Month: May 2023
-
Kerala
“ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് ?” കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദത്തിൽ രൂക്ഷ വിമർശനവുമായി ഗവർണർ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദത്തിൽ രൂക്ഷ വിമർശനവുമായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും ചോദിച്ചു. യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. വിസി നിയമന വിവാദത്തിൽ അഞ്ച് തവണ യൂണിവേഴ്സിറ്റികളെ ഓർമിപ്പിച്ചുവെന്ന് പറഞ്ഞ ചാൻസലർ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നും ചാൻസലർ എന്ന നിലയിൽ ചെയ്യേണ്ടത് ചെയ്തുവെന്നും പറഞ്ഞു. ക്രിസ്ത്യൻ കോളേജിലെ യുയുസി ആൾമാറാട്ട കേസിൽ ബന്ധപ്പെട്ട് കെഎസ്‌യു പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടി, എംഎൽഎ ജി. സ്റ്റീഫൻ, കോളേജ് പ്രിൻസിപ്പൾ ജി.ഐ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർ ഗൂഢാലോചന നടത്തിയെന്നും സംഭവത്തിലെ അഴിമതിയും ആൾമാറാട്ടവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്കാണ് പരാതി നൽകിയിരിക്കുന്നത്. യുയുസിയായി മത്സരിച്ച് ജയിച്ച അനഘ രാജിവെച്ചത് കൊണ്ടാണ് വിശാഖിന്റെ പേര് നൽകിയതെന്നാണ് പ്രിൻസിപ്പലിന്റെ വാദം. അനഘയുടെ രാജിക്കത്തും പ്രിൻസിപ്പൽ ഹാജരാക്കി. വിശാഖ് തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നില്ലെന്നും ജയിച്ചത്…
Read More » -
India
കർണാടക സത്യപ്രതിജ്ഞാ ചടങ്ങ്: പിണറായി ഒഴികെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം
ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗ ശേഷം നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജ്ഭവനിലേക്ക് പോയി സർക്കാർ രൂപീകരിക്കാൻ അവകാശ വാദം…
Read More » -
Kerala
പൊന്നാനിയിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ സ്ത്രീകളും കുട്ടികളുമായി ഉല്ലാസയാത്ര; നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്
മലപ്പുറം: താനൂർ ബോട്ട് അപകടത്തെ തുടർന്നുള്ള നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും ഉൾപ്പെടെ എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവ്വീസ് നടത്തിയത്. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടെതാണ് വള്ളം. ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.
Read More » -
Kerala
എലത്തൂർ ട്രെയിൻ ആക്രമണക്കേസ്: ഐ.ജി: പി. വിജയന് സസ്പെൻഷൻ; പ്രതിയുടെ യാത്രാ വിവരങ്ങൾ ചോർന്നത് വിജയൻ വഴിയെന്ന് റിപ്പോർട്ട്
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്ക്വാഡിന്റെ തലവൻ ഐജി പി വിജയനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെൻഷൻ. അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എംആർ അജിത് കുമാറാണ് റിപ്പോർട്ട് നൽകിയത്. പ്രതിയുടെ യാത്രാ വിവരങ്ങൾ ചോർന്നത് വിജയൻ വഴിയെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്. റിപ്പോർട്ടിന് മേലുള്ള തുടരന്വേഷണം പൊലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാർ നടത്തും. സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ഐജി പി വിജയൻ. എലത്തൂർ ട്രെയിൻ ആക്രമണം നടന്ന ഉടൻ ഐജി പി വിജയൻ സ്ഥലത്തെത്തിയിരുന്നു. പിന്നാലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന് ശേഷമാണ് എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. അന്വേഷണ…
Read More » -
India
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന്
ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന് നടക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കർ ക്ഷണിച്ചു. രണ്ടാം മോദി സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. വരുന്ന വർഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ക്ഷണിക്കാൻ ധാരണയായിട്ടുണ്ട്. 2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്. 65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം.
Read More » -
Kerala
പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർ മരിച്ചു, കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരുക്കേറ്റ് ചികിത്സയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിൻറെ അമ്മയും അച്ഛനും പരുക്കേറ്റ് ചികിത്സയിലാണ്.
Read More » -
Kerala
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച നിലയില്‍
മലപ്പുറം കോട്ടയ്ക്കലില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച നിലയില്‍.പൊന്മള തലകാപ്പ് കടയ്ക്കാടന്‍ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാന്‍(13) ആണ് മരിച്ചത്. വീട്ടിലെ പറമ്ബിലെ മോട്ടോറില്‍ നിന്നാണ് ഷോക്കേറ്റത്.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.
Read More » -
Kerala
പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച 600 ഇനങ്ങളില്‍ 580 കാര്യങ്ങളും നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം:എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച 600 ഇനങ്ങളില്‍ 580 കാര്യങ്ങളും നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എഴ് വര്‍ഷമായി 80,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കി.ആരോഗ്യരംഗത്ത് കേരളം ലോകനിലവാരത്തിലേക്ക് ഉയര്‍ന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് രണ്ട് വര്‍ഷം മുടങ്ങിക്കിടന്ന ക്ഷേമ പെന്‍ഷന്‍ അധികാരത്തിലെത്തിയ ആദ്യ വര്‍ഷംതന്നെ കൂടിശ്ശിക തീര്‍ത്ത് നല്‍കി.നിലവില്‍ 1600 രൂപയാക്കുകയും ചെയ്തു.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട നുബന്ധിച്ച് ബുധനാഴ്ച വിഴിഞ്ഞത്ത് എല്‍.ഡി.എഫ് കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5500കോടി രൂപ നൽകി മുടങ്ങിക്കിടന്ന നാഷണല്‍ ഹൈവേ നിര്‍മാണം പുനരാരംഭിച്ചു. 6500 കോടിരൂപ അനുവദിച്ച് കാസര്‍കോട് വരെയുള്ള തീരദേശ ഹൈവേയുടെ നിര്‍മാണം ആരംഭിച്ചു.മലയോര ഹൈവേക്കും 3500 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ രംഗത്ത് പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയത്തില്‍ എത്തി. 3000 കോടി രൂപയുടെ വികസനമാണ് സ്കൂളുകളില്‍ നടന്നത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള സര്‍ക്കാരിനെ സാമ്ബത്തികമായി തകര്‍ക്കുന്ന സമീപനമാണ്…
Read More » -
India
ലോക്സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് നരേന്ദ്രമോഡി മത്സരിക്കുമെന്ന് സൂചന
തിരുവനന്തപുരം:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സൂചന. കേവലം അഭ്യൂഹം എന്നതിന് അപ്പുറം, കേരളത്തിലും തമിഴ്നാട്ടിലും സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബി ജെ പി അത്തരമൊരു നീക്കം പരീക്ഷിക്കുന്നതെന്നാണ് വിവരം. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ ഇത് സംബന്ധിച്ച സൂചനയും നല്‍കുന്നുണ്ട്.രാഹുല്‍ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ മറ്റാര്‍ക്കും ഇവിടെ വന്ന് മത്സരിക്കാമെന്നാണ് ദി മലബാര്‍ ജേര്‍ണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ പറയുന്നത്. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാനുള്ള ശ്രമവുമായിട്ടാണ് ബി ജെ പി മുന്നോട്ട് പോവുന്നത്.ഇതിനായി കേന്ദ്ര നേതൃത്വം തന്നെ ഇടപെട്ട് പ്രത്യേക കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിവരുന്നു. സ്വാഭാവികമായും കഴിഞ്ഞ തവണ പാര്‍ട്ടി രണ്ടാമത് എത്തിയ തിരുവനന്തപുരം മണ്ഡലത്തിലാണ് ഇത്തവണയും പാര്‍ട്ടിയുടെ പ്രതീക്ഷ. അതോടൊപ്പം തന്നെ തൃശൂരും സാധ്യതാ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. തൃശൂരില്‍ സുരേഷ് ഗോപി…
Read More » -
Kerala
ചെങ്ങന്നൂരിൽ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
ചെങ്ങന്നൂർ:തിരുവന്‍വണ്ടൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. കല്ലിശ്ശേരി അഴകിയകാവ് ദേവിക്ഷേത്രത്തിലെ കഴകം ജീവനക്കാരന്‍ ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടില്‍ രാജേഷിന്റെയും രഞ്ജുവിന്റെയും മകന്‍ അക്ഷയ് (ശ്രീഹരി 10) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെ തിരുവന്‍വണ്ടൂരിലെ ഉമയാറ്റുകര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. തിരുവന്‍വണ്ടൂര്‍ ക്ഷേത്രോത്സവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ്, മുത്തശ്ശിയുടെ പടിപ്പുരക്കുഴിയിലെ വീട്ടിലേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്. ചെണ്ടവാദനം അഭ്യസിക്കുന്ന അക്ഷയ് രണ്ട് ദിവസത്തിനകം അഴകിയകാവ് ദേവീക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്താനിരിക്കവെയാണ് നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയ ദുരന്തം ഉണ്ടായത്. ചെങ്ങന്നൂര്‍ പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ച 12ന് വീട്ടുവളപ്പില്‍.
Read More »