Month: May 2023

  • Crime

    വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കം; അയല്‍വാസിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

    കോട്ടയം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ പ്രീമിയർ ഭാഗത്ത് പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ പി ലാൽജി (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി തന്റെ സമീപവാസിയായ യുവാവിനെ വേളൂർ മൈക്രോ ജംഗ്ഷൻ ഭാഗത്ത് വെച്ച് ചീത്ത വിളിക്കുകയും, ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയും ആയിരുന്നു. വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു, ഇതിന്റെ തുടർച്ച എന്നോണമാണ് ഇയാൾ ആക്രമിച്ചത്. യുവാവിന്റെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ ആർ, എസ്.ഐ ശ്രീജിത്ത് ടി, ബിജു എസ്, സി.പി.ഓ സിനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

    Read More »
  • Crime

    കിളിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ

    തൃക്കൊടിത്താനം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലവടി ചക്കുളത്തുകാവ് ഭാഗത്ത് മുക്കാടൻ വീട്ടിൽ തങ്കപ്പൻ മകൻ ശ്രീലാൽ (34), ആലപ്പുഴ തുമ്പോളി കൊമ്മാടി ഭാഗത്ത് കാട്ടുങ്കൽ വീട്ടിൽ ആന്റണി മകൻ അനീഷ് ആന്റണി(42), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് തോട്ടപ്പറമ്പിൽ വീട്ടിൽ നിസാർ മകൻ നിജാസ് (30), ചങ്ങനാശ്ശേരി പച്ചക്കറി മാർക്കറ്റ് ഭാഗത്ത് മുണ്ടക്കൽ വീട്ടിൽ സന്തോഷ് ആന്റണി മകൻ സാം സന്തോഷ് (22), ചങ്ങനാശ്ശേരി, പെരുന്ന എസ്.എച്ച് സ്കൂളിന് സമീപം പാലത്തുങ്കൽ വീട്ടിൽ ബിജു സെബാസ്റ്റ്യൻ മകൻ സാവിയോ സെബാസ്റ്റ്യൻ ജോസഫ് (22) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് ശനിയാഴ്ച വൈകുന്നേരത്തോടുകൂടി കിളിമല എസ്.എച്ച് സ്കൂളിന്റെ സമീപം വെച്ച് പായിപ്പാട് സ്വദേശിയായ അഭിജിത്തിനെ ആക്രമിച്ചതിനു ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവും ഇവരും തമ്മിൽ സംഭവം നടക്കുന്നതിന് തലേദിവസം രാത്രിയിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.…

    Read More »
  • Crime

    മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിൽ നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത; സംഭവത്തിൽ അന്വേഷണം

    മലപ്പുറം: മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിൽ നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ബൈക്കിൽ വലിച്ചിഴച്ചത് എന്ന് ബൈക്കിൽ സഞ്ചരിച്ചയാൾ പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം. യുവാവ് ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് ഈ ക്രൂരത ശ്രദ്ധയിൽപെട്ടത്. നായയെും വലിച്ചിഴച്ച് ബൈക്കിൽ കൊണ്ടുപോകുകയായിരുന്നു ബൈക്കിലുള്ളയാൾ. ഒരു കിലോമീറ്ററോളം ഇങ്ങനെ കൊണ്ടുപോയിട്ടുണ്ടെന്നാണ് വീഡിയോ പകർത്തിയ ആൾ പറയുന്നത്. യുവാവ് പിന്നാലെ വന്ന് ഇത് തടയുകയായിരുന്നു. നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് എന്നായിരുന്നു ബൈക്കിലുള്ള ആൾ മറുപടി നൽകിയത്. നായയ്ക്ക് ജീവൻ ഉണ്ടായിരുന്നു എന്ന് വീഡിയോ പകർത്തിയ യുവാവ് പറയുന്നു. തുടർന്ന് നായയെ ബൈക്കിലേക്ക് കയറ്റിവെച്ച് കൊണ്ടുപോകുന്നതും കാണാം. യുവാവ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ശേഷം എടക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയിട്ടുണ്ട്. ബൈക്കിന്റെ നമ്പർ വ്യക്തമായിട്ടുണ്ട്. നിലവിൽ കേസെടുത്തിട്ടില്ല.ഇതുമായി ബന്ധപ്പെട്ട…

    Read More »
  • Kerala

    കേരളത്തിൽ വിസ അപേക്ഷ കേന്ദ്രം തുറക്കാൻ കാനഡ 

    കേരളത്തിൽ വിസ വിസ അപേക്ഷ കേന്ദ്രം തുറക്കാൻ സന്നദ്ധത അറിയിച്ച് കാനഡ.കേരളത്തിൽ വിസ അപേക്ഷ കേന്ദ്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് കാനഡ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ വിസ അപേക്ഷ കേന്ദ്രം തുറക്കുന്നത് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് കാനഡ ഹൈ കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തു നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ ഉപരിപഠനത്തിന് പോകുന്ന സാഹചര്യമാണുള്ളത്.എന്നാൽ ‍ഇപ്പോൾ  ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇതിന് സൗകര്യം ഉള്ളത്.ഈ സാഹചര്യത്തിലാണ് കാനഡ ഹൈ കമ്മീഷന്റെ തീരുമാനം.കേന്ദ്ര ഗവൺമെന്റാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.

    Read More »
  • Kerala

    താപനില നാല് ഡിഗ്രിവരെ കൂടും; സംസ്ഥാനത്ത് കൊടുംചൂട്

    തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും, കണ്ണൂര്‍,മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൊവ്വാഴ്ച മലയോര പ്രദേശങ്ങള്‍ ഒഴികെ, ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.  

    Read More »
  • Crime

    പണമിടപാടിനെച്ചൊല്ലി തര്‍ക്കം; ഉഗാണ്ടയില്‍ ഇന്ത്യക്കാരനെ പോലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ച് കൊന്നു

    കംപാല(ഉഗാണ്ട): പണമിടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റു മരിച്ചു. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സംഭവം. പണമിടപാട് സ്ഥാപനമായ ടിഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്‍െ്‌റ ഡയറക്ടര്‍ ഉത്തം ഭണ്ഡാരി(39)യാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലല്ലാത്ത പോലീസ് കോണ്‍സ്റ്റബിള്‍ ഇവാന്‍ വാബ്വയര്‍ (30) എകെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. 21 ലക്ഷം ഉഗാണ്ടന്‍ ഷില്ലിംഗ്(46,000 രൂപ) കടം കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. ഭണ്ഡാരി ടിഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടറും വാബ്വയര്‍ ഇയാളുടെ ക്ലയന്റുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പോലീസുകാരന്‍ സ്ഥാപനത്തിന് നല്‍കാനുള്ള തുകയെച്ചൊല്ലി ഇരുവരും തമ്മില്‍ തെറ്റിദ്ധാരണയുണ്ടായി. മേയ് 12 ന് വാബ്വയറിനോട് വായ്പാ തുകയെ കുറിച്ച് പറഞ്ഞപ്പോള്‍, കണക്ക് തെറ്റാണെന്ന് പറഞ്ഞ് അയാള്‍ ഭണ്ഡാരിയുമായി തര്‍ക്കിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് എകെ 47 തോക്കെടുത്ത് ഭണ്ഡാരിക്ക് നേരെ വെടിയുതിര്‍ത്തത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടതായി കമ്പാല മെട്രോപൊളിറ്റന്‍ പോലീസ് വക്താവ്…

    Read More »
  • Local

    പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ

    കാസർഗോഡ് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ. കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് മരിച്ചത്.  സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള ഓപ്പോ എഫ്23 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

    അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള ഓപ്പോ എഫ്23 (Oppo F23) സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.   67W അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള 5,000 എം.എ.എച്ച്‌ ആണ് ഇതിന്റെ ബാറ്ററി.6.72 ഇഞ്ച് ഫുള്‍ എച്ച്‌.ഡി+ എല്‍.ടി.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയ്ക്ക് 91.4% സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോയും ഓപ്പോ എഫ്23 5ജിയില്‍ ഉണ്ട്.ഡിസ്‌പ്ലെയില്‍ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്.   8 ജിബി റാമും 256 ജിബി സ്റ്റോറേജുമായി എത്തിയിരിക്കുന്ന ഈ ഫോണിന്റെ പ്രോസസ്സര്‍ സ്‌നാപ്ഡ്രാഗണ്‍ 695 ആണ്. ഓപ്പോ എഫ്23 5ജിയില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്ബനി നല്‍കിയിട്ടുണ്ട്. 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാം. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ വരുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. 2 മെഗാപിക്‌സല്‍ മോണോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മൈക്രോ സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കും 32 എംപി സെല്‍ഫി ഷൂട്ടറാണുള്ളത്. ബോള്‍ഡ് ഗോള്‍ഡ്, കൂള്‍…

    Read More »
  • NEWS

    ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നു:യു.എസ് റിപ്പോര്‍ട്ട്

    വാഷിങ്ടണ്‍ ഡി.സി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ യു.എസ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ തിങ്കളാഴ്ച പുറത്തുവിട്ട ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങള്‍ അക്കമിട്ട് നിരത്തുന്നത്.   ഇന്ത്യയില്‍ മുസ്‌ലിംകളും ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാവുന്നുവെന്നും ഇത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടികള്‍ കേന്ദ്രം കൈക്കൊള്ളുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.   അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

    Read More »
  • NEWS

    വ്യാജനോ, ഒർജിനലോ;ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി ഗൂഗിൾ

    ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വ്യാജമായി നിര്‍മിക്കുന്ന ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി ഗൂഗിള്‍.’എബൗട്ട് ദിസ് ഇമേജ് ‘ (About this image) എന്ന പേരാണു ഗൂഗിള്‍ ഈ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്.  ഗൂഗിളിന്റെ ഇമേജ് എന്ന വിഭാഗത്തില്‍ പ്രവേശിച്ചാണ് നിലവിൽ ചിത്രങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്നത്.പുതിയ ഫീച്ചര്‍ പ്രകാരം, ഒരു ചിത്രമോ അതിനു സമാനമായ ചിത്രമോ എപ്പോള്‍ ആണ് ഗൂഗിള്‍ ഇന്‍ഡക്‌സ് ചെയ്തതെന്നു വ്യക്തമാക്കും.അതോടൊപ്പം എവിടെയാണ് ആ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനില്‍ വേറെ എവിടെയൊക്കെ ആ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഈ ഫീച്ചറിലൂടെ അറിയുവാന്‍ സാധിക്കും.   ഇതിലൂടെ ചിത്രത്തിന്റെ യഥാര്‍ഥ ഉറവിടം ഏതാണെന്നും അതിന്റെ വിശ്വാസ്യത എത്രത്തോളമാണെന്നും അറിയാന്‍ യൂസര്‍മാര്‍ക്കും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഈ ഫീച്ചര്‍ യൂസര്‍മാര്‍ക്ക് ലഭ്യമാവുക.

    Read More »
Back to top button
error: