കോട്ടയം: കേരളാ കോൺഗ്രസ് ചെയർമാനായി പി.ജെ.ജോസഫ് തെരഞ്ഞെടുക്കപ്പട്ടു. കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. വർക്കിംഗ് ചെയർമാൻ ആയി പി.സി.തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫ് എംഎൽഎ യും സെക്രട്ടറി ജനറൽ ആയി ജോയി ഏബ്രഹാം എക്സ്.എം.പിയെയും തെരഞ്ഞെടുത്തു.
ചീഫ് കോർഡിനേറ്റർ ആയി റ്റി.യു. കുരുവിള, ഡപ്യൂട്ടി ചെയർമാന്മാരായി കെ.ഫ്രാൻസിസ് ജോർജ് എക്സ്.എം.പി, തോമസ് ഉണ്ണിയാടൻ എക്സ്.എംഎൽഎ, വൈസ് ചെയർമാൻ മാരായി വക്കച്ചൻ മറ്റത്തിൽ എക്സ്.എം.പി, ജോസഫ് എം.പുതുശ്ശേരി എക്സ്.എം.എൽ.എ, ഇ.ജെ. അഗസ്തി, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി.കെ.ജോൺ, ജോൺ. കെ.മാത്യൂസ്, കെ.എഫ് വർഗീസ്,മാത്യു ജോർജ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, വി.സി ചാണ്ടി മാസ്റ്റർ,കെ.എ. ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു,ട്രഷറാർ ഡോ.ഏബ്രഹാം കലമണ്ണിൽ, സ്റ്റേറ്റ് അഡ്വൈസർ മാരായി സി.മോഹനൻ പിള്ള, ജോർജ് കുന്നപ്പുഴ,തോമസ് കണ്ണന്തറ, സീനിയർ ജനറൽ സെക്രട്ടറിമാരായി കുഞ്ഞ് കോശി പോൾ ,ജോർജ് ജോസഫ് , ഹെഡ്ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിയായി എ.കെ. ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് നടത്തിയ മെമ്പർഷിപ്പ് വിതരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലം, ജില്ലാ തലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട – സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് യോഗത്തിൽ സംബന്ധിച്ചത്.