Month: May 2023

  • Kerala

    എന്‍.സി.പിക്ക് ആലപ്പുഴയില്‍ രണ്ട് ജില്ലാ പ്രസിഡന്റ്; ചാക്കോയും തോമസ് കെ. തോമസും നേര്‍ക്കുനേര്‍

    ആലപ്പുഴ: എന്‍സിപിയില്‍ പി.സി. ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസും തമ്മില്‍ ഭിന്നത രൂക്ഷം. ഇരു വിഭാഗവും ആലപ്പുഴയില്‍ ജില്ലാ പ്രസിഡന്റുമാരെ നിയോഗിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. കുട്ടനാട് സീറ്റ് ഇല്ലാതാക്കാന്‍ പി.സി ചാക്കോ ശ്രമിക്കുകയാണെന്ന് തോമസ് കെ തോമസ് ആരോപിച്ചു. ചാക്കോ വന്നതോടെ എന്‍സിപി ദുര്‍ബലപ്പെട്ടു എന്നും തോമസ് കെ തോമസ് ആഞ്ഞടിച്ചു. പി. സി. ചാക്കോ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ സംസ്ഥാന എന്‍സിപിയില്‍ പ്രകടമായി തുടങ്ങിയ ഭിന്നത ആലപ്പുഴയിലും ശക്തമാണ്. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ആലപ്പുഴ ജില്ലാ പ്രസിഡന്റായി നിയോഗിച്ചത് സാദത്ത് ഹമീദിനെയാണ്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നിര്‍ദേശിച്ചത് മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ് കുമാറിനെയെന്ന് തോമസ് കെ തോമസ് പറയുന്നു. രണ്ട് പേര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പോസ്റ്ററുകളും പുറത്തിറങ്ങി. താന്‍ ശരദ് പവാറിന്റെ ആളെന്നും എല്ലാവരെയും തട്ടിക്കളയുമെന്ന മനോഭാവമാണ് പി സി ചാക്കോയ്ക്കെന്നും തോമസ് കെ തോമസ് ആഞ്ഞടിച്ചു പിന്നാലെയാണ് ജില്ലാ…

    Read More »
  • Kerala

    സംസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കൽ;2,000 കോടി കടമെടുക്കാനൊരുങ്ങി സർക്കാർ

    തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. 10,000 പേരാണ് ഈ മാസം 31നകം വിരമിക്കുന്നത്.   സ്‌കൂള്‍ പ്രവേശനം ഉറപ്പിക്കാനായി മെയ് മാസത്തില്‍ ജനന തിയതി രേഖപ്പെടുത്തുന്ന രീതി മുന്‍പുണ്ടായിരുന്നു. അതിനാലാണ് മെയ് മാസത്തില്‍ വിരമിക്കുന്നവരുടെ എണ്ണം ഇത്രത്തോളം വര്‍ധിച്ചത്.   ഈ വര്‍ഷം സര്‍വീസില്‍ നിന്ന് ഇതുവരെ വിരമിച്ചത് 21,537 പേരാണ്. ഇതില്‍ ഭൂരിഭാഗം പേരും മെയ് മാസത്തിലാണ് വിരമിക്കുന്നത്. ഇതോടെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 2,000 കോടി കടമെടുക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

    Read More »
  • Crime

    പ്രണയം അവസാനിപ്പിക്കാന്‍ കളിത്തോക്ക് ചൂണ്ടി ഭീഷണി; കൈയില്‍ മറ്റൊരാളുടെ പേര് പച്ചകുത്തിയതോടെ പക ഇരട്ടിച്ചു

    ന്യൂഡല്‍ഹി: പതിനാറുകാരിയുടെ അരുംകൊലയില്‍ പ്രതി പിടിയിലായത് പിതാവിനെ ഫോണില്‍ വിളിച്ചതിന് പിന്നാലെയെന്ന് പോലീസ്. ഷഹബാദ് ഡയറിയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സഹിലിനെയാണ് ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലേക്കാണ് പോയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഉത്തര്‍പ്രദേശില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് സഹില്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇതിനിടെ പ്രതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നു. ഇതോടെ പോലീസ് മൊബൈല്‍ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇത് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സഹില്‍ ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ ബന്ധുവീട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ഡല്‍ഹിയില്‍നിന്ന് ബസിലാണ് പ്രതി ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.45-ഓടെ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സഹില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സുഹൃത്തിന്റെ വീട്ടില്‍ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ നടന്നുപോകുന്നതിനിടെയാണ് പിന്തുടര്‍ന്നെത്തിയാണ്…

    Read More »
  • Kerala

    രണ്ടു ഭാര്യമാർ;മൂന്നാമതൊരാളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: രണ്ട് വിവാഹം കഴിച്ചിട്ടും മൂന്നാമതൊരു യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് മഞ്ച വെള്ളൂര്‍ക്കോണം സൂരജ് ഭവനില്‍ സൂരജ് സുരേഷ് (28) ആണ് അറസ്റ്റിലായത്.ഇയാളുടെ സുഹൃത്ത് പത്തനംതിട്ട ഇലന്തോട് ഇടപെരിയാരം മേല്‍മുറിയില്‍ തുണ്ടിയില്‍ ശ്രീജിത്തിനേയും(28) പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നേരത്തേ രണ്ട് വിവാഹം കഴിച്ചയാളാണെന്ന് വ്യക്തമായത്.തമിഴ്നാട്ടില്‍ ഇയാള്‍ക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്. വാടകയ്ക്ക് എടുത്ത കാറിലും മറ്റുമായി നഗരത്തിലെ വിവിധയിടങ്ങളിലെത്തിച്ച്‌ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ലെെംഗിക പീഡനത്തിനു ശേഷം കൂട്ടുകാരനുമായി ചേർന്ന് യുവതിയുടെ പക്കലുണ്ടായിരുന്ന പണം കൈവശപ്പെടുത്തിയശേഷം വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു.ശ്രീജിത്തും തന്നെ പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.

    Read More »
  • Kerala

    വിവാഹത്തലേന്ന് ബന്ധുവിന്റെ സഹായത്തോടെ കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തില്‍ കമിതാക്കളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

    ലക്‌നൗ: ഒളിച്ചോട്ടത്തിനിടയില്‍ കമിതാക്കള്‍ക്കും യുവതിയുടെ ബന്ധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. മിര്‍സാപൂര്‍ സ്വദേശികളായ റാണി (21), കരണ്‍ (21), വികാസ് (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. ഞായറാഴ്ചയായിരുന്നു റാണിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. പ്രയാഗ്രാജ് സ്വദേശിയായിരുന്നു റാണിയുടെ പ്രതിശ്രുത വരന്‍. എന്നാല്‍ ഇരുപത്തിയൊന്നുകാരി പ്രദേശവാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. റാണിയുടെ ബന്ധുവിന്റെ സുഹൃത്തുകൂടിയായിരുന്നു ഈ യുവാവ്. വിവാഹത്തലേന്ന് ഒളിച്ചോടാന്‍ മൂവര്‍ സംഘം പദ്ധതിയിട്ടു. ശനിയാഴ്ച കരണും വികാസും ബൈക്കില്‍ റാണിയുടെ വീട്ടിലെത്തി. തുടര്‍ന്ന് മൂവര്‍സംഘം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. മൂന്ന് പേരും ഒരു ബൈക്കിലായിരുന്നു യാത്ര ചെയ്തത്. അതും നല്ല സ്പീഡില്‍. വീട്ടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

    Read More »
  • Kerala

    അമേരിക്ക വഴി ക്യൂബ! മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും വിദേശയാത്രകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. ജൂണ്‍ എട്ടുമുതല്‍ പതിനെട്ടുവരെയുള്ള യുഎസ്, ക്യൂബ സന്ദര്‍ശനങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനത്തിന് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക കേരളസഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി യു എസിലേയ്ക്ക് പോകുന്നത്. യു എസ് സന്ദര്‍ശനത്തില്‍ ലോക ബാങ്ക് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, പ്‌ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം തുടങ്ങിയവരും ഐ എസ് എസ് ഉദ്യോഗസ്ഥരും വിദേശ യാത്രാ സംഘത്തിലുണ്ട്. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന ലോക കേരള സഭയുടെ സമ്മേളനത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തില്‍ മന്ത്രി വീണാ ജോര്‍ജ്, പ്‌ളാനിംഗ് ബോര്‍ഡ്…

    Read More »
  • India

    കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; യുവാവിന്‍റെ ജനനേന്ദ്രിയത്തിൽ തിളച്ച വെള്ളമൊഴിച്ച് നഴ്സ്

    ബെംഗളൂരു: കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതില്‍ കുപിതയായ നഴ്സ് യുവാവിന്‍റെ ജനനേന്ദ്രിയത്തിൽ തിളച്ച വെള്ളമൊഴിച്ചു.  പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൊമ്മസാന്ദ്രയിലെ യാരന്ദഹള്ളിയില്‍ താമസിക്കുന്ന 30 കാരനായ വിജയ് കുമാര്‍ എന്നറിയപ്പെടുന്ന വിജയ് ശങ്കര്‍ ഭീമ ശങ്കര്‍ ആര്യക്കാണ് പൊള്ളലേറ്റത്.വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. ചാമരാജ്പേട്ടയിലെ എംഡി ബ്ലോക്കില്‍ നിന്നുള്ള ജ്യോതി ദൊഡ്ഡമണിയാണ് പ്രതി. അഫ്സല്‍പൂര്‍ സ്വദേശിയാണ് ജ്യോതി. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇവര്‍. വിജയ് ചാമരാജ്പേട്ടിലെ ഒരു വസ്ത്ര കമ്ബനിയില്‍ ഫോട്ടോ എഡിറ്ററാണ്.  അഞ്ചു വര്‍ഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.   ഇതിനിടയിൽ മേയ് 11 ന് വിജയ് വിവാഹിതനായി. മേയ് 23 ന് ബെംഗളൂരുവില്‍ മടങ്ങിയെത്തുകയും ചെയ്തു.തുടർന്ന് മേയ് 25ന് തന്‍റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച്‌ ചര്‍ച്ച്‌ ചെയ്യാന്‍ ജ്യോതി വിജയിനെ വീട്ടിലേക്ക് വിളിച്ചു.ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നരീതിയിൽ വിജയിന്റെ വസ്ത്രം അഴുപ്പിച്ച ശേഷം കരുതിവെച്ച തിളച്ച വെള്ളമൊഴിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് നഴ്സിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • India

    പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ മിസൈല്‍ തൊടുത്ത സംഭവം; രാജ്യത്തിന് 24 കോടിയുടെ നഷ്ടമെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍. അയല്‍രാജ്യമായുള്ള ബന്ധത്തില്‍ സംഭവം വിള്ളലുണ്ടാക്കി. ഈ സംഭവത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ വിങ് കമാന്‍ഡര്‍ അഭിനവ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഒരു വിങ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ വിഷയവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ടിരുന്നു. ശര്‍മയുടെ ഹര്‍ജിയില്‍ ആറാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിനും വ്യോമസേനാ മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇത്തരമൊരു പാളിച്ചയിലേക്ക് വഴിവച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ട്. മിസൈല്‍ പാളിച്ചയെക്കുറിച്ചറിയാന്‍ അന്താരാഷ്ട്ര സമൂഹം താത്പര്യം പ്രകിടിപ്പിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് ഏഴിനാണ് രാജസ്ഥാനിലെ വ്യോമസേനാതാവളത്തില്‍ നിന്നാണ്…

    Read More »
  • LIFE

    വിജയ് കഷണ്ടിത്തലയനെന്ന് പറഞ്ഞതിന് പിന്നാലെ തൃഷയ്ക്ക് എതിരെ വിവാദ പരാമര്‍ശവുമായി ബയല്‍വാന്‍; ഞങ്ങളുടെ പ്രിയതാരം അങ്ങനെ ചെയ്യില്ലെന്ന് ആരാധകര്‍!

    സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് തൃഷ. പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് തൃഷയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ്-ലോകേഷ് ചിത്രം ലിയോയില്‍ തൃഷയാണ് നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായതിനാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാം സിനിമയിലും തൃഷയാണ് നായിക. സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഇരുപത് വര്‍ഷത്തിലേറെയായി സിനിമാ രംഗത്ത് മുന്‍നിരയില്‍ തുടരുന്ന ചുരുക്കം നടിമാരില്‍ ഒരാളാണ് തൃഷ. നാല്പതു വയസ്സുകാരിയായ തൃഷ ഇതുവരെ വിവാഹിതയല്ല. പലരുമായുള്ള പ്രണയ വാര്‍ത്തകളും വിവാഹ നിശ്ചയ വാര്‍ത്തകളും എത്തിയിട്ടുണ്ടെങ്കിലും താരം ഇപ്പോഴും വിവാഹിതയാകാതെ നില്‍ക്കുകയാണ്. ഇപ്പോഴിത തൃഷയെ കുറിച്ച് തമിഴ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നത്. തൃഷ കടുത്ത മദ്യപാനിയാണ് എന്നാണ് ബെയില്‍വാന്‍ പറയുന്നത്. ചെന്നൈയിലെ വീട്ടില്‍…

    Read More »
  • Social Media

    മിസ് വേള്‍ഡ് കിരീടവുമായി നിലത്തിരുന്ന് ഭക്ഷണം കഴിച്ച ഐശ്വര്യ റായ്; വൈറലായി ചിത്രങ്ങള്‍

    പലരുടെയും പഴയ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഐശ്വര്യ റായിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുത്തന്‍ ട്രെന്റ്. 1994 ലെ ലോക സൗന്ദര്യ മത്സരത്തിന് ശേഷം കിരീടവുമായി ഐശ്വര്യ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ആരാധകരേറ്റെടുത്തത്. ‘ഹിസ്റ്റോറിക് വിഡ്‌സ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മിസ്സ് വേള്‍ഡ് മത്സരത്തിനുശേഷം നിലത്തിരുന്ന ഭക്ഷണം കഴിക്കുന്ന ഐശ്വര്യ റായിയാണ് ചിത്രത്തില്‍. സാഷെയും ക്രൗണും അണിഞ്ഞ് ചുവപ്പ് സാരിയിലാണ് ഐശ്വര്യ റായ്. ട്രഡീഷണല്‍ ലുക്കില്‍ അതിമനോഹരിയായാണ് ഐശ്വര്യ ചിത്രത്തില്‍. അമ്മയോടൊപ്പമിരുന്നാണ് താരം ഭക്ഷണം കഴിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തുന്നത്. ആഗോള തലത്തില്‍ വിജയം നേടിയിട്ടും എന്തൊരു എളിമയാണ്, നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും പാലിക്കുന്നു എന്നു തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

    Read More »
Back to top button
error: