FeatureNEWS

എം ടെക്കിൽ ഉന്നത വിജയം നേടി ആശാരിപ്പണിക്കാരനായ നിർമ്മൽ

എം ടെക്കിൽ ഉന്നത വിജയം നേടി വീട്ടുകാർക്കും നാട്ടുകാർക്കും ഒരേപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ആശാരിപ്പണിക്കാരനായ നിർമ്മൽ.
കണ്ണൂരിലെ സർക്കാർ എൻജിനീയറിങ് കോളേജിൽ പഠിച്ച് എം ടെക് പവർ ഇലക്ട്രോണിക്സ്  ആൻഡ് ഡ്രൈവ്സ് പരീക്ഷയിൽ തിളക്കമാർന്ന വിജയമാണ് നിർമ്മൽ നേടിയത്.മാള തൻകുളം ചക്കമ്മാത്ത് മുകുന്ദന്റെ മകനാണ് നിർമ്മൽ.
സ്കൂൾ കാലഘട്ടം മുതൽ ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും ആശാരിയായ സ്വന്തം പിതാവിനെ തൊഴിലിൽ  സഹായിക്കുമായിരുന്ന നിർമ്മൽ, അതുവഴി സ്വയം പ്രാഗൽഭ്യം നേടി കുടുംബത്തിനും തന്റെ വിദ്യാഭ്യാസ ചെലവുകൾക്കും ആവശ്യമായ സാമ്പത്തികം സ്വയം കണ്ടെത്തിയിരുന്നു.ഇതിന്റെ ഇടയിലായിരുന്നു പഠനം.അതാണ് ഇപ്പോൾ നൂറുമേനി വിളഞ്ഞ് ചക്കമ്മാത്ത് കുടുംബത്തിന്റെ ഉമ്മറത്ത് ചിരിയോടെ ഇരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: