ബംഗളൂരു: ഓടുന്ന കെഎസ്‌ആര്‍ടിസി ബസില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. കര്‍ണാടകയിലെ ബംഗളൂരു-ചിക്കമംഗലൂര്‍ റൂട്ടില്‍ ഓടുന്ന ബസിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
ഉച്ചയ്ക്ക് 1.25 ഓടെ ഉദയപുര അഗ്രികള്‍ചര്‍ കോളേജിലാണ് സംഭവം. ഓടുന്ന ബസില്‍ വെച്ച് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.ഇതോടെ കണ്ടക്ടറായ എസ് വസന്തമ്മ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട്, യാത്രക്കാരെ ബസില്‍ നിന്ന് പുറത്തിറക്കി.തുടര്‍ന്ന് യുവതിക്ക് പ്രസവ സഹായങ്ങള്‍ നല്‍കി.
ബസിലാണ് യുവതിയുടെ കുഞ്ഞ് പിറന്നുവീണത്.സാമ്ബത്തികമായി പിന്നോട്ടായിരുന്ന യുവതിക്ക് ബസിലെ യാത്രക്കാരെല്ലാം ചേര്‍ന്ന് പ്രസവാനന്തര ചികിത്സകള്‍ക്കായി 1500 രൂപ പിരിവിട്ട് നല്‍കുകയും ചെയ്തു.അമ്മയേയും കുഞ്ഞിനേയും ബസിൽ തന്നെ ശാന്തഗ്രാമ ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇവർ മടങ്ങിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan