KeralaNEWS

സെക്യൂരിറ്റി ജീവനക്കാരും ഇനി ആരോഗ്യ പ്രവർത്തകർ

തിരുവനന്തപുരം: ആശുപത്രികളിലെ സെക്യൂരിറ്റി വിഭാഗം ജീവനക്കാരെയും ആരോഗ്യപ്രവര്‍ത്തകരില്‍ ഉള്‍ക്കൊള്ളിച്ച്‌ ആശുപത്രി സംരക്ഷണം നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാർ.

ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണ സംഭവങ്ങളില്‍ ആദ്യം ഇടപടേണ്ടി വരുന്ന വിഭാഗമാണ് സുരക്ഷാ ജീവനക്കാര്‍. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളുണ്ടാകുമെങ്കിലും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിക്കുന്ന നിയമപരിരക്ഷയും നിയമ ഗൗരവവും ഇത്തരം കേസുകളില്‍ ഉണ്ടാകാറില്ല.

 

Signature-ad

ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരുടെ കള്ളിയില്‍ സെക്യൂരിറ്റി ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച്‌ ‘2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യ രക്ഷ സേവന സ്ഥാപനങ്ങളും’ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Back to top button
error: