പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സി.പി.എം. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം ജേക്കബ് തര്യനെ പാര്‍ട്ടിയില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആറന്മുള പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്ഷന്.
മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. മറ്റാരും ഇല്ലാതിരുന്നപ്പോഴാണ് സ്ത്രീയുടെ വീട്ടിലെത്തിയതെന്നും പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആരോപണവിധേയനെതിരേ നടപടി വേണമെന്ന് മല്ലപ്പുഴശേരി ലോക്കല്‍ കമ്മിറ്റിക്ക് പ്രവര്‍ത്തകനല്‍കിയ പരാതിയില്‍ സി.പി.എം. അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആര്. അജയകുമാര്‍, മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി.ജി. ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. പാര്‍ട്ടിതല അന്വേഷണം നീണ്ടുപോയതിനാല്‍ സ്ത്രീ ആറന്മുള പോലീസില്‍ പരാതി നല്‍കുകയായിരുന്നു.