Month: May 2023
-
India
”ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അമ്മായിയമ്മാണെന്ന് പറഞ്ഞു, ഉദ്യോഗസ്ഥര്‍ വിശ്വസിച്ചില്ല”
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവാണ് താന്‍ എന്ന് പലരും വിശ്വസിക്കാറില്ലെന്ന് എഴുത്തുകാരി സുധാ മൂര്‍ത്തി. ലണ്ടനിലെ വിമാനത്താവളത്തില്‍ നേരിട്ട ഒരനുഭവം വിവരിച്ചകൊണ്ടാണ് അവര്‍ ടെലിവിഷന്‍ ഷോയില്‍ ഇക്കാര്യം പറഞ്ഞത്. ”ഒരിക്കല്‍ ലണ്ടനിലെത്തിയപ്പോള്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മേല്‍വിലാസം ചോദിച്ചു. ഞാന്‍ 10 ഡൗണിങ് സ്ട്രീറ്റെന്ന സുനകിന്റെയും അക്ഷതയുടേയും മേല്‍വിലാസം ഫോമില്‍ എഴുതി നല്‍കി. ഇമിഗ്രേഷന്‍ ഓഫീസര്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. ഞാന്‍ തമാശ പറയുകയാണെന്നാണ് അദ്ദേഹം കരുതിയത്. 72 വയസ്സുള്ള ഒരു സാധാരണ സ്ത്രീ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവാണെന്ന് ആരും വിശ്വസിക്കാന്‍ തയ്യാറല്ലെന്നും” സുധാ മൂര്‍ത്തി പറഞ്ഞു. ബ്രീട്ടീഷ് പ്രധാനമന്ത്രിയായ റിഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തി എഴുത്തുകാരിയും പദ്മഭൂഷണ്‍ ജേതാവുമായ സുധാ മൂര്‍ത്തിയുടെയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും മൂത്ത മകളാണ്. പ്രമുഖ ടെലിവിഷന്‍ പരിപാടിയായ കപില്‍ ശര്‍മ ഷോയിലാണ് സുധാ മൂര്‍ത്തി അനുഭവം പങ്കുവെച്ചത്.
Read More » -
Kerala
ശബരിമലയിൽ പ്രത്യേക പൂജ; കേസെടുത്ത് വനംവകുപ്പ്
പത്തനംതിട്ട: ശബരിമല പൊന്നമ്ബലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്.ചെന്നൈ സ്വദേശി നാരായണനാണ് അനുമതിയില്ലാതെ പൂജ നടത്തിയത്. ഇയാള്‍ മുന്‍പ് ശബരിമലയില്‍ കീഴ്‌ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വനത്തില്‍ അതിക്രമിച്ച് കയറിയതിന് വനംവകുപ്പാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും ദേവസ്വം ബോർഡ് പരാതി നൽകിയിട്ടുണ്ട്. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണന്‍ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വനംവകുപ്പ് കേസെടുത്തത്. നാരായണന്‍ മുന്‍പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളതായി ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. മുന്‍പ് തന്ത്രി എന്ന ബോര്‍ഡ് വച്ച കാറില്‍ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്‌ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി എന്നതുള്‍പ്പെടെയുള്ള പരാതികളും നാരായണനെതിരെയുണ്ട്.
Read More » -
Crime
പോലീസിനു നേരെ ആക്രമണം; കൊച്ചിയില്‍ യുവനടന്‍ അറസ്റ്റില്‍
കൊച്ചി: രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച നടനും, എഡിറ്ററും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് സിഐക്കും സംഘത്തിനും നേരയാണ് ആക്രമണമുണ്ടായത്. രാത്രി വാഹന പരിശോധനക്കിടെ നാല് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. കൂടെ ഉണ്ടായിരുന്നു മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. സിനിമയുടെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മൂന്ന് ദിവസമായി സനൂപും രാഹുല്‍ രാജും ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായിരുന്നു. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ ആദ്യം പോലീസിനോട് തട്ടിക്കയറുകളും പിന്നീട് കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു. സംഭവത്തില്‍ നാല് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഒരു ബൈക്കിന്റെ കീ ചെയ്നിന്‍ ചെറിയ കത്തിയുടെ രൂപത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Read More » -
NEWS
മലയാളി ഡോക്ടർ ജോർജിയയിൽ മരിച്ചു;മരിച്ചത് ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയുടെ മകൻ
സ്‌നെൽവിൽ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ജോർജിയയിൽ മരിച്ചു.ഡോ. ഫെലിക്സ് മാത്യു സഖറിയ(36) ആണ് ജോർജിയയിലെ സ്നെൽവില്ലിൽ മരിച്ചത്. റാന്നി പുല്ലമ്പള്ളിയിൽ വടക്കേപ്പറമ്പിൽ സഖറിയ മാത്യുവിന്റെയും സുധ സഖറിയയുടെയും പുത്രനാണ്. അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയാണ് സുധാ സഖറിയ. എമോറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോയിൻ ചെയ്യാനിരിക്കെയായിരുന്നു പെട്ടെന്നുള്ള മരണം.
Read More » -
Kerala
മലയോര ഹൈവേകൾ പൂർത്തിയാകുന്നു
കോഴിക്കോട്:13 ജില്ലകളിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന കാസര്‍കോട്-തിരുവനന്തപുരം മലയോര ഹൈവേയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവില്‍ നിന്ന് തുടങ്ങി തിരുവനന്തപുരത്തെ പാറശ്ശാലയിൽ അവസിനിക്കുന്ന മലയോര ഹൈവേ ആലപ്പുഴ ഒഴികെ മറ്റു 13 ജില്ലകളിലെ മലയോര മേഖലയിൽ കൂടിയാണ് കടന്നുപോകുന്നത്. കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി ആദ്യം ആരംഭിച്ചത് തിരുവമ്പാടി നിയോജകമണ്ഡലത്തിലായിരുന്നു.155 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയുടെ 90 ശതമാനം പ്രവൃത്തിയും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്.മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാർഷിക, വാണിജ്യ, വിനോദ സഞ്ചാര മേഖലകളിൽ വലിയ മാറ്റം കൈവരും എന്നാണ് കരുതുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ 13 ജില്ലകളിലെ മലയോര മേഖലയിലുള്ള ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.
Read More » -
NEWS
വാട്സാപ്പ് ചാറ്റിംഗ് രഹസ്യമാക്കി വയ്ക്കാം; പുതിയ ഫീച്ചറുമായി കമ്പനി
വാട്ട്‌സ്‌ആപ്പ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മെറ്റാ കമ്ബനി.ചാറ്റുകൾ രഹസ്യമാക്കി വയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്‌സ്‌ആപ്പില്‍ കമ്പനി ചേര്‍ത്തു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് പാസ്‌വേഡോ വിരലടയാളം പോലുള്ള ബയോമെട്രിക് ഓതന്റിക്കേഷനോ ഉപയോഗിച്ച് പ്രത്യേക ചാറ്റുകള്‍ ലോക്ക് ചെയ്യാനാവും. ‘ചാറ്റ് ലോക്ക്’ എന്നാണ് ഈ ഫീച്ചറിന് പേരിട്ടിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിനു പുറമെ പ്രത്യേക ഫോള്‍ഡറില്‍ ചാറ്റുകള്‍ സൂക്ഷിക്കാനുമാവും. കൂടാതെ ഇത് നോട്ടിഫിക്കേഷനിലെ പേരും സന്ദേശവും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.വാട്ട്‌സ്‌ആപ്പ് ഉടമസ്ഥതയിലുള്ള മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് അറിയിച്ചത്. ഈ ഫീച്ചറിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയ സക്കര്‍ബര്‍ഗ്, ഇടയ്ക്കിടെ കുടുംബാംഗങ്ങളുമായി ഫോണ്‍ പങ്കിടേണ്ടിവരുന്ന ആളുകള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ മറ്റൊരാളുമായി പങ്കിടേണ്ട നിമിഷങ്ങളില്‍ ഈ സവിശേഷത ഉപയോഗപ്രദമാകുമെന്നും കൂട്ടിച്ചേർത്തു. സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് നിരവധി ഫീച്ചറുകള്‍ ഇതിനോടകം വാട്സ്‌ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, സ്ക്രീന്‍ഷോട്ട്…
Read More » -
Kerala
പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പില്‍ പോലീസിന് ‘തെറിയഭിഷേകം’; നാല് പേര്‍ക്കെതിരേ കേസ്, ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് സംഘത്തെ അസഭ്യം പറയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്യുകയും നാലു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പഴയങ്ങാടി മാടായി കാവിന് സമീപത്തെ എ.വി ഷെനില്‍ കുമാറിനെ(43)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കെ. സുധാകര പക്ഷവും പി.കെ രാഗേഷ് പക്ഷവും ഏറ്റുമുട്ടിയിരുന്നു. ഇതു തടയാനെത്തിയ ടൗണ്‍ പോലീസിനെയാണ് നാലംഗ സംഘം തെറി വിളിച്ച് അപമാനിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് തന്നെ മൊബൈല്‍ േഫാണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പി.കെ രാഗേഷ് വിഭാഗക്കാരായ നാലുപേര്‍ക്കെതിരേ നടപടിയെടുത്തത്. തിരഞ്ഞെടുപ്പില്‍ കെ.സുധാകരപക്ഷം തോല്‍ക്കുകയും പി.കെ. രാഗേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗം വിജിയിക്കുകയും ചെയ്തിരുന്നു. കെ.സുധാകരന്റെ ശാസന മറികടന്നു രാഗേഷ് വിഭാഗം സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും മുന്‍ഡെപ്യൂട്ടി മേയറുമായി പി.കെ രാഗേഷ് ഉള്‍പ്പെടെയുളള…
Read More » -
Kerala
അയ്യന്‍കുന്നില്‍ ഇറങ്ങിയ മാവോയിസ്റ്റുകളില്‍ ദക്ഷിണ മേഖലാ കമാന്‍ഡറും; സായുധസംഘമെത്തിയത് ഭക്ഷണം തേടി
കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയില്‍ ഭക്ഷണത്തിനായി ഗ്രാമത്തിലിറങ്ങിയ മാവോയിസ്റ്റുകളെ പോലീസ് തിരിച്ചറിഞ്ഞു. ഇരിട്ടിക്കടുത്തെ അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞതോടെ മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാന്‍ഡര്‍ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തോക്കടക്കമുളള ആയുധവുമേന്തി ഭക്ഷണം ശേഖരിക്കാനായി പ്രദേശത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കായി പോലീസും തണ്ടര്‍ബോള്‍ട്ടും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനുളളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മണ്ണൂരാംപറമ്പില്‍ ബിജുവിന്റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്. കുടുംബാംഗങ്ങളില്‍നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് മൊയതീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് പുറമേ ജിഷ, രമേഷ്, സന്തോഷ്, വിമല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന…
Read More » -
Kerala
വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും; 80 പൈസ വരെ കൂട്ടണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളിന്മേല്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അഞ്ചുവര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ശരാശരി 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ ഒന്നിന് പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍, നപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ പഴയ താരിഫ് ജൂണ്‍ 30 വരെ റഗുലേറ്ററി കമ്മിഷന്‍ നീട്ടി. പൊതു തെളിവെടുപ്പ് പൂര്‍ത്തിയായതോടെ നിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങി. നാലു മേഖലകളായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അവസാന തെളിവെടപ്പ് തിരുവനന്തപുരം വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാളിലായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ.ജോസ്, അംഗങ്ങളായ ബി.പ്രദീപ്, എ.ജെ.വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതു തെളിവെടുപ്പ്. തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍, വ്യവസായവാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹരിത താരിഫ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള…
Read More » -
NEWS
ന്യൂസീലന്‍ഡില്‍ ഹോസ്റ്റലില്‍ തീപിടിത്തം; ആറു മരണം
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ ഹോസ്റ്റലില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പൊള്ളലേറ്റു. 20 പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായി ന്യൂസീലന്‍ഡ് പൊലീസ് പറഞ്ഞു. വെല്ലിങ്ടണിലെ ന്യൂടൗണിലുള്ള ലോഫേഴ്സ് ലോഡ്ജ് എന്ന ഹോസ്റ്റലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു തീപിടിത്തം. മുകള്‍ നിലയിലായിരുന്നു തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. 92 മുറികളുള്ള കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നതായാണ് സംശയം. തീ ഒരു പരിധിവരെ നിയന്ത്രിക്കാനായെങ്കിലും കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിയുമെന്ന ഭീതിയുള്ളതിനാല്‍ ഇതുവരെ ഉള്ളിലേക്ക് പ്രവേശിക്കാനായിട്ടില്ല.
Read More »