
കൊല്ലം: കൊല്ലം കടയ്ക്കലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍.
ആനതറമല സ്വദേശിയായ വിഷ്‌ണുലാലാണ് (28) പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിവാഹ വാഗ്‌ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.കഴിഞ്ഞ ദിവസം പെൺകുട്ടി അസ്വസ്ഥത അനുഭവപ്പെട്ടതിതെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ഫെബ്രുവരി 19 മുതല്‍ വിഷ്‌ണു തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി വന്നിരുന്നതായും പീഡന വിവരം പുറത്ത് പറഞ്ഞാല്‍ വിവാഹം കഴിക്കില്ലെന്ന് ഇയാള്‍ പറഞ്ഞിരുന്നെന്നും കുട്ടി മൊഴി നൽകി.തുടര്‍ന്ന് വിഷ്‌ണുലാലിനെതിരെ കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan