CrimeNEWS

പോലീസിനു നേരെ ആക്രമണം; കൊച്ചിയില്‍ യുവനടന്‍ അറസ്റ്റില്‍

കൊച്ചി: രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച നടനും, എഡിറ്ററും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് സിഐക്കും സംഘത്തിനും നേരയാണ് ആക്രമണമുണ്ടായത്. രാത്രി വാഹന പരിശോധനക്കിടെ നാല് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. കൂടെ ഉണ്ടായിരുന്നു മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.

സിനിമയുടെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മൂന്ന് ദിവസമായി സനൂപും രാഹുല്‍ രാജും ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായിരുന്നു. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ ആദ്യം പോലീസിനോട് തട്ടിക്കയറുകളും പിന്നീട് കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു.

സംഭവത്തില്‍ നാല് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഒരു ബൈക്കിന്റെ കീ ചെയ്നിന്‍ ചെറിയ കത്തിയുടെ രൂപത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

 

Back to top button
error: