KeralaNEWS

സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: മാവേലിക്കര ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

21ന് റദ്ദാക്കിയ ട്രെയിനുകൾ

  • കൊല്ലത്ത് നിന്ന് രാവിലെ 8നും 11നും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി
  • വൈകിട്ട് 3നും 8.10നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു എന്നിവ റദ്ദാക്കി.
  • 8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി.
  • 1.35ൻറെ എറണാകുളം കൊല്ലം സ്പെഷ്യൽ മെമുവും 5.40ൻറെ കോട്ടയം കൊല്ലം മെമു സർവീസും റദ്ദാക്കി.
  • 8.50ൻറെ കായംകുളം എറണാകുളം എക്സ്പ്രസും റദ്ദു ചെയ്തു.
  • വൈകിട്ട് 4 മണിക്കുള്ള എറണാകുളം ആലപ്പുഴ മെമുവും ,6 മണിക്കുള്ള ആലപ്പുഴ എറണാകുളം എക്സ്പ്രസിൻറെയും സർവീസ് റദ്ദാക്കി.

ട്രെയിനുകൾക്ക് നിയന്ത്രണം

21ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് കൊല്ലം വരയെ സർവീസ് നടത്തുള്ളൂ.

ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

ശബരി എക്സ്പ്രസ്,കേരള എക്സ്പ്രസ്,കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്,തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി,തിരുവനന്തപുരം ചെനൈ മെയിൽ,നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്,തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,വഞ്ചിനാട് എക്സ്പ്രസ്,പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.

Back to top button
error: