കാസർകോട്:മൂന്നര വയസുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷാജി (38) യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (1) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
2019 ജനുവരി 14ന് 10 മണിക്കും ഒരുമണിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് അന്നത്തെ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിപിന്‍ ചന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan