Month: May 2023

  • Crime

    സിദ്ദിഖും ഫര്‍ഹാനയും സെക്‌സ് ചാറ്റ് നടത്തി; പ്രതികള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയേഗിക്കുന്നവര്‍

    മലപ്പുറം: ഹണിട്രാപ്പില്‍പ്പെട്ട തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ (58) അരും കൊലചെയ്തത് പ്രതി ഫര്‍ഹാന (18) ആവശ്യപ്പെട്ട അഞ്ചു ലക്ഷം രൂപ നല്‍കാന്‍ തയ്യാറാകാത്തതിന് പിന്നാലെയെന്ന് പ്രതികളുടെ മൊഴി. ഫോണിലൂടെ ഫര്‍ഹാനയുമായി സിദ്ദിഖ് ബന്ധം സൂക്ഷിച്ചിരുന്നു. ലൈംഗിക വിഷയത്തിലടക്കം ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നു. കാമുകന്‍ ഷിബിലിയുടെ (22) നിര്‍ദേശ പ്രകാരമായിരുന്നു ഫര്‍ഹാന പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തിരുന്ന ഫര്‍ഹാനയേയും ഷിബിലിയേയും ഇന്നു പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. സിദ്ദിഖുമായി ലൈംഗിക ബന്ധത്തിനു നില്‍ക്കാതെ ഹോട്ടലില്‍ എത്തി അഞ്ചു ലക്ഷം രൂപ വാങ്ങിച്ചു മുങ്ങാനായിരുന്നു പ്രതികളുടെ നീക്കം. ഇത് നടന്നില്ലെങ്കില്‍ അക്രമിക്കാനാണ് ചുറ്റിക ഉള്‍പ്പെടെ ആയുധങ്ങള്‍ കരുതിയിരുന്നത്. കാര്യം കഴിഞ്ഞാല്‍ പണം നല്‍കാമെന്ന രീതിയില്‍ സംസാരം വന്നപ്പോഴാണു സംഭവം കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പ്രതികള്‍ പോലീസിനു നല്‍കിയ മൊഴി. പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചു. ഫര്‍ഹാനയും മറ്റു പ്രതികളായ ഷിബിലിയും ആശിഖും സ്ഥിരമായ എംഡിഎംഎ ഉപയോഗിക്കുന്നവരാണ്.…

    Read More »
  • Kerala

    ജപ്തി നടപടികളുമായി സഹകരണ ബാങ്ക്; വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

    വയനാട്: കടബാധ്യതയെത്തുടര്‍ന്നു ജില്ലയില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി. പുല്‍പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന്‍ നായര്‍ (60) ആണു ജീവനൊടുക്കിയത്. കടബാധ്യതയെത്തുടര്‍ന്നാണ് ആത്മഹത്യയെന്നു ബന്ധുക്കള്‍ പറഞ്ഞു. പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 35 ലക്ഷം രൂപ വായ്പാകുടിശികയുണ്ടായിരുന്നു. ജപ്തി നടപടികളിലേക്കു ബാങ്ക് കടന്നതോടെയാണ് ഇദ്ദേഹത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. 3 ദിവസത്തിനിടെ വയനാട്ടില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ കര്‍ഷകനാണ്. തിരുനെല്ലി അരണപ്പാറ സ്വദേശി പി.കെ.തിമ്മപ്പന്‍ (50) എന്ന കര്‍ഷകന്‍ ഞായറാഴ്ച ജീവനൊടുക്കിയിരുന്നു. മേയ് 3ന് ചെന്നലോട് പുത്തന്‍പുരക്കല്‍ ദേവസ്യ (49) എന്ന കര്‍ഷകനും കടബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ചു മരിച്ചിരുന്നു.

    Read More »
  • Kerala

    മാവേലിക്കര ചെട്ടികുളങ്ങരയില്‍ വീണ്ടും ആര്‍എസ്‌എസ് ആക്രമണം; സിപിഐഎം ലോക്കൽ കമ്മിറ്റിയംഗത്തിന് പരിക്ക്

    മാവേലിക്കര: ചെട്ടികുളങ്ങരയില്‍ വീണ്ടും ആര്‍എസ്‌എസ് ആക്രമണം.സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം ഈരേഴ തെക്ക് നിലക്കല്‍ വീട്ടില്‍ ലാജി ജോണ്‍ (40) ആണ് ആക്രമണത്തിനിരയായത്. ഈരേഴ തെക്ക് വേമ്ബനാട് റെയില്‍വേ ക്രോസിന് സമീപം തിങ്കള്‍ വൈകിട്ട് നാലിന്‌ ബൈക്കില്‍ പോകുമ്ബോഴാണ് ആക്രമണം.പ്രദേശത്തെ ആര്‍എസ്‌എസ് പ്രവര്‍ത്തകരായ തുഷാര്‍, നിഖില്‍, അരവിന്ദൻ എന്നിവര്‍ ചേര്‍ന്ന് കമ്ബിവടികൊണ്ട്‌ ആക്രമിക്കുകയായിരുന്നെന്ന് ലാജി പറഞ്ഞു. വലതുകൈക്ക് ഗുരുതര പരിക്കേറ്റ ലാജിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ മേഖലാ എക്‌സിക്യൂട്ടീവംഗം സൗരവിനും പരിക്കേറ്റു. മെയ് ഒമ്ബതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ ശ്യാമിനെ ആര്‍എസ്‌എസുകാര്‍ ആക്രമിച്ചിരുന്നു. ഇതിനുശേഷം വേമ്ബനാട് ജങ്ഷനില്‍ പൊലീസ് കാവലുണ്ട്.   10 വര്‍ഷം മുമ്ബ് ചെട്ടികുളങ്ങര കമുകുംവിള ജങ്ഷനില്‍വച്ചുണ്ടായ ആര്‍എസ്‌എസ്‌ ആക്രമണത്തില്‍ ലാജിയുടെ വലതുകാലിന് വെട്ടേറ്റിരുന്നു. കാലിന്‌ ഇന്നും പൂര്‍ണസ്വാധീനം തിരികെ കിട്ടിയിട്ടില്ല.

    Read More »
  • Crime

    ബസില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു; പ്രതി ഒളിവിലാണെന്ന് പോലീസ്

    കണ്ണൂര്‍: ചെറുപുഴയില്‍ സ്വകാര്യബസില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കര കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരേ കേസെടുത്തതായും ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലായിരുന്നു പ്രതിയുടെ നഗ്‌നതാപ്രദര്‍ശനം. ഞായറാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ ഇയാളുടെ വീഡിയോ പകര്‍ത്തിയ യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്. യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദര്‍ശനം ആരംഭിച്ചത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഇയാള്‍ പിന്‍മാറിയില്ല. ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയി. യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി. ജീവനക്കാരും യുവതിയും ചേര്‍ന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതി വീഡിയോ സഹിതം ദുരനുഭവം സാമൂഹികമാധ്യമങ്ങളില്‍…

    Read More »
  • Kerala

    ഭഗവാനെ തൊഴുത്,കാണിക്ക സമർപ്പിച്ച് ക്ഷേത്രത്തിൽ മോഷണം

    കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിച്ചതിന് ശേഷം മോഷണം. കോഴിക്കോട് നന്മണ്ട തളി ശിവക്ഷേത്രത്തിലാണ് കാണിക്ക സമര്‍പ്പിച്ച്‌ ഭഗവാനെ തൊഴുതതിന് ശേഷം മോഷ്ടാവ് ഭണ്ഡാരം തുറന്ന് പണം അപഹരിച്ചത്. രാത്രി രണ്ടു മണിയോടെയാണ് മോഷണം നടന്നത്. കാക്കി വസ്ത്രധാരിയായ മോഷ്ടാവ് ഓട്ടോറിക്ഷയിലാണ് എത്തിയത്. മുഖം മറച്ച്‌ തലയില്‍ തുണികൊണ്ട് കെട്ടിയ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ശിവക്ഷേത്രത്തിലെ പ്രവേശന കവാടത്തിലുള്ള ഭണ്ഡാരം നിരീക്ഷിച്ചതിനു ശേഷം ആനക്കൊട്ടിലുള്ള ഭണ്ഡാരത്തില്‍ നാണയം ഇട്ടതിനു ശേഷം ഉപയോഗിക്കാത്ത തുരുമ്ബെടുത്ത ഭണ്ഡാരത്തിലും കാണിക്ക ഇട്ടു. മൂന്നു ഭണ്ഡാരത്തിലും നാണയം നിക്ഷേപിച്ച ശേഷമാണ് അയ്യപ്പ മഠത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്.

    Read More »
  • Kerala

    ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് തെങ്ങ് വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തെങ്ങു വീണ് കാര്‍ തകര്‍ന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വൂര്‍ സ്വദേശികളായ രണ്ട് യാത്രക്കാര്‍ക്കും പരിക്കില്ല. കാറ്റും മഴയെയും തുടര്‍ന്നാണ് തെങ്ങ് കടപുഴകി വീണത്. പുത്തൂര്‍ കാലടിയില്‍ ഇന്നലെ രാത്രി 7 നാണ് സംഭവം. പുത്തൂരില്‍ നിന്നും തൃശൂരിലേക്ക് പോയ കാറിന്റെ നടുഭാഗത്തായിട്ടാണ് തെങ്ങ് വീണത്. ഉടനെ തന്നെ തെങ്ങ് തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു. തെങ്ങ് വീണതിന്റെ ആഘാതത്തില്‍ കാറിന്റെ നടുഭാഗം കുഴിഞ്ഞു പോയ നിലയിലായിരുന്നു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലുമായി.തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരായ രണ്ടുപേരെയും പുറത്തേക്ക് എത്തിച്ചത്.

    Read More »
  • Crime

    സിദ്ദിഖിന്റെ കൊലപാതകം; പോലീസിന് പിടിവള്ളിയായത് ഫര്‍ഹാനയുടെ ഫോണ്‍കോൾ

    കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവായത് ഫര്‍ഹാനയുടെ ഫോണ്‍കോള്‍. കൃത്യം നടത്തിയ ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെടുമ്ബോള്‍ പ്രതികളായ ഷിബിലിയും ഫര്‍ഹാനയും തങ്ങളുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തിരുന്നു.എന്നാല്‍ ഇതിനിടെ ഫര്‍ഹാന മറ്റൊരാളുടെ മൊബൈല്‍ഫോണില്‍നിന്ന് ഒറ്റപ്പാലത്തെ അടുത്തബന്ധുവിനെ വിളിച്ചു. ഈ ഫോണ്‍കോള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് ഷിബിലിയും ഫര്‍ഹാനയും പിടിയിലായത്.   ഫര്‍ഹാനയെ വീട്ടില്‍കൊണ്ടുവിട്ട ശേഷം സിദ്ദിഖിന്റെ കാര്‍ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു.പിന്നീട് കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചശേഷം 24-ന് പുലര്‍ച്ചെയാണ് ഷിബിലി ഫര്‍ഹാനയെയും കൂട്ടി ചെന്നൈയിലേക്ക് കടന്നത്.ചെന്നൈ റയിൽവെ പോലീസിന്റെ സഹായത്തോടെയാണ് കേരള പോലീസ് പ്രതികളെ പിടികൂടിയത്.   കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്‌ട്രിക് കട്ടറും പോലീസ് കണ്ടെടുത്തിരുന്നു. പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍നിന്നാണ് ചുറ്റിക, ഇലക്‌ട്രിക് കട്ടര്‍, ബ്ലേഡ്, രക്തം തുടച്ചുവൃത്തിയാക്കിയ തുണി, മറ്റുവസ്ത്രങ്ങള്‍, ചെരുപ്പ്,തലയണ ഉറ, കിടക്കവിരി, എ.ടി.എം. കാര്‍ഡുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്.   സിദ്ദിഖിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ട്രോളി ബാഗുകള്‍…

    Read More »
  • Kerala

    ഏലൂരില്‍ നിലം നികത്താന്‍ മണ്ണുമായെത്തിയ ലോറികള്‍ തടഞ്ഞ് സിപിഎം

    കൊച്ചി: ഏലൂര്‍ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിലം നികത്താന്‍ മണ്ണുമായെത്തിയ ലോറികള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസെത്തി ലോറികള്‍ തിരികെവിട്ടു. ഈ മാസം 15നും മണ്ണുമായെത്തിയ ലോറികള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അനധികൃതമായി നിലം നികത്തുന്നുവെന്ന പരാതിയില്‍ 15ന് വില്ലേജ് ഓഫീസര്‍ ഫാല്‍ക്കണ്‍ കമ്പനിക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ 17ന് ഉടമ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കി. നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിരുന്നു. 2002-03 കാലയളവില്‍ ലഭിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥലം നികത്തുകയും പിന്നീട് 2018 ലെ പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ കമ്പനി 8 മാസത്തോളം അടച്ചിടുകയും ചെയ്തിരുന്നു. അന്നു ചെളി അടിഞ്ഞുകൂടി ഉപയോഗിക്കാന്‍ കഴിയാതെ കിടന്ന 184 സെന്റാണ് ഇപ്പോള്‍ നികത്തുന്നത്. ട്രക്കുകള്‍, ടാങ്കര്‍ ലോറികള്‍, വലിയ ചരക്കുവാഹനങ്ങള്‍ എന്നിവ പാര്‍ക്ക് ചെയ്യുന്നതിനു ജില്ലാ അധികാരികളുടെ ആവശ്യവും നിര്‍ദേശവും അനുസരിച്ചാണു വീണ്ടും മണ്ണിട്ടു ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.…

    Read More »
  • Kerala

    ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ;ജൂണ്‍ 12-നകം അപേക്ഷ അയക്കണം

     ‍ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ജൂണ്‍ 12-നകം അപേക്ഷ സ്വീകരിക്കും. 2023-24 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി ihrd.kerala.gov.in/ths/ വഴിയാണ് അപേക്ഷിക്കേണ്ടത്. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ജൂണ്‍ 12ന് വൈകുന്നേരം 3ന് മുമ്ബായി സ്‌കൂളില്‍ ഹാജരാക്കണം. സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011/9446849600), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്,…

    Read More »
  • Crime

    കാസര്‍ഗോട്ട് ലഹരി ഇടപാട് സംശയിച്ച് പരിശോധന; കണ്ടെത്തിയത് വന്‍ സ്ഫോടകശേഖരം

    കാസര്‍ഗോട്: കെട്ടുംകല്ലില്‍ വന്‍ സ്ഫോടകശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടുകൊണ്ട് ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകശേഖരം പിടികൂടിയത്. ജെലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുകളും അടക്കമുള്ള സ്ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. മുസ്തഫയുടെ കാറില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഏകദേശം 2150 ഡിറ്റണേറ്ററുകളും, 13 ബോക്സ് ജെലാറ്റിന്‍ സ്റ്റിക് എന്നിവയ്ക്ക് പുറമെ മറ്റ് വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാറും എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ എക്സൈസ് സംഘം വിഷയം പോലീസിനെ അറിയിച്ചു. സംഭവത്തില്‍ സംയുക്തമായി ഇരു വകുപ്പും അന്വേഷണം ആരംഭിച്ചതായാണ് വിവരം.      

    Read More »
Back to top button
error: