തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. 10,000 പേരാണ് ഈ മാസം 31നകം വിരമിക്കുന്നത്.
സ്കൂള്‍ പ്രവേശനം ഉറപ്പിക്കാനായി മെയ് മാസത്തില്‍ ജനന തിയതി രേഖപ്പെടുത്തുന്ന രീതി മുന്പുണ്ടായിരുന്നു. അതിനാലാണ് മെയ് മാസത്തില്‍ വിരമിക്കുന്നവരുടെ എണ്ണം ഇത്രത്തോളം വര്‍ധിച്ചത്.
ഈ വര്‍ഷം സര്‍വീസില്‍ നിന്ന് ഇതുവരെ വിരമിച്ചത് 21,537 പേരാണ്. ഇതില്‍ ഭൂരിഭാഗം പേരും മെയ് മാസത്തിലാണ് വിരമിക്കുന്നത്. ഇതോടെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കാന് 2,000 കോടി കടമെടുക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍.