അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ഇവർ ഗൾഫിലാണ്.മാതാവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ കുട്ടി പിതാവിനോടൊപ്പായിരുന്നു താമസം. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ പിതാവ് നിരന്തരം പീഡിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പിതാവ് സുഹൃത്തുമായി വീട്ടിലെത്തുകയും തുടര്‍ന്ന് ഇരുവരും മദ്യപിക്കുകയും പതിവായിരുന്നു.മദ്യപിച്ച ശേഷം പിതാവും സുഹൃത്തും പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇരുവരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയിച്ചു.തുടര്‍ന്ന് മാതാവാണ് ഇടുക്കി പൊലീസിനെ ഫോണിൽ കൂടി വിവരം അറിയിച്ചത്.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റി.