പത്തനംതിട്ട:ഇടിമിന്നലേറ്റ് തൊഴുത്തിൽ നിന്നിരുന്ന നാലു പശുക്കൾ ചത്തു.അടൂരിൽ ഇന്നലെയായിരുന്നു സംഭവം.ശക്തമായ ഇടിമിന്നലിൽ തൊഴുത്തിൽ നിന്നിരുന്ന നാലു പശുക്കളും ഒരുപോലെ ചത്തു വീഴുകയായിരുന്നു.
ഏറത്ത് പുതുശേരിഭാഗം മരങ്ങാട്ട് പുത്തൻ വീട്ടിൽ മാത്യുവിൻ്റെ പശുക്കളാണ് ചത്തത്.തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു കറവ പശുക്കളും ഗർഭിണികളായ രണ്ടു പശുക്കളുമാണ് മിന്നലേറ്റ് ചത്തത്.രാത്രി എട്ടുമണിയോടെയായിരുന്നു മിന്നലേറ്റത്.
കഴിഞ്ഞ 9 വർഷമായി മാത്യുവും കുടുംബവും പശുക്കളെ പരിപാലിച്ചാണ് ജീവിതം കഴിയുന്നത്.പശുക്കളുടെ ജീവൻ നഷ്ടമായതോടെ ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് കുടുംബം.മിന്നലേറ്റ് വീട്ടുപകരണങ്ങളും വയറിങ്ങുമടക്കം കത്തി നശിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan