Month: May 2023
-
Kerala
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്എഫ്ഐ ശ്രമത്തെ പ്രതിരോധിക്കും: കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച സ്ഥാനാർത്ഥിയെ മാറ്റി ഏരിയ സെക്രട്ടറിയെ ഉൾപ്പെടുത്തിയ എസ്എഫ്ഐ ആൾമാറാട്ടം ജനാധിത്വത്തോടുള്ള തുറന്ന വെല്ലുവിളിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എല്ലാ മേഖലകളിലും തിരുകി കയറ്റൽ നടത്തുന്ന സിപിഎം നേതൃത്വം പുതിയ തലമുറയിൽപ്പെട്ട വിദ്യാർത്ഥികളെ കൂടി വലിച്ചിഴക്കുന്നത് പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് മാറ്റി വെച്ചത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും, തെരഞ്ഞെടുപ്പ് പൂർണ്ണമായും റദ്ദ് ചെയ്ത് കൃത്യമായ പരിശോധനകൾ നടത്തി പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ സർവ്വകലാശാല തയാറാകണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കേരളാ യൂണിവേഴ്സിറ്റി യൂണിയൻ – സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്താൻ എത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡൻ്റുമാരായ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ ഉൾപ്പടെയുള്ള കെ.എസ്.യു നേതാക്കളെ പോലീസ് അകാരണമായി മർദ്ദിക്കുകയും വലിച്ചിഴച്ചു അറസ്റ്റ് ചെയ്തു . കെ എസ് യു നേതാക്കളായ ഗോപു നെയ്യർ, അദേശ് സുദർമ്മൻ,ശരത് ശൈലേശ്വരൻ ,പ്രിയങ്ക…
Read More » -
NEWS
കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ല! ജർമ്മൻ പാർലമെന്റ് വളപ്പിൽ പശുക്കളെ മേയാന്‍ വിട്ട് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം
ബെര്‍ലിന്‍: ജർമ്മൻ പാർലമെന്റ് വളപ്പിൽ പശുക്കളുമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ലെന്ന് വിശദമാക്കിയാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പശുക്കളെയും പശുക്കുട്ടികളേയും പാര്‍ലമെന്‍റ് ഗാര്‍ഡനിലെത്തിച്ചത്. പശുക്കളുടെ സ്വാഭാവിക അവാസ ഇടം മേച്ചില്‍ പുറങ്ങളാണെന്ന ബോര്‍ഡുകള്‍ കൊണ്ട് തീര്‍ത്താണ് പശുക്കളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് ഗാര്‍ഡനില്‍ തുറന്ന് വിട്ടത്. വര്‍ഷത്തിലെ 70 ശതമാനത്തോളം സമയവും പശുക്കളെ ഗോശാലകളില്‍ അടച്ചിടേണ്ട അവസ്ഥയാണ് ജര്‍മനിയില്‍ നിലവിലുള്ളതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധമെന്നാണ് പരിപാടിയുടെ സംഘാടക ലസി വാന്‍ അകെന്‍ പറയുന്നു. ജര്‍മന്‍ കൃഷിമന്ത്രിയുടെ ശ്രദ്ധ നേടാനാണ് അറ്റകൈ പ്രയോഗമെന്നാണ് വിശദമാക്കുന്നത്. പരിസ്ഥിതിക്കും, ജൈവ വൈവിധ്യത്തിനും മേച്ചില്‍ പുറങ്ങള്‍ അത്യാവശ്യമാണെന്നും എന്നാല്‍ അതിനായുള്ള ചെലവ് വര്‍ധിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. നിരവധി ക്ഷീര കര്‍ഷകരാണ് പ്രതിഷേധത്തിന് ശക്തമായ പിന്തുണയുമായി എത്തിയത്.
Read More » -
LIFE
റിലീസ് ചെയ്ത് 12 ദിവസത്തിനകം 150 കോടിയും പിന്നിട്ട് ദി കേരള സ്റ്റോറി 200 കോടിയിലേക്ക്… കണക്കുകൾ ഇങ്ങനെ
സിനിമ പറയുന്ന വിഷയം കൊണ്ട് റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് കേരള സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രംഗത്തുള്ള പലരും സിനിമയക്ക് എതിരെ രംഗത്തെത്തി. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത ദി കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായർ 23.75 കോടി, തിങ്കൾ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് ആകെമൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. #TheKeralaStory is now the SECOND HIGHEST GROSSING #Hindi film of 2023……
Read More » -
Kerala
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ‘ആൾമാറാട്ടം’: സംഘടന നടപടി സ്വീകരിച്ച് എസ്.എഫ്.ഐ; ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പുറത്താക്കി
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ‘ആൾമാറാട്ടം’ വിവാദത്തിൽ സംഘടന നടപടി സ്വീകരിച്ച് എസ് എഫ് ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോം അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നതെന്നും സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ് പൂർണരൂപത്തിൽ തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച UUC ലിസ്റ്റില് ഉള്ളത് എന്നറിവുണ്ടായിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ തയ്യാറാകാതിരുന്ന എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറി സ. വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കുന്നതിനായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേരളത്തിലെ കലാലയങ്ങളിൽ അനവധി പ്രതിബന്ധങ്ങളേയും…
Read More » -
Crime
കാസർഗോഡ് ജില്ലയിൽ മൂന്നിടത്ത് കുഴൽപ്പണ വേട്ട; 57 ലക്ഷം രൂപ പിടിച്ചെടുത്തു, നാല് പേർ പിടിയിൽ
കാസര്‍ഗോഡ്: ജില്ലയില്‍ മൂന്നിടങ്ങളിലായി 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. നീലേശ്വരത്തും കാസര്‍കോട് നഗരത്തിലും പുലിക്കുന്നിലുമാണ് സംഭവം. നാല് പേര്‍ പൊലിസ് പിടിയിലായി. പുലിക്കുന്നില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്. ചെങ്കള ചേരൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ മഹഷൂഫ് എന്ന 25 വയസുകാരന്‍ പിടിയിലായി. ബൈക്കില്‍ കടത്തുകയായിരുന്നു ഇത്രയും തുക. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചത്. കാസര്‍കോട് നഗരത്തില്‍ വച്ച് 9,18,500 രൂപയാണ് പിടികൂടിയത്. ബങ്കരകുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നായമാര്‍മൂല സ്വദേശി എംഎ റഹ്മാന്‍ എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇതും ബൈക്കില്‍ കടത്തുകയായിരുന്നു. മാര്‍ക്കറ്റിന് സമീപം വച്ച് നടത്തിയ പരിശോധനയിലാണ് നീലേശ്വരത്ത് 18.5 ലക്ഷം രൂപ കുഴല്‍പ്പണം പിടിച്ചത്. ഒഴിഞ്ഞവളപ്പ് സ്വദേശി കെകെ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ന്‍റെ നേതൃത്വത്തിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചത്. പരിശോധന അടുത്ത ദിവസങ്ങളിലും തുടരാനാണ് പൊലീസിന്‍റെ തീരുമാനം.
Read More » -
Crime
പാലക്കാട് എ ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് എ ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീർ. എൻ ഐ എ അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കും. ഏപ്രിൽ 16 നാണ് ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിൻറെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻറെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ…
Read More » -
India
എന്താണ് ഉയർന്ന പെൻഷൻ പദ്ധതി? ഉയർന്ന പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാൻ ആർക്കാണ് അർഹത?
ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലേക്ക് (ഇപിഎഫ്ഒ) നിക്ഷേപിക്കുന്ന ഓരോ ജീവനക്കാരനും രണ്ട് അക്കൗണ്ടുകളുണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടും എംപ്ലോയീ പെൻഷൻ സ്‌കീം (ഇപിഎസ്) അക്കൗണ്ടും. ഓരോ മാസവും ജീവനക്കാർ അവരുടെ ശമ്പളത്തിന്റെ 12 ശതമാനവും ഡിയർനസ് അലവൻസും (ഡിഎ) ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നു. തുല്യമായ തുക തൊഴിലുടമയും സംഭാവന ചെയ്യുന്നു, അതിൽ 8.33 ശതമാനം ഇപിഎസിലേക്കും ബാക്കി 3.67 ശതമാനം ഇപിഎഫിലേക്കുമാണ് എത്തുന്നത്. പെൻഷൻ സ്കീം സാധാരണയായി പ്രവർത്തിക്കുന്നത് ഇങ്ങനെയാണെങ്കിലും, ജീവനക്കാർക്ക് ഇപിഎസിലേക്കുള്ള അവരുടെ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ഓപ്ഷനുണ്ട്. എങ്ങനെയാണെന്നറിയാം. എന്താണ് ഉയർന്ന പെൻഷൻ പദ്ധതി? ഇപിഎസിനു കീഴിലുള്ള ഉയർന്ന പെൻഷൻ പദ്ധതിയിൽ ഇപിഎഫ്ഒ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച്, ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്ന അംഗങ്ങളുടെ വേതനത്തിൽ നിന്നുള്ള അധിക വിഹിതമായ 1.16 ശതമാനം തൊഴിലുടമയുടെ സംഭാവനയുടെ 12 ശതമാനത്തിൽ നിന്ന് എടുക്കും. അതിനാൽ, ജീവനക്കാരൻ ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇപിഎഫ്, ഇപിഎസ് എന്നിവയിലേക്കുള്ള ഫണ്ട്…
Read More » -
Kerala
പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് എഫ്ഐആർ
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ശബരിമല ശാസ്താവിന്റെ മൂലസ്ഥാനമായാണ് പൊന്നമ്പലമേട് കരുതുന്നത്. മകരവിളക്ക് തെളിയുന്നതടക്കം ശബരിമലയിലെ ആചാരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലമാണ് പൊന്നമ്പലമേട്. അതുകൊണ്ടുതന്നെ, പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ കർശന നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം ബോർഡ് കമ്മീഷണറുടെ പരാതിയിലാണ് മൂഴിയാർ പോലീസ് കേസെടുത്തത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂർവ്വം പ്രവർത്തിക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തമിഴ്നാട് സ്വദേശി നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ…
Read More » -
LIFE
വിജയരാഘവന്‍ നൂറ് വയസ്സുകാരനായി നിറഞ്ഞാടിയ ‘പൂക്കാലം’ ഒടിടിയിലേക്ക്; സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
ഈ വർഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളിൽ ഒന്നായിരുന്നു ഗണേഷ് രാജിൻറെ രചനയിലും സംവിധാനത്തിലുമെത്തിയ പൂക്കാലം. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിൻറെ തിയറ്റർ റിലീസ് ഏപ്രിൽ 8 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. നൂറ് വയസ്സുകാരൻ ഇട്ടൂപ്പ് ആയി വിജയരാഘവൻ ആണ് ചിത്രത്തിൽ എത്തിയത്. വിജയരാഘവൻറെ മേക്കോവറും പ്രകടനവും കൈയടി നേടിയിരുന്നു. അതുപോലെതന്നെ കൊച്ചുത്രേസ്യാമ്മയായി എത്തിയ കെപിഎസി ലീലയും. ആനന്ദം എന്ന വിജയ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഗണേഷ് രാജ് ഏഴ് വർഷത്തിനിപ്പുറമാണ് അടുത്ത ചിത്രവുമായി വന്നിരിക്കുന്നത്. ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എൽസിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ.…
Read More » -
NEWS
‘ഒരു മുറൈ വന്ത് പാർത്തായാ…’ ആലപിച്ച് സൗദി ഗായകൻ; കളറായി കളർഫുൾ ആയി റിയാദിലെ കോട്ടയം ഫെസ്റ്റ്
റിയാദ്: കോട്ടയം ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ ‘കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ’ സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റ് 2023 ശ്രദ്ധേയമായി. അസോസിയേഷന്റെ 13-ാമത് വാർഷിക ആഘോഷത്തൊടനുബന്ധിച്ച് സംഘടിപ്പിച്ച ഫെസ്റ്റിൽ നടൻ മനോജ് കെ ജയൻ മുഖ്യ അതിഥിയായി. പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദ്, ഹാസ്യ ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയരായ നസീർ സംക്രാന്തി, പോൾസൺ കൂത്താട്ടുകുളം, ഷജീർ പട്ടുറുമാൽ തുടങ്ങിയ തുടങ്ങിയ മികച്ച താരനിരയുടെ പ്രകടനങ്ങൾക്ക് സാക്ഷിയായത് രണ്ടായിരത്തോളം ആസ്വാദകരാണ്. മണിച്ചിത്രത്താഴ് സിനിമയിൽ യേശുദാസും ചിത്രയും പാടിയ വിഖ്യാത ഗാനം ‘ഒരു മുറൈ വന്ത് പാർത്തായാ’ ആലപിച്ചുള്ള സൗദി ഗായകൻ അഹമ്മദ് സുൽത്താന്റെ രംഗപ്രവേശനത്തിന് സദസ്സ് സമ്മാനം നൽകിയത് നിലക്കാത്ത കയ്യടിയും അഭിനന്ദന സന്ദേശങ്ങളുമായിരുന്നു. അഹമമ്മദിനൊപ്പം സുമി കൂടി ചേർന്നപ്പോൾ ആസ്വാദകർ 90 കളിലേക്ക് മടങ്ങി. രവീന്ദ്രൻ മാഷിന്റെയും ജോൺസൺ മാഷിന്റെയും ഗാനങ്ങൾ ആലപിച്ച് മനോജ് കെ ജയനും സുമി അരവിന്ദും അറബ് മണ്ണിൽ മലയാളത്തിന്റെ സംഗീത രാവ് തീർത്തു. മലയാള സിനിമയിലെയും…
Read More »