Month: May 2023

  • Kerala

    കാട്ടാക്കടയില്‍ വീട്ടിനകത്ത് മൃതദേഹം പുഴവരിച്ച നിലയില്‍ 

    തിരുവനന്തപുരം:കാട്ടാക്കടയില്‍ വീട്ടിനകത്ത് മൃതദേഹം പുഴവരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ണിയൂര്‍ താന്നിയോട് ഗോവിന്ദം വീട്ടില്‍ ഗോവിന്ദന്‍റെ മകൻ സന്തോഷിന്റെ (59) മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    കണ്ണൂരിൽ 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

    കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയില്‍ ആയത്. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണവുമായി യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. കരിപ്പൂരിൽ പരിശോധന കർശനമാക്കിയതോടെ സ്വർണക്കടത്തുകാരുടെ ശ്രദ്ധ ഇപ്പോൾ കണ്ണൂരിലേക്കായി എന്നതാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.

    Read More »
  • Crime

    കാമുകനെ വീട്ടിൽ വിളിച്ചുകയറ്റിയത് കണ്ടുപിടിച്ച അമ്മയെ മകള്‍ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി

    രാജ്‌കോട്ട്: വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കാമുകനെ വിളിച്ചുകയറ്റിയത് കണ്ടുപിടിച്ച അമ്മയെ മകള്‍ ദാരുണമായി കൊലപ്പെടുത്തി.ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ജുനഗധ ഇവാന്‍ഗറില്‍ 35കാരിയായ ദക്ഷ ബമനിയ ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവരുടെ മകള്‍ മീനാക്ഷിയെ (19) പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. കാമുകനെ മകള്‍ വീട്ടില്‍ വിളിച്ചതിനെ ചൊല്ലി അമ്മ വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് കാമുകന്‍ വീട്ടില്‍ നിന്ന ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ സംഭവം പിതാവിനോട് പറയുമെന്ന് ഭയന്ന മകള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.   ഒരു കടയില്‍ നിന്ന് ചുറ്റിക വാങ്ങിയ മീനാക്ഷി, അമ്മയുടെ തലയില്‍  അടിച്ചാണ് കൊലപ്പെടുത്തിയത്.അമ്മ മരിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ മീനാക്ഷി സ്വന്തം മുറിയില്‍ പോയി കിടന്നുറങ്ങി. മീനാക്ഷിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന് സംശയമുണ്ടാക്കിയത്. വീടിനുള്ളില്‍ കൊലപാതകം നടന്നിട്ടും ഒരു നിലവിളി ശബ്ദം കേട്ടില്ലെന്നുമായിരുന്നു മീനാക്ഷിയുടെ മൊഴി.

    Read More »
  • India

    48 മണിക്കൂറിനിടെ ദില്ലിയിൽ രണ്ടാമത്തെ കൊലപാതകം; പോലീസ് ഗുസ്തി താരങ്ങളുടെ പിന്നാലെ

    ന്യൂഡൽഹി:48 മണിക്കൂറിനിടെ ദില്ലിയിൽ രണ്ടാമത്തെ കൊലപാതകം.ദില്ലി സിവില്‍ ലൈൻസില്‍ വീടിന്‍റെ ടെറസിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 36കാരിയായ റാണി എന്ന യുവതിയാണ് കൊലപ്പെട്ടത്.ചൊവ്വാഴ്ച രാവിലെയാണ് റാണിയുടെ മൃതദേഹം മജ്നു കാ തില്ലയിലുള്ള വീടിന്‍റെ ടെറസില്‍ കണ്ടെത്തിയത്.സംഭവത്തിൽ കൂടെ താമസിച്ചിരുന്ന 22കാരിയായ സപ്ന എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുഗ്രാമിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം രാത്രി ഒരു പാര്‍ട്ടിക്കിടെ മദ്യലഹരിയിലായിരുന്ന സപ്‌ന (22) റാണിയുമായി വഴക്കുണ്ടാക്കിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. അതേസമയം ദില്ലിയിൽ കൊലപാതകങ്ങളും ഏറ്റുമുട്ടലുകളും വർധിക്കുമ്പോഴും പോലീസ് ഗുസ്തി താരങ്ങളുടെ പിന്നാലെയാണെന്നാണ് ആക്ഷേപം.

    Read More »
  • India

    മെഡലുകള്‍ ഗംഗയിൽ എറിയുമെന്ന് ഗുസ്തി താരങ്ങൾ

    ന്യൂഡൽഹി:ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിച്ച്‌ ഗുസ്തി താരങ്ങള്‍. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്ന്  താരങ്ങൾ പ്രഖ്യാപിച്ചു.നാളെ ആറുമണിക്ക് ഹരിദ്വാറില്‍ മെഡലുകള്‍ ഒഴുക്കുമെന്നാണ് പ്രഖ്യാപനം.ഇന്ത്യ ഗേറ്റില്‍ നിരാഹാരം ഇരിക്കുമെന്നും താരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചതിന് അറസ്റ്റ് ചെയ്തു നീക്കുകയും ജന്തര്‍മന്തറിലെ സമരവേദിയില്‍ നിന്ന് പൊലീസ് ഒഴിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് താരങ്ങള്‍ കടുത്ത നിലപാട് എടുത്തത്.സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

    Read More »
  • Kerala

    നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

    കൊച്ചി:നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.   കരള്‍ രോഗം ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അടിയന്തരമായി ലിവര്‍ ട്രാൻസ്പ്ലാന്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.ഇതിനിടയിലായിരുന്നു മരണം.

    Read More »
  • NEWS

    പത്തു പൈസ നികുതിയില്ല;ഐപിഎലിലൂടെ ബിസിസിഐ ഉണ്ടാക്കുന്നത് കോടികള്‍ 

    അഹമ്മദാബാദ്: ഐപിഎൽ എന്ന കുട്ടി ക്രിക്കറ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉണ്ടാക്കുന്നത് കോടികൾ.ഈ വര്‍ഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയധികം പണം സമ്ബാദിച്ചിട്ടും ഒരു രൂപ പോലും ബിസിസിഐ നികുതി അടയ്ക്കാത്തതിനു കാരണം ബിസിസിഐ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായതുകൊണ്ടാണ്. 1996ലാണ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി ബിസിസിഐ രജിസ്റ്റര്‍ ചെയ്യുന്നത്. ജീവകാരുണ്യ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ടാണ് ബിസിസിഐ നികുതിയില്‍ നിന്ന് രക്ഷപ്പെടുന്നത്. 1961ലെ ഇൻകം ടാക്സ് ആക്‌ട് പ്രകാരം ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല.   ഐപിഎല്‍ നടത്തുന്നത് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്യാനാണെന്ന് ബിസിസിഐ ഇൻകം ടാക്സ് അപ്പെലറ്റ് ട്രൈബ്യൂണലില്‍ നിവേദനം സമര്‍പ്പിച്ചു. അതുകൊണ്ട് തന്നെ ഐപിഎല്‍ വരുമാനത്തെ നികുതിയില്‍ നിന്ന് മാറ്റണമെന്നും ബിസിസിഐ അവകാശപ്പെട്ടു. ഈ അപേക്ഷയെ ട്രൈബ്യൂണല്‍ അംഗീകരിക്കുകയും ചെയ്തു. സാങ്കേതികമായി ബിസിസിഐയുടെ വാദം ശരിവച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ അപേക്ഷയെ അംഗീകരിച്ചത്. ഐപിഎല്‍ ടൂര്‍ണമെന്റ് നടത്തുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉള്‍പ്പെടെ ബിസിസിഐയുടെ…

    Read More »
  • Kerala

    വെള്ളം തുറന്നു വിട്ടു; ഇടുക്കിയിൽ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു

    തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു.ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മുങ്ങി മരിച്ചത്.ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍.അതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.

    Read More »
  • NEWS

    കെ.ആര്‍.എല്‍.സി.കെ വാര്‍ഷിക യോഗവും പുനഃസംഘടനയും നടത്തി

    കുവൈറ്റ് സിറ്റി :– കേരളത്തില്‍ നിന്നും കുവൈറ്റില്‍ വസിക്കുന്ന റോമന്‍ ലാറ്റിന്‍ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമന്‍ ലാറ്റിന്‍ കാത്തലിക് കുവൈറ്റ് ( കെആര്‍എല്‍സികെ)വാര്‍ഷിക യോഗവും പുതിയ വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു . നോര്‍ത്തേണ്‍ അറബിയയുടെ ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി (ഒഎസഎസടി) യുടെ അനുഗ്രഹ ആശംസകളോട് ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മയുടെ ആത്മീയ പിതാക്കന്മാരായ ഫാദര്‍ പോള്‍ വലിയവീട്ടില്‍ (ഒഎഫ്എം), ഫാദര്‍ ജോസഫ് (ഒഎഫ്എം ) എന്നിവര്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍, കുവൈറ്റിലെ വിവിധ യൂണിറ്റുകളില്‍ നിന്നും (സിറ്റി, അബ്ബാസിയ, സാല്‍മിയ, അഹ്‌മദി) നിന്നുള്ള ഭാരവാഹികള്‍ ചേര്‍ന്ന്, ബൈജു ഡിക്രൂസ് (പ്രസിഡന്റ്), ജെറിബോയ് ആംബ്രോസ് (വൈസ് പ്രസിഡന്റ്) ജോസഫ് ക്രിസ്റ്റന്‍ (സെക്രട്ടറി) ജോസഫ് കാക്കത്തറ (ട്രഷറര്‍) ഹെലന്‍ ജെഫ്റി (വനിതാ കണ്‍വീനര്‍ ) ഉള്‍പ്പെട്ട എട്ടു അംഗ സമിതിയെ തിരഞ്ഞെടുക്കുകയുണ്ടായി. മുന്‍ ഭരണ നിര്‍വഹണ സമിതിക്കു യോഗം നന്ദി അറിയിക്കുകയും ചെയ്തു. തനതായ ആരാധന പാരമ്പര്യവും വിശ്വാസ ജീവിതവും പുതു…

    Read More »
  • Crime

    സിദ്ദിഖിന്റെ മൊബൈല്‍ കണ്ടെടുത്തു; മൃതദേഹം ഉപേക്ഷിച്ച് മടങ്ങുംവഴി ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍

    കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടിയില്‍ നിന്നും കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ഒന്‍പതാം വളവില്‍ നിന്നും ഫോണ്‍ കണ്ടെത്തിയത്. മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ച് വരുന്നവഴിയാണ് ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഫര്‍ഹാനയുടെ ഫോണ്‍വിളിയാണ് പ്രതികളെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്. ചെന്നൈയിലേക്ക് പോയ ഫര്‍ഹാന മറ്റൊരാളുടെ ഫോണില്‍ നിന്നും ഒറ്റപ്പാലത്തെ ബന്ധുവിനെ വിളിച്ചതാണ് നിര്‍ണായകമായത്. ഇത് പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളായ മുഹമ്മദ് ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെ കുടുക്കിയത്. കൃത്യം നടക്കുന്നതിന് മുന്‍പ് ഷിബിലിയും സിദ്ദിഖും മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇന്‍’ ലോഡ്ജിലെ മുറിയില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. ലോഡ്ജില്‍ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഹോട്ടല്‍ ‘ഡി കാസ ഇന്നി’ന് ലൈസന്‍സില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്റെയോ മലിനീകരണ നിയന്ത്രണ…

    Read More »
Back to top button
error: