Month: May 2023

  • Health

    അടിവസ്ത്രങ്ങളും അയേണ്‍ ചെയ്യണം!!! കാരണം ഇതാണ്

    നമ്മള്‍ വസ്ത്രങ്ങള്‍ അലക്കി ഉണക്കി വെക്കും. അതുപോലെ തന്നെ പുറത്തേക്ക് പോകുമ്പോള്‍ വസ്ത്രങ്ങള്‍ അയേണ്‍ ചെയ്ത് വെക്കാറും ഉണ്ട്. എന്നാല്‍, അടിവസ്ത്രങ്ങള്‍ നമ്മള്‍ അയേണ്‍ ചെയ്യാന്‍ പലപ്പോഴും പരിഗണിക്കാറില്ല. എന്നാല്‍, അടിവസ്ത്രങ്ങള്‍ അയേണ്‍ ചെയ്ത് എടുത്താല്‍ നിരവധി ഗുണങ്ങളുണ്ട് എന്നാണ് പറയുന്നത്. അടിവസ്ത്രങ്ങളുടെ വൃത്തി അടിവസ്ത്രങ്ങള്‍ നമ്മള്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കാറുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം സ്വകാര്യഭാഗത്ത് അണുബാധ ഉണ്ടാകാതിരിക്കുന്നതിനും അതുപോലെ തന്നെ വ്യക്തി ശുചിത്വത്തിന്റെ ഒരു ഭാഗം കൂടിയാണ് ഇത്. അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഇതില്‍ അധികം സോപ്പ് തേക്കാറില്ല. അതുപോലെ തന്നെ സോപ്പ് പൊടിയില്‍ ഇത് മുക്കി വെക്കുന്നത് ഒട്ടും നല്ലതല്ല. അതുപോലെ തന്നെ, അടിവസ്ത്രങ്ങള്‍ എല്ലായ്പ്പോഴും വെയില്‍ കൊണ്ട് ഉണക്കി എടുക്കണം എന്നാണ് പറയുന്നത്. എന്നാല്‍ മാത്രമാണ് ഇതില്‍ അണുക്കള്‍ ഇല്ലാതിരിക്കുക. ഇത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരായാലും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ, അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ അധികം കെമിക്കല്‍സ് അടങ്ങിയ സാധാനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അമിതമായി കെമിക്കല്‍…

    Read More »
  • Kerala

    ലഹരിമാഫിയക്കെതിരെ സംസാരിക്കാൻ ലഹരിക്കടത്തുകേസിലെ പ്രതിക്കൊപ്പം വി ഡി സതീശൻ 

    കൊല്ലം: ലഹരിമാഫിയക്കെതിരെ മാധ്യമങ്ങളോട്‌ സംസാരിച്ച പ്രതിപക്ഷനേതാവ്‌ വി ഡി സതീശനൊപ്പം ലഹരിക്കടത്തുകേസിലെ പ്രതിയും. കൊല്ലം ഡിസിസി ഓഫീസിൽ വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം.കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗി ഡോക്ടറെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ലഹരിക്കടത്തിന്‌ രാഷ്‌ട്രീയ രക്ഷാകർതൃത്വം ഉണ്ടെന്നും സിപിഐ എം പ്രാദേശിക ഘടകങ്ങളുടെ സഹായത്തോടെ കേരളത്തിലേക്ക്‌ ലഹരി കടത്തുന്നുണ്ടെന്നുമായിരുന്നു വി ഡി സതീശന്റെ ആരോപണം.ഇരുപത്‌ ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസിലെ പ്രതിയും മുൻ ഡിസിസി അംഗവുമായ ബിനോയി‌ ഷാനൂരിനൊപ്പമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം. ബിനോയ് ഷാനൂരിന്റെ  കൊല്ലം പള്ളിമുക്കിലുള്ള ഗോഡൗണിൽനിന്ന്‌  24 ചാക്കുകളിലായി 60,000 പായ്‌ക്കറ്റ്‌  നിരോധിത പുകയില ഉൽപ്പന്നങ്ങൾ 2020 ഫെബ്രുവരി 18ന്‌‌ കൊല്ലം സിറ്റി പോലീസ്‌ പിടികൂടിയിരുന്നു.യൂത്ത്‌ കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ്‌ ബിനോയ്‌ ഷാനൂർ. സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച്‌‌ വിൽക്കുന്നതിനാണ്‌ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചത്‌. റിമാൻഡിലായിരുന്ന ബിനോയി ഷാനൂർ ഇപ്പോൾ ജാമ്യത്തിലാണ്‌.

    Read More »
  • NEWS

    കസേര കൊണ്ട് തലക്കടിച്ചു, അടിവയറ്റില്‍ ചവിട്ടി! ട്രാന്‍സ് ബോഡിബില്‍ഡര്‍ പ്രവീണ്‍നാഥിന്റെ മരണത്തില്‍ ഭാര്യ റിഷാനക്കെതിരേ സഹയാത്രിക

    കൊച്ചി: ട്രാന്‍സ്മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ. റിഷാനയില്‍ നിന്നും പ്രവീണ്‍ നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് ആരോപണം. മരിക്കുന്നതിനു മുന്‍പ് പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നതെന്നും പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. “ഏപ്രിൽ രണ്ടിന് റിഷാന അയ്‌ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിച്ചു, തുടർന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കൾ ചേർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർനോട്‌ അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീൺ പറഞ്ഞത്. പിന്നീട് ഏപ്രിൽ 10നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിച്ച പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ…

    Read More »
  • India

    ബിജെപിക്ക് കാലിടറി, കർണാടകയിൽ അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്

    ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്.കണക്കുകള്‍ എല്ലാം പിഴച്ച് ബിജെപിയുടെ സീറ്റ് നില 62 ലേക്ക് ചുരുങ്ങുമ്പോള്‍ കണക്ക് കൂട്ടലുകള്‍ക്കപ്പുറം 132 സീറ്റെന്ന സുരക്ഷിത നിലയിലേക്കെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.     ശക്തികേന്ദ്രങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാനാകാതെ ബിജെപി തകര്‍ന്നടിഞ്ഞപ്പോള്‍ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് അധികാരത്തിലേറുന്നത്. 2018 ലേതിന് വിഭിന്നമായി ബിജെപിക്ക് വോട്ട് ശതമാനത്തിലും ഗണ്യമായ കുറവുണ്ടായി.13 ശതമാനമാണ് വോട്ടുവിഹിതം കുറഞ്ഞത്.ബിജെപിക്കൊപ്പം ജെഡിഎസിനും പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല.

    Read More »
  • India

    ”കര്‍ണാടകയില്‍ ചങ്ങാത്ത മുതലാളിത്തം തോറ്റു; പാവപ്പെട്ടവരുടെ ശക്തി ജയിച്ചു”

    ബംഗളൂരു: പാവപ്പെട്ട ജനങ്ങളുടെ വിജയമാണ് കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ചങ്ങാത്ത മുതലാളിത്തത്തിന് മുന്നില്‍ കര്‍ണാടകത്തിലെ പാവപ്പെട്ട ജനങ്ങളുടെ ശക്തി വിജയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭാവിയില്‍ ഇതുതന്നെ സംഭവിക്കും. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പൂര്‍ണമായും നടപ്പാക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ അതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിദ്വേഷമോ അധിക്ഷേപമോ ആയിരുന്നില്ല കോണ്‍ഗ്രസിന്റെ ആയുധങ്ങള്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പോരാടിയത്. സ്നേഹവും വിശ്വാസവുമാണ് ഇവിടെ വിജയിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകത്തില്‍ 137 സീറ്റുകളിലാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. 45 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കമുള്ളത്. അട്ടിമറി വിജയത്തിന് പിന്നാലെ വമ്പന്‍ ആഘോഷപരിപാടികളാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെമ്പാടും നടത്തുന്നത്.

    Read More »
  • Kerala

    സഭയെ ഭിന്നിപ്പിക്കുന്നതിനും മെത്രാന്മാരെ അധിക്ഷേപിക്കുന്നതിനും ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നേതാവ് ശ്രമിക്കുന്നു, പ്രതിഷേധം ശക്തം; പ്രസ്ഥാനത്തെ രാഷ്ട്രീയ വൽകരിക്കാനുള്ള നേതാവി​ന്റെ നീക്കത്തിനെതിരെ യുവജന പ്രസ്ഥാനം നേതൃത്വം

    കോട്ടയം: വ്യക്തിതാൽപ്പര്യങ്ങൾക്കായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഓർത്തഡോക്സ് യുവജന പ്രസ്ഥാനം യുവ നേതാവിന്റെ നേതൃത്വത്തിൽ സഭയെ ഭിന്നിപ്പിക്കുന്നതിനും തിരുമേനിമാരെ അധിക്ഷേപിക്കുന്നതിനുമായാണ് പ്രസ്ഥാനത്തിൽ നീക്കം നടക്കുന്നത് എന്നാണ് ആരോപണം. സഭയുടെ യുവജന പ്രസ്ഥാനത്തിലെ കോട്ടയത്ത് നിന്നുള്ള മുൻ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന യുവജന പ്രസ്ഥാനത്തെ പിളർത്താൻ ഈ നേതാവ് നടത്തിയ നീക്കങ്ങളാണ് വിവാദമായി മാറിയത്. ഇതിനായി ആദ്യം ഈ യുവ നേതാവ് സഭയിലെ യുവജന പ്രസ്ഥാനത്തിനെ രാഷ്ട്രീയവത്കരിച്ചു. കോട്ടയം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ പേര് ദുരുപയോഗം ചെയ്താണ് ഇയാൾ യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയ വത്കരിച്ചത്. ഈ നേതാവ് പോലും അറിയാതെ യുവജന പ്രസ്ഥാനത്തിൽ ഇദേഹത്തിന്റെ ഗ്രൂപ്പ് ഉണ്ടാക്കുകയും യുവജന പ്രസ്ഥാനത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്തു. കോട്ടയം ഭദ്രാസനത്തിലെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നാമനിർദേശം ചെയ്യപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഇദേഹം സഭയിൽ ഗ്രൂപ്പ് ഉണ്ടാക്കുകയും…

    Read More »
  • Kerala

    കായംകുളത്ത് പതിനാലുകാരനെ നാല്‍പത് വയസുകാരി പീഡിപ്പിച്ചു;പയ്യൻ ആശുപത്രിയിൽ

    ആലപ്പുഴ: കായംകുളത്ത് പതിനാലുകാരനെ നാല്‍പത് വയസുകാരി പീഡിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.വീട്ടിലെ പൈപ്പ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് അടുത്ത വീട്ടിലെ കുട്ടിയെ സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.  കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇവരുടെ ഭർത്താവ് ഗൾഫിലാണ്.

    Read More »
  • India

    ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രിയങ്ക ഗാന്ധിയും  ബസവരാജ് ബൊമ്മെയും

    കർണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ വിവിധ ഹനുമാന്‍ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും.ഷിംലയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് പ്രിയങ്ക ഗാന്ധിയെത്തി പ്രാര്‍ത്ഥന നടത്തിയത്. ഹുബ്ബള്ളിയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് ബൊമ്മെ ദര്‍ശനം നടത്തിയത്.തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നടത്തിയതോടെ ഹനുമാന്‍ പ്രതിഷ്ഠയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീ‌യ പ്രചാരണം സംസ്ഥാനത്ത് ശക്തമായിരുന്നു.ഹനുമാന്‍ ചാലിസ ചൊല്ലി കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലേത്. നിലവില്‍ പുറത്തുവരുന്ന ഫലസൂചികകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസ് 118 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 74, ജെഡിഎസ് 26 എന്നിങ്ങനെയാണ് സീറ്റ് നില. ഉച്ചകഴിയുന്നതോടെ ഫലം സംബന്ധിച്ച്‌ വ്യക്തമായ ചിത്രം തെളിയും

    Read More »
  • Kerala

    ”കുടിക്കാന്‍ ഒരുതുള്ളി വെളളം പോലും തരില്ല, പ്രതിഫലവുമില്ല, മനുഷ്യരാണെന്ന പരിഗണനപോലുമില്ലാതെ സെറ്റുകളില്‍ മണിക്കൂറുകളോളം നിര്‍ത്തും”

    കണ്ണൂര്‍: കോടികളുടെ മണികിലുക്കമുളള മലയാള സിനിമയില്‍ ആള്‍ക്കൂട്ട സീനുകളില്‍ മിന്നിമറിയുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടും ചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയാവുന്നതായി പരാതി. ബിഗ് ബഡ്ജറ്റുകളുടെ സിനിമകളുടെ ലൊക്കേഷനുകളില്‍ പോലും തങ്ങളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം സെറ്റുകളില്‍ മണിക്കൂറുകളോളം നിര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇരിക്കാന്‍ കസേരയോ മറ്റു സൗകര്യങ്ങളോ തരില്ല. ദാഹിച്ചാല്‍ ഒരു തുളളി വെളളം പോലും കുടിക്കാന്‍ നല്‍കില്ല. താമസിക്കാന്‍ മുറിയോ പ്രതിഫലമോ നല്‍കില്ല. കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്കു ഇവര്‍ ശീതികരിച്ച കാരവാന്‍ നല്‍കുന്നുണ്ട്. ഞങ്ങളും മനുഷ്യരാണ് , മലയാള സിനിമജൂനിയര്‍ ആര്‍ടിസ്റ്റുമാര്‍ കൂടി ചേര്‍ന്നതാണെന്ന് മനസിലാക്കണമെന്നും ഇവര്‍ ചങ്കുതകരുന്ന വേദനയോടെ പറയുന്നു. മലയാള സിനിമ, സിനിമ കാരവനിലെ ശീതികരിച്ച മുറിയില്‍ ഇരിക്കുന്ന സൂപ്പര്‍സ്റ്റാറുകളുടെതു മാത്രമല്ല ഞങ്ങളുടെതും കൂടിയാണ്. എന്നിട്ടും മനുഷ്യരെപ്പോലെയല്ല അവര്‍ ഞങ്ങളെ പരിഗണിക്കുന്നത്. സിനിമാ മേഖലയിലെ കളളപ്പണ ഇടപാട് ആരോപണങ്ങളും വിവാദമായിക്കൊണ്ടിരിക്കെ മനുഷ്യരെന്ന നിലയില്‍ യാതൊരു പരിഗണനയും നല്‍കാതെ തങ്ങളെ കൊടുംചൂഷണത്തിനും പീഡനത്തിനുമിരയാക്കുന്നുവെന്ന ആരോപണവുമായാണ്…

    Read More »
  • India

    ജഗദീഷിന്‍െ്‌റ ഷട്ടറിട്ട് ബി.ജെ.പി; പാര്‍ട്ടി വിട്ട മുന്‍മുഖ്യനെ വീഴ്ത്തി

    ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ കുതിപ്പിനിടെയും ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് വന്‍ തോല്‍വി. വര്‍ഷങ്ങളായി താന്‍ പ്രതിനിധീകരിച്ച ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഷെട്ടാറിന് കാലിടറി. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ ഇത്തവണ തനിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍ ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ജഗദീഷ് ഷെട്ടാര്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെട്ടു. ബി.ജെ.പി. സീറ്റ് നിഷേധിച്ചതോടെ നാടകീയനീക്കങ്ങള്‍ക്കൊടുവിലാണ് ഷെട്ടാര്‍ കോണ്‍ഗ്രസിലെത്തിയത്. ഇത്തവണ ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി. തന്നെ പരിഗണിക്കാതിരുന്നതാണ് ഷെട്ടാറിനെ ചൊടിപ്പിച്ചത്. ബി.ജെ.പി. സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിയുമായ ഇടഞ്ഞ മുതിര്‍ന്ന നേതാവ് വൈകാതെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാവിനെ ഇരുംകൈയും നീട്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം വരവേറ്റത്. ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഷെട്ടാറിനെ പ്രഖ്യാപിക്കുകയും ചെയ്തു. അഴിമതി നടത്താത്ത ആളായതിനാലാണ് ഷെട്ടാറിന്…

    Read More »
Back to top button
error: