Month: May 2023
-
Local
ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രവർത്തിച്ച് യുവജനങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ‘ചോട്ടാ’ നേതാവിനെതിരേ വീണ്ടും എതിർപ്പ് ശക്തമാകുന്നു
കോട്ടയം: ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രവർത്തിച്ച് യുവജനങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ചോട്ടാ നേതാവിനെതിരേ വീണ്ടും എതിർപ്പ് ശക്തമാകുന്നു. സഭയുടെ പേരിൽ യൂത്ത് കോൺഗ്രസിലും കോൺഗ്രസ് പാർട്ടിയിലും സ്ഥാനമാനത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ചോട്ടാ നേതാവിന്റെ പ്രവർത്തനങ്ങളെന്നാണ് ആരോപണം. കഴിഞ്ഞ സഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന തോൽവിയുടെ ക്ഷീണം മാറ്റാൻ, പ്രമുഖ നേതാവിന്റെ മകളുടെ പേര് ദുർവിനിയോഗം ചെയ്യുന്നു എന്ന പരാതിയും ഉയർന്നു വരുന്നുണ്ട്. സഭാ തലത്തിൽ നഷ്ടമായ ഇമേജ് തിരിച്ച് പിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഈ യുവനേതാവ്. സഭയിലെ മുൻ വൈദിക ട്രസ്റ്റിയുടെ അടുത്ത ആളായി പ്രവർത്തിച്ച് രാഷ്ട്രീയ നിലനിൽപ്പിന് ശ്രമം നടത്തി എങ്കിലും കോട്ടയം ഭദ്രാസനത്തിലെ നല്ല ശതമാനം വോട്ട് വൈദികന് നഷ്ടമാകാൻ കാരണം ഈ നേതാവിന്റെ ഇടപ്പെട്ടിൽ ആണ് എന്ന് വ്യക്തമായതോടെ വൻ ഇടിവാണ് ഇദ്ദേഹത്തിന് സംഭവിച്ചത്. ഈ വിടവ് നികത്താൻ പ്രസ്ഥാനത്തിൽ ഇദ്ദേഹം രാഷ്ട്രീയം തള്ളികയറ്റുന്നതിൽ കോട്ടയത്തെ യുവജനപ്രസ്ഥാന നേതൃത്വത്തിന് ശക്തമായ എതിർപ്പുമുണ്ട്.…
Read More » -
Kerala
മൂന്നര വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവിന് 40 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും
കാസർകോട്:മൂന്നര വയസുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷാജി (38) യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (1) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 2019 ജനുവരി 14ന് 10 മണിക്കും ഒരുമണിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് അന്നത്തെ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിപിന്‍ ചന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
Read More » -
Kerala
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധവുമായി ചേര്‍ത്താണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പി.വി അന്‍വര്‍ എംഎല്‍എ ട്രോളിയത്. നേരത്തേ എല്‍ഡിഎഫ് സമരത്തില്‍ പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയ്ക്ക് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു.ഇന്ന് സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യുഡിഎഫ് ഉപരോധത്തിനിടെ പ്രതിഷേധക്കാര്‍ തടഞ്ഞ സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്കും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിക്കണമെന്നാണ് പി.വി അന്‍വര്‍ എംഎല്‍എയുടെ പരിഹാസം. ‘സെക്രട്ടേറിയേറ്റിലെ ആ ജീവനക്കാരിക്കും ചിറ്റിലപ്പിള്ളി സാറില്‍ നിന്ന് പാരിതോഷികം വാങ്ങി കൊടുത്തിട്ട് തന്നെ ബാക്കി കാര്യം’ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിറ്റിലപ്പിള്ളിയെ പി.വി അന്‍വര്‍ ട്രോളിയത്. മറ്റൊരു പോസ്റ്റില്‍ സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ചിറ്റിലപ്പിള്ളിയെ അന്‍വര്‍ പരിഹസിച്ചത്. എന്നാല്‍ ഇതിനോട് ചിറ്റിലപ്പിള്ളി പ്രതികരിച്ചിട്ടില്ല.
Read More » -
NEWS
എം ടെക്കിൽ ഉന്നത വിജയം നേടി ആശാരിപ്പണിക്കാരനായ നിർമ്മൽ
എം ടെക്കിൽ ഉന്നത വിജയം നേടി വീട്ടുകാർക്കും നാട്ടുകാർക്കും ഒരേപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ആശാരിപ്പണിക്കാരനായ നിർമ്മൽ. കണ്ണൂരിലെ സർക്കാർ എൻജിനീയറിങ് കോളേജിൽ പഠിച്ച് എം ടെക് പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ് പരീക്ഷയിൽ തിളക്കമാർന്ന വിജയമാണ് നിർമ്മൽ നേടിയത്.മാള തൻകുളം ചക്കമ്മാത്ത് മുകുന്ദന്റെ മകനാണ് നിർമ്മൽ. സ്കൂൾ കാലഘട്ടം മുതൽ ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും ആശാരിയായ സ്വന്തം പിതാവിനെ തൊഴിലിൽ സഹായിക്കുമായിരുന്ന നിർമ്മൽ, അതുവഴി സ്വയം പ്രാഗൽഭ്യം നേടി കുടുംബത്തിനും തന്റെ വിദ്യാഭ്യാസ ചെലവുകൾക്കും ആവശ്യമായ സാമ്പത്തികം സ്വയം കണ്ടെത്തിയിരുന്നു.ഇതിന്റെ ഇടയിലായിരുന്നു പഠനം.അതാണ് ഇപ്പോൾ നൂറുമേനി വിളഞ്ഞ് ചക്കമ്മാത്ത് കുടുംബത്തിന്റെ ഉമ്മറത്ത് ചിരിയോടെ ഇരിക്കുന്നത്.
Read More » -
Kerala
2000 രൂപയുടെ നോട്ട് പിന്‍വലിച്ചത് മറ്റൊരു സർജിക്കൽ സ്ട്രൈക്ക്:നടന്‍ സന്തോഷ് പണ്ഡിറ്റ്
കൊച്ചി: 2000 രൂപയുടെ നോട്ട് പിന്‍വലിച്ചത് മികച്ച കാര്യമെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്.പ്രധാനമന്ത്രിയുടെ മറ്റൊരു സർജിക്കൽ സ്ട്രൈക്കാണിത്. കള്ള നോട്ട് കൈയ്യില്‍ ഉള്ളവരും, കള്ള പണം കൈയ്യില്‍ ഉള്ളവരും ഈ തീരുമാനത്തെ എതിര്‍ക്കും, കാരണം അവരിനി ബാങ്കില്‍ എന്ത് പറഞ്ഞു ചെല്ലുമെന്നും നടന്‍ ചോദിക്കുന്നു. 2000 രൂപയുടെ വെറും 10,000 നോട്ടുകള്‍ മാറുവാന്‍ ക്യൂ നിന്ന് അരപട്ടിണികാരനായ പാവപ്പെട്ടവന്‍ ഹൃദയാഘാതം മൂലം മരിച്ചു. 2,000 രൂപയുടെ വെറും 800 എണ്ണം നോട്ടുകള്‍ മാറാന്‍ പോയ പാവപെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു.അയ്യോ ഇന്ത്യയില്‍ ഫാസിസം, സെക്കുലറിസം കൂടി, പാവം കള്ളപണക്കാരെ, കള്ള നോട്ട് അടിക്കുന്നവരെ ജീവിക്കുവാന്‍ സമ്മതിക്കുന്നില്ല, ഒടിവായോയെന്നും രക്ഷിക്കണേയെന്നും കരയുന്നത് കാണാമെന്നും നടന്‍ പരിഹസിച്ചു.
Read More » -
India
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മെയ് 26-ന് പ്രവര്‍ത്തനക്ഷമമാകും
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മെയ് 26-ന് പ്രവര്‍ത്തനക്ഷമമാകും.16.5 കിലോമീറ്റര്‍ നീളമുള്ള ആറുവരി പാതയുള്ള മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ കടൽപ്പാലമാണ് സജ്ജമാകുന്നത്. 17,843 കോടി രൂപയാണ് ചിലവ്. മുംബൈ മെട്രോപൊളിറ്റന്‍ റീജയണ്‍ ഡെവല്പമെന്റ് അതോറിറ്റിയുടെ (എംഎംആര്‍ഡിഎ) നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മെയ് 26-ന് പാലത്തിന്റെ മുഴുവന്‍ ഡെക്കുകളും സജ്ജമാക്കുന്നതോടെ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ സര്‍വീസ് നടത്താന്‍ കഴിയും. പാലത്തിലൂടെ പരമാവധി 100 കിലോമീറ്റര്‍ വേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കാവുന്നതാണ്.
Read More » -
Kerala
സർക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു; മാലിന്യ സംസ്കരണത്തിലെ സുപ്രധാന പദ്ധതിയിൽനിന്ന് സോൺടയെ മാറ്റി
തിരുവനന്തപുരം: രണ്ടാം വാർഷിക ആഘോഷ വേളയിൽ മാലിന്യ സംസ്കരണത്തിലെ സുപ്രധാന പദ്ധതിയിൽ നിന്നും സോൺടയെ മാറ്റി സർക്കാർ. കൊച്ചി ബ്രഹ്മപുരത്തെ വേസ്റ്റു ടു എനർജി പദ്ധതിയിൽ നിന്ന് സോൺട ഇൻഫ്രാടെക്കിനെ ഒഴിവാക്കി. മാലിന്യത്തിൽ നിന്നും സിഎൻജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മാലിന്യത്തിൽ നിന്നും വൈദ്യുതിയെന്ന മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയിലെ കരാറുകളിലെ കള്ളക്കളികളും, ബ്രഹ്മപുരം തീപിടുത്തവും സർക്കാരിൻറെ പ്രതിച്ഛായക്ക് തന്നെ മങ്ങലേൽപിച്ചിരുന്നു. മാലിന്യം കെട്ടികിടന്ന് ചീഞ്ഞ് നാറുന്ന കൊച്ചി നഗരം, നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടും മാലിന്യ സംസ്കരണത്തിൽ കാര്യമായ പുരോഗതി ഇല്ലാതെ കോഴിക്കോട് നഗരസഭ, വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിനോട് നോ പറഞ്ഞ കണ്ണൂർ, കൊല്ലം നഗരസഭകൾ. മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശ സന്ദർശന പഠനങ്ങളിൽ ഏറെ ചർച്ചയായ മാലിന്യ സംസ്കരണം ബ്രഹ്മപുരം തീപിടുത്തതോടെ സർക്കാരിൻറെ പ്രതിച്ഛായയെ തന്നെ മലിനമാക്കിയിരുന്നു. പ്രത്യേക ഉത്തരവിലൂടെയാണ് മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഏറ്റെടുത്തത്. എന്നാൽ കെഎസ്ഐടിസി നടത്തിയ…
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: മാവേലിക്കര ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. 21ന് റദ്ദാക്കിയ ട്രെയിനുകൾ കൊല്ലത്ത് നിന്ന് രാവിലെ 8നും 11നും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി വൈകിട്ട് 3നും 8.10നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു എന്നിവ റദ്ദാക്കി. 8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി. 1.35ൻറെ എറണാകുളം കൊല്ലം സ്പെഷ്യൽ മെമുവും 5.40ൻറെ കോട്ടയം കൊല്ലം മെമു സർവീസും റദ്ദാക്കി. 8.50ൻറെ കായംകുളം എറണാകുളം എക്സ്പ്രസും റദ്ദു ചെയ്തു. വൈകിട്ട് 4 മണിക്കുള്ള എറണാകുളം ആലപ്പുഴ മെമുവും ,6 മണിക്കുള്ള ആലപ്പുഴ എറണാകുളം എക്സ്പ്രസിൻറെയും സർവീസ് റദ്ദാക്കി. ട്രെയിനുകൾക്ക് നിയന്ത്രണം 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് കൊല്ലം വരയെ സർവീസ് നടത്തുള്ളൂ. ഈ ട്രെയിനുകൾ…
Read More » -
Business
പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ എങ്ങനെ മാറ്റാം ? പരിധി, അനുവദിച്ച സമയം… അറിയേണ്ടതെല്ലാം!
രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആർബിഐ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്? 1934 ലെ ആർബിഐ നിയമം സെക്ഷൻ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ₹500, ₹1000 നോട്ടുകളുടെയും നിയമപരമായ സാധുത പിൻവലിച്ചതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവിൽ മറ്റ് മൂല്യങ്ങളുള്ള നോട്ടുകൾ ലഭ്യമാകുകയും ചെയ്തതോടെ 2018-19- ൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിനു മുമ്പു പുറത്തിറക്കിയതാണ്. അവ കണക്കാക്കപ്പെട്ട 4-5 വർഷം എന്ന കാലപരിധിയുടെ അവസാനത്തിലാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകൾ ഇടപാടുകൾക്ക് സാധാരണയായി…
Read More » -
Kerala
അവിടെ നോട്ട് നിരോധനം, ഇവിടെ നോട്ട് വേട്ട! രാജസ്ഥാനിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍നിന്ന് 2.31 കോടിയും സ്വര്‍ണബിസ്‌ക്കറ്റുകളും കണ്ടെത്തി
ജയ്പുര്‍: രാജസ്ഥാനില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയും സ്വര്‍ണ്ണ ബിസ്‌കറ്റുകളും പിടികൂടി. സര്‍ക്കാര്‍ കെട്ടിടമായ യോജനാഭവനിലെ ബേസ്‌മെന്റില്‍ സൂക്ഷിച്ചനിലയിലായിരുന്നു 2.31 കോടി രൂപയും ഒരു കിലോ വരുന്ന സ്വര്‍ണ്ണ ബിസ്‌കറ്റുകളും. സംഭവത്തില്‍ എട്ടു ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തില്‍ ജയ്പുര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണ്ണവും കണ്ടെത്തിയത്. ”2.31 കോടിയിലേറെ പണവും ഒരു കിലോയോളം വരുന്ന സ്വര്‍ണ്ണ ബിസ്‌കറ്റും ബാഗിലാക്കി സര്‍ക്കാര്‍ കെട്ടിടമായ യോജനാഭവനിലെ ബേസ്‌മെന്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. സി.സി.ടി.വി. അടക്കമുള്ളവ പരിശോധിച്ചു വരുന്നു. വിഷയം മുഖ്യമന്ത്രി അശോക് ഗഹ്ലോതിനെ ധരിപ്പിച്ചിട്ടുണ്ട്” – ജയ്പുര്‍ പോലീസ് കമ്മിഷണര്‍ ആനന്ദ് കുമാര്‍ ശ്രീവാസ്തവയെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 2000 രൂപയുടെ നോട്ട് നിരോധനത്തിന് പിന്നാലെയാണ് വന്‍തോതിലുള്ള അനധികൃത പണം പിടികൂടിയത് എന്നതും ശ്രദ്ധേയമാണ്. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍…
Read More »