KeralaNEWS

കണ്ണൂർ വിമാനത്താവളം; മുഖം തിരിച്ച് കേന്ദ്ര സർക്കാരും

കണ്ണൂർ:അബുദാബി, ദുബായ്, ദമാം, മസ്കറ്റ് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിച്ചതോടെ ഏറെ പ്രതിസന്ധിയിലായ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിനെതിരെ മുഖം തിരിച്ച് കേന്ദ്ര സർക്കാരും.
ഇവിടെ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അനുകൂലമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.ആഭ്യന്തര സർവീസുകൾ നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് നിലവിൽ ഇവിടെ നിന്നു സർവീസ് നടത്തുന്നത്.വിമാനങ്ങൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ ഉയർന്നു.മലബാർ മേഖലയിലെ യാത്രക്കാരെ ഇതു കാര്യമായി ബാധിക്കുകയും ചെയ്യ്തു.
പോയിന്റ്  ഓഫ് കോൾ പദവി നൽകാത്തതിനാൽ വിദേശ വിമാനകമ്പനികൾക്കു പ്രവർത്തനാനുമതിയില്ല.വിമാനത്താവളം ആരംഭിച്ചപ്പോൾ മുതൽ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.ചരക്ക് നീക്കത്തിന് ആവശ്യമായ വിമാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കോഡ് ഷെയറിങ് വഴി ഇന്ത്യൻ വിമാനകമ്പനികൾക്ക് യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് നടത്താനുള്ള കണക്‌ഷൻ ഫ്ലൈറ്റ് സൗകര്യമെങ്കിലും   ഒരുക്കാൻ കേന്ദ്രസർക്കാർ തയാറാകണം. പ്രവർത്തനം ആരംഭിച്ചു പത്തു മാസം കൊണ്ടു 10 ലക്ഷം പേർ യാത്ര ചെയ്ത വിമാനത്താവളമാണ് ഇന്ന് കേന്ദ്ര സർക്കാരിന്റെ അവഗണന കൊണ്ടു പ്രവർത്തനം തന്നെ താളം തെറ്റിയത്.

Back to top button
error: