ബംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് മുന്‍ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ശനിയാഴ്ച രാവിലെ ആറുമുതല്‍ അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബംഗളൂരു നഗരത്തില്‍ സി.ആര്.പി.എഫ്, ബി.എസ്.എഫ്, കെ.എസ്.ആര്.പി, ലോക്കല്‍ പൊലീസ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും രണ്ടു ഡി.സി.പിമാര്‍ വീതം സുരക്ഷ മേല്‍നോട്ടം വഹിക്കും. തെരഞ്ഞെടുപ്പ് കമീഷന്റ വെബ്സൈറ്റില്‍ ലൈവ് വെബ്കാസ്റ്റ് ഉണ്ടാകും. വോട്ടെണ്ണലിന് 4000 ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. പാരാമിലിറ്ററി സേനയടക്കം ഓരോ കേന്ദ്രത്തിലും മൂന്നുഘട്ട സുരക്ഷാ ജീവനക്കാരെയാണ് നിയോഗിക്കുക.