ബംഗളൂരു:കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം.
224 സീറ്റുകളുള്ള കർണാടക നിയമസഭയിലേക്ക് 113 സീറ്റ് ലഭിച്ചാല്‍ കേവല ഭൂരിപക്ഷം നേടാനാകുമെന്നിരിക്കെ 113 കടന്ന് കുതിക്കുകയാണ് കോൺഗ്രസ്.
നിലവില്‍ 117 സീറ്റുകള്‍ക്കാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 77, ജെഡിഎസ് 25, മറ്റുള്ളവര്‍ അഞ്ച് എന്നിങ്ങനെയുമാണ് സീറ്റ് നില. കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകള്‍ പുറത്തുവന്നതോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.
ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം നിറഞ്ഞുനിന്നത്. പ്രധാനമന്ത്രി മോദിയെ ഇറക്കി കളിച്ചെങ്കിലും അതൊന്നും ഏശിയില്ലെന്നാണ് നിലവിലെ ഫലസൂചികകള്‍ വ്യക്തമാക്കുന്നത്.