ബംഗളൂരു: വിമാന യാത്രയ്ക്കിടയിൽ ബീഡി വലിച്ച രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ.അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം.
രാജസ്ഥാനിലെ മര്‍വാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ (56) ആണ് അറസ്റ്റിലായത്. വിമാനം ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.
അഹമ്മദാബാദില്‍ നിന്നാണ് പ്രവീണ്‍ കുമാര്‍ വിമാനത്തില്‍ കയറിയത്.വിമാനം പറന്നുയർന്ന ഉടനെ പ്രവീണ്‍ കുമാര്‍ വിമാനത്തിലെ ടോയ്ലറ്റില്‍ കയറി ബീഡി വലിക്കുകയായിരുന്നു.ഇത് വിമാന ജീവനക്കാര്‍ കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എയര്ലൈന്സിന്റെ ഡ്യൂട്ടി മാനേജര്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് വിമാനം ബെംഗളൂരുവിലെത്തിയപ്പോള്‍ പ്രവീണിനെ അറസ്റ്റ് ചെയ്തത്.
എന്നാൽ ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാന യാത്രയാണെന്നും വിമാനത്തില്‍ ബീഡി വലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു.വിമാനത്തില്‍ സിഗരറ്റ് കത്തിച്ചതിന് ഈ വര്‍ഷം ആദ്യം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സഹയാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.