KeralaNEWS

എരുമേലി കണമലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; വനംവകുപ്പിനെതിരെ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍ 

കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍.
കണമല ജംഗ്ഷനില്‍ റോഡ് ഉപരോധിച്ച്‌ നൂറുകണക്കിന് ആളുകൾ പ്രതിഷേധം തുടരുകയാണ്.ഇതോടെ എരുമേലി-ശബരിമല പാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.ജില്ലാ കളക്ടര്‍ സ്ഥലത്തെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങി കൃഷി അടക്കം നശിപ്പിക്കുന്ന സംഭവങ്ങള്‍ ഇവിടെ പല തവണ ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു.പല തവണ വനംവകുപ്പിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

 

രാവിലെ വീടിന്റെ സിറ്റൗട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന രണ്ട് പേരാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പുറത്തേല്‍ സ്വദേശി ചാക്കോച്ചന്‍(65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(64) എന്നിവരാണ് മരിച്ചത്.

 

ഇന്ന് രാവിലെ ഉണ്ടായ മറ്റൊരു സംഭവത്തിലും ഒരാൾ മരിച്ചിരുന്നു.പുനലൂരിന് സമീപം അഞ്ചൽ ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്.വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്ബോള്‍ സാമുവലിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: