Month: May 2023

  • Kerala

    നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്ക് വീണ്ടും ഗ്രീൻ സിഗ്നൽ

    സുൽത്താൻ ബത്തേരി: നിലമ്ബൂര്‍-സുല്‍ത്താന്‍ബത്തേരി -നഞ്ചന്‍കോട് റെയില്‍പാതയുടെ വിശദ പദ്ധതി രേഖയും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും തയാറാക്കാൻ റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശം.റെയില്‍വേ ബോര്‍ഡിനോട് നേരിട്ട് തയാറാക്കാനാണ് മന്ത്രി നിർദേശം നൽകിയിട്ടുള്ളത്. ഇതിനായി 5.9 കോടി രൂപ അനുവദിച്ച്‌ ഉത്തരവിറങ്ങി.ഇതോടെ വയനാടിന്റെ റെയില്‍വേ സ്വപ്നത്തിന് വീണ്ടും ഗ്രീൻ സിഗ്നൽ ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ന്യൂസ്ദെൻ നിലമ്പൂർ- നഞ്ചൻകോട്  പാതയുടെ ആവശ്യകതയെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ആറ് തവണ ഇതേപോലെ വാർത്ത നൽകിയിരുന്നു.

    Read More »
  • India

    ”പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്തില്ല, ഭിന്നിപ്പിക്കില്ല; ഉത്തരവാദിത്തത്തോടെ നിലകൊള്ളും”

    ബംഗളൂരു: കര്‍ണാടകയിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. പാര്‍ട്ടി തീരുമാനം എന്തായിരുന്നാലും അതിന്റെ പേരില്‍ പിന്നില്‍ നിന്ന് കുത്താനോ ബ്ലക്ക്മെയില്‍ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് പോകുന്നതിന് മുമ്പായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പാര്‍ട്ടിക്ക് വേണമെങ്കില്‍ എനിക്ക് ഉത്തരവാദിത്തം നല്‍കാം. 135 അംഗ സംഖ്യയുള്ള ഒരുമയുള്ള വീടാണ് ഞങ്ങളുടേത്. ആരെയും ഭിന്നിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കെന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഉത്തരവാദിത്തമുള്ള ആളാണ്. ഞാന്‍ പിന്നില്‍ നിന്ന് കുത്തുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ഇല്ല”- ശിവകുമാര്‍ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ.ശിവകുമാറിനൊപ്പം മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയാണ് പരിഗണനയിലുള്ളത്. 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ അഭിപ്രായം സ്വരൂപിച്ച് ഹൈക്കമാന്‍ഡിന് മുന്നിലെത്തിച്ചിട്ടുണ്ട്.…

    Read More »
  • India

    കനയ്യകുമാറിന് വലിയ പദവി വരുന്നു; ഡല്‍ഹി അധ്യക്ഷനാക്കിയേക്കും

    ന്യൂഡല്‍ഹി: യുവനേതാവ് കനയ്യകുമാറിനെ കോണ്‍ഗ്രസ് ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി സൂചന. കനയ്യയെ ബിഹാര്‍ സംസ്ഥാന അധ്യക്ഷനാക്കാന്‍ നേരത്തേ നീക്കമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തതിനാല്‍ നടന്നില്ല. ബിഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി, സിപിഐ സഖ്യകക്ഷികള്‍ക്കും അദ്ദേഹത്തോടു താല്‍പര്യക്കുറവുണ്ട്. ഡല്‍ഹി വോട്ടര്‍മാരില്‍ വലിയൊരു ഭാഗം യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായതിനാല്‍ കനയ്യയ്ക്കു പിന്തുണയാര്‍ജിക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍. യുവാക്കളെ ആകര്‍ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിക്കാനും സാധ്യതയുണ്ട്. ഭാരത് ജോഡോ യാത്രയിലുടനീളം കനയ്യ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

    Read More »
  • Crime

    തനിച്ചു താസമിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു; മരുമകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

    ചെന്നൈ: പൊള്ളാച്ചി വടുകപാളയത്തില്‍ വയോധികയെ കൊന്ന് ഏഴരപ്പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്ന കേസില്‍ മരുമകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തനിച്ചുതാമസിക്കുന്ന ദൈവാനിയമ്മാളാ(75) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന ഈശ്വരി (38), മകന്‍ സഞ്ജയ് (19), സുഹൃത്ത് ഗൗതം (19), 16 വയസുകാരന്‍, ദൈവാനിയമ്മാളിന്റെ മരുമകള്‍ ഭാനുമതി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈശ്വരിയും മകന്‍ സഞ്ജയും കൊല്ലപ്പെട്ട സ്ത്രീയും തൊട്ടടുത്താണ് താമസിച്ചിരുന്നത്. ദൈവാനിയമ്മാളിന് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നത് സഞ്ജയ് ആണ്. ഇയാള്‍ക്ക് ബൈക്ക് വാങ്ങിയ വകയില്‍ 50,000 രൂപയുടെ കടമുണ്ടായി. ഈ പണം കണ്ടെത്താന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സഞ്ജയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന്, ദൈവാനിയമ്മാള്‍ ധരിച്ചിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലേക്ക് പോയി. ഈശ്വരി ഇതിനുശേഷം ദൈവാനിയമ്മാളിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ 20,000 രൂപ കണ്ടെത്തി. അതും മോഷ്ടിച്ച് വീട്ടിലേക്ക് പോയി. ഈ സംഭവങ്ങള്‍…

    Read More »
  • Crime

    ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയത് മൂന്നു ദിവസം മുമ്പ്

    കൊല്ലം: പുനലൂരില്‍ നാലുമാസം ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ സ്വദേശി ശരണ്യ(23)യാണ് മരിച്ചത്. ശരണ്യയെ ഇന്ന് പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ശരണ്യ പുലര്‍ച്ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നു. രാവിലെ ചായയുമായ എത്തിയ അമ്മ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്ന് പൂട്ടിയതായി മനസ്സിലായി. തുടര്‍ന്ന് അടുത്ത് താമസിക്കുന്നവരുടെ സഹായത്തോടെ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ശരണ്യ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലുമായി ഒന്നരവര്‍ഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. അഖിലുമായുള്ള പിണക്കത്തെ തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് ശരണ്യ പുനലൂരിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.    

    Read More »
  • Crime

    കൊച്ചി ലഹരിവേട്ട അന്വേഷിക്കാന്‍ എന്‍.ഐ.എയും; സ്പീഡ്ബോട്ടില്‍ രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം

    കൊച്ചി: ഉള്‍ക്കടലില്‍ ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എന്‍.ഐ.എ. അന്വേഷണം തുടങ്ങി. സംഭവത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ പാക് പൗരനെ എന്‍.ഐ.എ. ചോദ്യംചെയ്തു. തീവ്രവാദവിരുദ്ധ സ്‌ക്വാഡും എന്‍.സി.ബിയില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കപ്പലില്‍നിന്ന് പിടികൂടിയ പാക് പൗരന്‍ സുബൈറിനെ തിങ്കളാഴ്ച രാത്രി കൊച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം അപേക്ഷനല്‍കും. എന്നാല്‍, താന്‍ പാക്കിസ്ഥാന്‍കാരനല്ല, ഇറാന്‍കാരനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതി. എന്‍.സി.ബി. പിടിച്ചെടുത്ത 2525 കിലോഗ്രാം ലഹരിമരുന്നിനുപുറമേയുള്ള ലഹരിമരുന്ന് കടലില്‍ തള്ളിയതായും ചോദ്യംചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിന്തുടര്‍ന്നപ്പോള്‍ കടലില്‍ തള്ളിയെന്നാണ് സൂചന. ഇതുകണ്ടെത്താന്‍ നാവികസേനയുടെ സഹായത്തോടെ എന്‍.സി.ബി. ശ്രമം തുടങ്ങി. വെള്ളംകയറാത്തരീതിയില്‍ പൊതിഞ്ഞാണ് കടലില്‍ തള്ളിയിരിക്കുന്നത്. ഇത് ജി.പി.എസ്. സംവിധാനമുപയോഗിച്ച് ലഹരിറാക്കറ്റിന് പിന്നീട് കണ്ടെത്താനാകും. അതിനുമുമ്പേ ഇവ കണ്ടെത്തി പിടിച്ചെടുക്കാനാണ് നീക്കം. അതേസമയം, കപ്പലില്‍നിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ട ആറുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇവര്‍ പാക്കിസ്ഥാന്‍പൗരന്‍മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ്…

    Read More »
  • Kerala

    ഞാന്‍ വീട്ടിലായിരുന്നു, പുറത്തിറങ്ങിയിട്ടില്ല! ഹെല്‍മെറ്റ് പിഴയില്‍ പരാതിയുമായി വയോധികന്‍

    കൊച്ചി: വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കില്‍ ഹെല്‍മെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62 വയസുകാരന് പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കര്‍ക്കാണ് സിറ്റി ട്രാഫിക് പോലീസ് അഞ്ഞൂറ് രൂപ പിഴയിട്ടത്. എന്നാല്‍ നോട്ടീസില്‍ പറയുന്ന ദിവസം തന്റെ വിവാഹ വാര്‍ഷികം ആയിരുന്നെന്നും അന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. കൂടാതെ പോലീസ് അയച്ചു തന്ന ചിത്രത്തില്‍ കാണുന്നത് തന്റെ വാഹനമല്ല. അടുത്ത കാലത്തൊന്നും താന്‍ ആ പ്രദേശത്ത് പോയിട്ടില്ലെന്നും അരവിന്ദാക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 9ന് കൊച്ചിന്‍ ഷിപ്യാര്‍ഡിന് സമീപം ഹെല്‍മെറ്റ് വക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് എറണാകുളം സൗത്ത് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അരവിന്ദാക്ഷപ്പണിക്കര്‍ക്ക് നോട്ടീസ് അയച്ചത്. നോട്ടീസിലുള്ള ചിത്രത്തില്‍ വണ്ടി മാത്രമേയുള്ളൂ. ഹെല്‍മെറ്റില്ലാത്ത ആളെപ്പറ്റി ഒരു സൂചനയുമില്ല. ചിത്രത്തിലുള്ള വാഹനം തന്റേതല്ലെന്നാണ് അരവിന്ദാക്ഷ പണിക്കര്‍ പറയുന്നത്. ചെയ്യാത്ത തെറ്റിന് പിഴ അടക്കില്ലെന്ന നിലപാടിലാണ് മുന്‍ തപാല്‍ ജീവനക്കാരന്‍ കൂടിയായ അരവിന്ദാക്ഷ പണിക്കര്‍. പിഴയിട്ട നടപടി പോലീസ് പിന്‍വലിച്ചില്ലെങ്കില്‍…

    Read More »
  • Kerala

    കെഎസ്ആർടിസി ഡബിൾഡെക്കർ ഇന്നുമുതൽ കോട്ടയത്ത്

    കോട്ടയം:കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ ബസ് ഇതാദ്യമായി കോട്ടയത്ത്.യാത്രക്കാർക്ക് സൗജന്യ യാത്രയ്ക്കും അവസരമുണ്ട്.  സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് ഇന്നു (മേയ് 16 ) മുതൽ നടക്കുന്ന എന്റെ കേരളം പ്രദർശന – വിപണന മേളയുടെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് പൊതുജനങ്ങൾക്ക്  ഡബിൾ ഡെക്കർ ബസ് യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.  ഇന്നു (മേയ് 16 ) മുതൽ മേയ് 22 വരെ സൗജന്യ യാത്രയ്ക്ക് അവസരമുണ്ട്. എന്റെ കേരളം പ്രദർശന – വിപണന മേളയിലെ കെ.എസ്.ആർ.ടി.സി.യുടെ സ്റ്റാളിൽ നിന്ന് ലഭിക്കുന്ന സൗജന്യ യാത്രാ പാസ് ഉപയോഗിച്ച് നഗരത്തിൽ 3 കിലോമീറ്ററിനുള്ളിൽ ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാം. ഡബിൾ ഡെക്കർ യാത്രയുടെ ഫ്ളാഗ് ഓഫ് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. നാഗമ്പടത്തു നിന്ന് ബേക്കർ ജംഗ്ഷൻ വഴി ശാസ്ത്രി റോഡിലെത്തി കുര്യൻ ഉതുപ്പു…

    Read More »
  • Local

    ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു

    പത്തനംതിട്ട:ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു.കോന്നിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ചിറ്റാർ മാമ്പാറ സ്വദേശി എം എസ് മധു (65) ആണ് മരിച്ചത്.പുനലൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന സ്വകാര്യ ബസും മണ്ണുമായി കോന്നി കൊന്നപ്പാറയിലേക്ക് പോകുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Kerala

    കോന്നി കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ

    പത്തനംതിട്ട: കോന്നിയിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.പ്രമാടം തെങ്ങുംകാവ്‌ സ്വദേശി ‍മംഗലത്തു വീട്ടില്‍ അനീഷ്‌ കുമാര്‍(41), വള്ളിക്കോട്‌ വാഴമുട്ടം ചിഞ്ചുഭവനം വീട്ടില്‍ കുട്ടന്‍ എന്നു വിളിക്കുന്ന രഞ്‌ജിത്‌ (34) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.ഇവർ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ്. കഴിഞ്ഞ മാസം 26 നു രാത്രി ഒന്‍പതിനാണ്‌ സംഭവം.അടുത്ത ബന്ധുവിന് പെട്ടെന്നുണ്ടായ ബുദ്ധിമുട്ടിനെ തുടർന്ന് ഇവരുടെ ഭർത്താവ് ബൈക്കിൽ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ ആശുപത്രിയിൽ എത്തിക്കാമെന്നും പറഞ്ഞാണ് അയൽവാസികളും ഭർത്താവിന്റെ സുഹൃത്തുക്കളുമായ ഇവർ യുവതിയെ  കാറിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് സമീപത്തുള്ള മൈതാനത്തിലെത്തിച്ചശേഷം മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.അവശയായ യുവതി പിന്നീട് ഭർത്താവിനെ വിളിച്ചറിയിച്ചതിനനുസരിച്ഛ് ഭർത്താവെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. . ഭർത്താവിന്റെ പരാതിയെത്തുടർന്ന് ജില്ലാ പോലീസ്‌ മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഡി.വൈ.എസ്‌.പി: ടി. രാജപ്പന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

    Read More »
Back to top button
error: