തത്സമയം ടിക്കറ്റിനായി പണം മുടക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ക്രെഡിറ്റ് ലൈന്‍ ആപ്പായ CASHeയുമായി സഹകരിച്ചു പേടിഎം നടപ്പാക്കുന്ന ട്രാവല്‍ നൗ, പേ ലേറ്റര്‍ പദ്ധതിയാണിത്.ഇതിനെ തുടർന്ന് ഐആര്സിടിസിയുടെ ട്രാവല്‍ ആപ്പ് ആയ ഐആര്‍സിടിസി റെയില്‍ കണക്റ്റില്‍ Now Pay Later (TNPL) പേയ്‌മെന്റ് ഓപ്ഷനും റെയില്‍വേ കൊണ്ടുവന്നിട്ടുണ്ട്.
ഈ പേടിഎം പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ ഇപ്പോള്‍ ടിക്കറ്റ് എടുത്ത്, പിന്നീട് പണമടയ്ക്കാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ട്രെയിന്‍ ടിക്കറ്റുകള്‍ തീര്‍ന്നുപോകുമെന്ന് ആശങ്കയുള്ളവര്‍ക്ക് ഒരുപക്ഷേ കൈവശം അത്ര പണം ഉണ്ടായിരിക്കണമെന്നില്ല. ഇങ്ങനെയുള്ള അവസരങ്ങളില്‍ തല്‍ക്കാലം ടിക്കറ്റ് ബുക്കിങ് നടത്തി, പിന്നീട് പണമടയ്ക്കാനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പേടിഎം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് 60,000 രൂപ വരെ പലിശയൊന്നും കൂടാതെ കടം നല്‍കുകയാണ് റയിൽവെ.
പേടിഎം പോസ്റ്റ്‌പെയ്ഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
ഐ.ആര്‍.സി.ടി.സി പോര്‍ട്ടലില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. ഇവിടെ യാത്ര ചെയ്യേണ്ട സ്ഥലവും യാത്രാ വിശദാംശങ്ങളും നല്‍കിയ ശേഷം ടിക്കറ്റ് ബുക്ക് ചെയ്യാം
ഇനി പേയ്‌മെന്റ് സെക്ഷനില്‍ നിന്ന് പേ ലേറ്റര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം പേടിഎം പോസ്റ്റ്‌പെയ്ഡ് ഓപ്ഷന്‍ സെലക്ഷന്‍ ചെയ്യാം.
ഇതിന് ശേഷം, നിങ്ങളുടെ പേടിഎം ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഒ.ടി.പി നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്. ഇതോടെ ബുക്കിങ് പൂര്‍ത്തിയാകും.