ സുബ്ബറെഡ്ഡിയാണ് ജയിച്ചത്. സിപിഎം സ്ഥാനാര്‍ഥി ഡോ. അനില്‍കുമാറിന് മുന്നാമത് എത്താനേ സാധിച്ചുള്ളൂ. ബിജെപി സ്ഥാനാര്‍ഥി സി മുനിരാജാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മൂന്നാമത് ആയിരുന്നു ബിജെപി. പതിനഞ്ച് സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ ജെഡിഎസ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 117 ഇടത്താണ് കോണ്‍ഗ്രസിന്റെ ലീഡ്. ബിജെപി 72 ഇടത്തും ജെഡിഎസ് 28 ഇടത്തും മറ്റുള്ളവര്‍ എട്ടിടത്തും മുന്നേറുന്നു. ബിജെപി മന്ത്രിമാരില്‍ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ല്‍ പരം വോട്ടിനു മുന്നിട്ടു നില്‍ക്കുന്നു. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളിധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഒരുവേളയില്‍ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലെത്തിയ…
Read More » -
NEWS
അവൻ റാന്നിക്കാരനാണ് മഞ്ജരേഖര്‍ ഭായ് !
ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒരു പുതിയ ബാറ്റ്സ്മാന്റെ ഉദയം കണ്ടു.ഇടക്ക് പല തവണ ലേലത്തില്‍ വിളിച്ചെടുക്കപ്പെട്ടിട്ടും ടീമില്‍ പരാജയപ്പെട്ട, അവസരങ്ങള്‍ കിട്ടാതെ പോയ വിഷ്ണു വിനോദ് ആയിരുന്നു ആ താരം. ഇന്നലെ മുംബൈയിൽ തന്റെ പ്രതിഭ പ്രദര്‍ശിപ്പിക്കുകയായിരുന്നു അവൻ. അതിശയിപ്പിക്കുന്ന സ്‌ട്രോക്ക്‌പ്ലേയിലൂടെ കമന്റേറ്റര്‍മാരെ പോലും ഇരിപ്പിടങ്ങളില്‍ നിന്നും തുള്ളിച്ച ആ വിഷ്ണു വിനോദ് ആരാണെന്ന് തിരയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. അരങ്ങേറ്റ മത്സരത്തില്‍ 20 ബോളില്‍ 30 റന്‍സിന്റെ ഒരു കിടിലന്‍ ഇന്നിങ്സുമായി പവലിയിനിലേക്ക് തിരിഞ്ഞു നടന്ന വിഷ്ണുവിനെ ഐ.പി.എല്‍ ഫാന്‍സ് അത്ര പെട്ടന്നൊന്നും ഇനി മറക്കില്ല. 2017ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ടീമിന്റെ ഭാഗവും, 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവും പിന്നീട് 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമൊപ്പവുമായിയുന്നു വിഷ്ണു. അപ്പോഴൊന്നും ക്രീസിലിറങ്ങാന്‍ വിഷ്ണുവിന് ഭാഗ്യം ലഭിച്ചില്ല.ഒടുവില്‍ ഇത്തവണ മുംബൈയുടെ നീല ജേഴ്‌സിയില്‍ അവന്‍ കളത്തിലിറങ്ങി. വിഷ്ണു അടിച്ച സിക്സറുകള്‍ക്കെല്ലാം പ്രത്യേക ഭംഗിയായിരുന്നു.വിഷ്ണുവിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കണ്ട്, കമന്ററിക്കിടയില്‍…
Read More » -
India
113 കടന്ന് കർണാടകയിൽ കോൺഗ്രസ്
ബംഗളൂരു:കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം. 224 സീറ്റുകളുള്ള കർണാടക നിയമസഭയിലേക്ക് 113 സീറ്റ് ലഭിച്ചാല്‍ കേവല ഭൂരിപക്ഷം നേടാനാകുമെന്നിരിക്കെ 113 കടന്ന് കുതിക്കുകയാണ് കോൺഗ്രസ്. നിലവില്‍ 117 സീറ്റുകള്‍ക്കാണ്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 77, ജെഡിഎസ് 25, മറ്റുള്ളവര്‍ അഞ്ച് എന്നിങ്ങനെയുമാണ് സീറ്റ് നില. കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകള്‍ പുറത്തുവന്നതോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം നിറഞ്ഞുനിന്നത്. പ്രധാനമന്ത്രി മോദിയെ ഇറക്കി കളിച്ചെങ്കിലും അതൊന്നും ഏശിയില്ലെന്നാണ് നിലവിലെ ഫലസൂചികകള്‍ വ്യക്തമാക്കുന്നത്.
Read More » -
Crime
പാര്‍ട്ടി പ്രവര്‍ത്തകയെ കടന്നുപിടിക്കാന്‍ ശ്രമം; ഏരിയാകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സി.പി.എം. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം ജേക്കബ് തര്യനെ പാര്‍ട്ടിയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആറന്മുള പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. മറ്റാരും ഇല്ലാതിരുന്നപ്പോഴാണ് സ്ത്രീയുടെ വീട്ടിലെത്തിയതെന്നും പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആരോപണവിധേയനെതിരേ നടപടി വേണമെന്ന് മല്ലപ്പുഴശേരി ലോക്കല്‍ കമ്മിറ്റിക്ക് പ്രവര്‍ത്തകനല്‍കിയ പരാതിയില്‍ സി.പി.എം. അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആര്‍. അജയകുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജി. ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. പാര്‍ട്ടിതല അന്വേഷണം നീണ്ടുപോയതിനാല്‍ സ്ത്രീ ആറന്മുള പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; ഒപ്പം താമസിച്ചിരുന്ന കാമുകന്‍ പിടിയില്‍
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍. കമിതാക്കളായ 17കാരിയും 24 കാരനും ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ഫെബ്രുവരിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പോലീസ് പോക്‌സോ നീയമ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
”പോലീസിന് കസേരയെടുത്ത് അടിക്കാമായിരുന്നില്ലേ? ഭരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ട്”
കോട്ടയം: മകളുടെ മരണത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഡോ. വന്ദനയുടെ പിതാവ് മോഹന്‍ദാസ്. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നു, അതൊന്നും സഹിക്കാനാകുന്നില്ല. പോലീസിന് ഒരു കസേരയെടുത്ത് ആക്രമിയെ അടിക്കാമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പോലീസെന്നും മോഹന്‍ദാസ് ചോദിച്ചു. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വന്ദയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം. ”എന്റെ മകള്‍ ഒരു പാവമായിരുന്നു. ഭരിക്കുന്നവരൊക്കെ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഏത് പാര്‍ട്ടിയായാലും സാധാരണക്കാരായ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് എന്തിനാണ്. ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്. സുരക്ഷയില്ലാതെ ഇവിടെ ജീവിക്കാനാകില്ല. ആരോടും പരാതിയില്ല.” -മോഹന്‍ദാസ് പറഞ്ഞു. അതേസമയം, പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സമരം പൂര്‍ണമായി പിന്‍വലിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ മാനിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ ഹൗസ് സര്‍ജന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക, ആഴ്ചയില്‍ ഒരു ദിവസത്തെ അവധി…
Read More » -
Kerala
സെക്യൂരിറ്റി ജീവനക്കാരും ഇനി ആരോഗ്യ പ്രവർത്തകർ
തിരുവനന്തപുരം: ആശുപത്രികളിലെ സെക്യൂരിറ്റി വിഭാഗം ജീവനക്കാരെയും ആരോഗ്യപ്രവര്‍ത്തകരില്‍ ഉള്‍ക്കൊള്ളിച്ച് ആശുപത്രി സംരക്ഷണം നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാർ. ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണ സംഭവങ്ങളില്‍ ആദ്യം ഇടപടേണ്ടി വരുന്ന വിഭാഗമാണ് സുരക്ഷാ ജീവനക്കാര്‍. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളുണ്ടാകുമെങ്കിലും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിക്കുന്ന നിയമപരിരക്ഷയും നിയമ ഗൗരവവും ഇത്തരം കേസുകളില്‍ ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരുടെ കള്ളിയില്‍ സെക്യൂരിറ്റി ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് ‘2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യ രക്ഷ സേവന സ്ഥാപനങ്ങളും’ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
Read More » -
Crime
വീരനില്‍നിന്ന് വില്ലനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ
മുംബൈ: ഷാരൂഖ് ഖാന്റെ മകനെതിരായ ലഹരിമരുന്ന് കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്‌ക്കെതിരേ അഴിമതി കേസുമായി സിബിഐ. ആര്യന്‍ ഖാനെ കേസില്‍ നിന്ന് ഒഴിവാക്കാനായി സമീര്‍ വാങ്കഡേ അടക്കമുള്ള ഉദ്യോഗസ്ഥര്‍ 25 കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് സിബിഐ കേസ്. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ഡല്‍ഹി, മുംബൈ, റാഞ്ചി, ലക്‌നൌ, ഗുവാഹത്തി, ചെന്നൈ അടക്കമുള്ള 30 ഓളം ഇടങ്ങളില്‍ റെയ്ഡും നടക്കുകയാണ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുരിച്ചാണ് ഐആര്‍എസ് ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് സിബിഐ വിശദമാക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ സമീര്‍ വാങ്കഡേ അഴിമതിയിലൂടെ പണം സമാഹരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2021 ഒക്ടോബറിലായിരുന്നു മുംബൈയിലെ ആഡംബര കപ്പലായ കോര്‍ഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായതും. കേസിന്റെ ആരംഭത്തില്‍ മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു…
Read More » -
India
ബംഗളൂരു, മൈസൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ബംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് മുന്‍ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ശനിയാഴ്ച രാവിലെ ആറുമുതല്‍ അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബംഗളൂരു നഗരത്തില്‍ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, കെ.എസ്.ആര്‍.പി, ലോക്കല്‍ പൊലീസ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും രണ്ടു ഡി.സി.പിമാര്‍ വീതം സുരക്ഷ മേല്‍നോട്ടം വഹിക്കും. തെരഞ്ഞെടുപ്പ് കമീഷന്റ വെബ്സൈറ്റില്‍ ലൈവ് വെബ്കാസ്റ്റ് ഉണ്ടാകും. വോട്ടെണ്ണലിന് 4000 ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. പാരാമിലിറ്ററി സേനയടക്കം ഓരോ കേന്ദ്രത്തിലും മൂന്നുഘട്ട സുരക്ഷാ ജീവനക്കാരെയാണ് നിയോഗിക്കുക.
Read More »