NEWSPravasi

ജിദ്ദയിൽ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കുന്നു

റിയാദ്: ജിദ്ദയിലെ ബഹറയിൽ കിംഗ് അബ്ദുൽ അസീസ് ശുദ്ധജല പദ്ധതിയുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കാൻ ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബഹറക്കു സമീപം അൽ മഹാമീദിൽ 20000 സ്‌ക്വയർ മീറ്റർ പ്രദേശങ്ങളിൽ നിന്നുള്ള കയ്യേറ്റം ഒഴിപ്പിക്കൽ നടപടി പൂർത്തിയായി.

ബഹറയിൽ ഇരുപത്തിയൊന്നായിരം സ്‌ക്വയർ മീറ്റർ അനധികൃത കയ്യേറ്റമാണ് ഒഴിപ്പിക്കാനുളളത്. ശുദ്ധ ജലപദ്ധതിയുടെ ഭാഗമായ സ്ഥലങ്ങളിൽ കയ്യേറി നിർമിച്ച വർക്കു ഷോപ്പുകളും കടകളും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിനു സ്‌ക്വയർ മീറ്റർ സ്ഥലങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കിലോ എട്ടിലും ഇസ്‌ക്കാൻ റോഡിലും ഖുവൈസയിലും ഒഴിപ്പിച്ചെടുത്തിരുന്നു.

കയ്യേറ്റക്കാർക്ക് സൗകര്യം ചെയ്തു കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ കയ്യേറ്റമുണ്ടാകാത്ത രീതിയിൽ പദ്ധതി പ്രദേശങ്ങളിൽ സുരക്ഷയൊരുക്കുമെന്നും കിംഗ് അബ്ദുൽ അസീസ് എന്റോവ്‌മെന്റ് പ്രോജക്ട് സെക്രട്ടറിയേറ്റ് വക്താവ് പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: