Month: May 2023
-
LIFE
‘ദ ഗ്രേറ്റ് എസ്‍കേപ്’ ട്രെയിലറെത്തി വിസ്‍മയിപ്പിച്ച് അച്ഛനും മകനും! ആക്ഷനില്‍ കസറി ബാബു ആന്റണിയും ആര്‍തറും
ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‍കേപ്’. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ദ ഗ്രേറ്റ് എസ്‍കേപ്പി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാബു ആന്റണിയുടെ മകൻ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘ദ ഗ്രേറ്റ് എസ്‍കേപ്പെ’ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്നു ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പറഞ്ഞിരുന്നു. ബാബു ആന്റണി ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ടെന്നും സന്ദീപ് ജെ എല്‍ പറഞ്ഞിരുന്നു. തകര്‍പ്പൻ ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്താമാകുന്നത്. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ‘ദ ഗ്രേറ്റ് എസ്‍കേപി’ന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്‍ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടദ…
Read More » -
India
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും, പ്രതിമാസം 2000 രൂപയും
ബംഗളൂരു: അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കർണാടക മുഖ്യമന്ത്രി സിദ്ധരാമായ്യ. സത്യപ്രതിജ്ഞക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. മന്ത്രിസഭ അംഗീകരിച്ച അഞ്ച് പദ്ധതികള്‍ 1. ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി. 2. കുടുംബനാഥകള്‍ക്ക് ഓരോ മാസവും 2000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി. 3. ബി.പി.എല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി വീതം നല്‍കുന്ന അന്ന ഭാഗ്യ. 4. തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങള്‍ക്ക് രണ്ട് വര്‍ഷം പ്രതിമാസം 3000 രൂപയും തൊഴില്‍രഹിതരായ ഡിപ്ലോമക്കാര്‍ക്ക് പ്രതിമാസം 1500 രൂപയും നല്‍കുന്ന യുവനിധി. 5. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര.
Read More » -
LIFE
രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ മൂഡ് ചിത്രം ‘ഒ.ബേബി’യുടെ ടീസറെത്തി
രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ.ബേബി’യുടെ ടീസർ ഇറങ്ങി. മമ്മൂട്ടിയാണ് ടീസർ ലോഞ്ച് ചെയ്തത്. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിൻറെ അപ്ഡേറ്റുകൾ. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണിൽ തിയേറ്ററുകളിൽ എത്തും. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്,…
Read More » -
LIFE
ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം ‘ദേവര’ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
ഹൈദരാബാദ്: ജൂനിയർ എൻടിആറിന്റെ ആരാധകരെ ആവേശത്തിലാക്കി എന്‍ടിആര്‍ 30 ന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘ദേവര’ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്‍റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് ഫീച്ചര്‍ ചെയ്തിരിക്കുന്നത്. അതേ സമയം എന്‍ടിആറിന്‍റെ ജന്മദിനത്തിന്‍റെ തലേദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്. ഗംഭീരലുക്കില്‍ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന ‘ദേവര’ ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. #Devara pic.twitter.com/bUrmfh46sR — Jr NTR…
Read More » -
Kerala
കണമലയിലെ കാട്ടുപോത്ത് ആക്രമണം; ജനവാസ മേഖലയിൽ ഇറങ്ങിയാൽ പോത്തിനെ മയക്കുവെടി വയ്ക്കും
കോട്ടയം: കണമലയിലെ കാട്ടുപോത്ത് ആക്രമണം. പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ്. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും. പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. മയക്കു വെടി വക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്ത് എത്തി. ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാൻ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു. ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാൻ ഉത്തരവിട്ടത്. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവിൽ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ…
Read More » -
Kerala
കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്
കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണമലയിലെ കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും. പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. മയക്കു വെടി വക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്ത് എത്തി. ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാൻ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു.
Read More » -
India
100 മണിക്കൂറിനുള്ളിൽ 100 കിലോമീറ്റർ പുതിയ എക്‌സ്പ്രസ് വേ സ്ഥാപിച്ച് ദേശീയപാതാ അതോറിറ്റി
കിരീടത്തിൽ മറ്റൊരു തൂവൽ കൂടി ചേർത്ത് ദേശീയപാതാ അതോറിറ്റി അഥവാ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI). 100 മണിക്കൂറിനുള്ളിൽ 100 കിലോമീറ്റർ പുതിയ എക്‌സ്പ്രസ് വേ സ്ഥാപിച്ചുകൊണ്ടാണ് ദേശീയപാതാ അതോറിറ്റിയുടെ ഈ നേട്ടം. ഉത്തർപ്രദേശിൽ വരാനിരിക്കുന്ന ഗാസിയാബാദ്-അലിഗഡ് എക്‌സ്‌പ്രസ് വേയുടെ നിർമ്മാണ വേളയിലാണ് ഈ നാഴികക്കല്ല് കൈവരിച്ചത്. നിർമാണത്തിലിരിക്കുന്ന പുതിയ എക്‌സ്പ്രസ് വേയുടെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയാണ് ഇക്കാര്യം അറിയിച്ചത്. ബുലന്ദ്ഷഹറിലൂടെ ഗാസിയാബാദിനെയും അലിഗഢിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 34 ന്റെ ഭാഗമാണ് ഈ അതിവേഗ പാത. സുപ്രധാന നേട്ടം ആഘോഷിക്കുന്നതിനായി വീഡിയോ കോൺഫറൻസിലൂടെ ബുലന്ദ്ഷഹറിൽ നടന്ന പരിപാടിയിൽ നിതിൻ ഗഡ്‍കരി പങ്കെടുത്തു. ഈ നേട്ടം ഇന്ത്യയുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ വ്യവസായത്തിന്റെ സമർപ്പണവും ചാതുര്യവും ഉയർത്തിക്കാട്ടുന്നുവെന്ന് ദേശീയപാതാ അതോറിറ്റിയെ അഭിനന്ദിച്ചുകൊണ്ട് ഗഡ്‍കരി പറഞ്ഞു. സിംഗപ്പൂർ ആസ്ഥാനമായുള്ള ഏജൻസിയായ ലാർസൻ ആൻഡ് ടൂബ്രോ ആൻഡ് ക്യൂബ് ഹൈവേസിന്റെ പങ്കാളിത്തത്തോടെയാണ് എക്സ്പ്രസ് വേ നിർമ്മിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ…
Read More » -
Kerala
വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരും; മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിവരും: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വലിയ അഴിമതിക്കഥകള്‍ വൈകാതെ പുറത്തുവരുമെന്ന് സതീശന്‍ പറഞ്ഞു. ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. ധൂര്‍ത്തുകൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രണ്ടാം വാര്‍ഷികത്തില്‍ പാസ് മാര്‍ക്ക് പോലും നല്‍കില്ലെന്നും പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു. ദയനീയമായ പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. രൂക്ഷമായി വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ ജനങ്ങളുടെ തലയില്‍ ആയിരക്കണത്തിന് കോടി രൂപയുടെ നികുതി ഭാരം കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പേടി കൊണ്ടാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിനൊരുങ്ങികയാണ് യുഡിഎഫ്. രാവിലെ ഏഴ് മണിയോടെ പ്രതിഷേധ സമരം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള…
Read More » -
Health
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ വെറുതേ ആകില്ല! അറിയാം ഗുണങ്ങൾ
ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. ലയിക്കാത്ത നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഉലുവ സഹായിക്കുന്നു. ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് ദഹനം മെച്ചപ്പെടുത്തും എന്നുള്ളതാണ്. ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. അതുകൊണ്ടു തന്നെ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. വെറുംവയറ്റിൽ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും തുടർന്ന് ഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. ഉലുവയിൽ നാരുകൾ (75% വെള്ളത്തിൽ ലയിക്കുന്ന നാരുകൾ) അടങ്ങിയിട്ടുണ്ട്. ഇത് വയറിലും അഡിപ്പോസ് ടിഷ്യൂകളിലും വേഗത്തിൽ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതൽ…
Read More » -
NEWS
നാടിൻ്റെ കരുത്തു മാത്രമല്ല, കരുതലും കൂടിയാണ് കേരള പോലിസ്
കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ ചുങ്കത്ത് നടന്ന വാഹന അപകടത്തിൽ എരുവട്ടി പൂളബസാറിലെ രൂപേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന രൂപേഷിൻ്റെ ദേഹത്തേക്ക് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് മറിഞ്ഞായിരുന്നു അപകടം. തുടർന്ന് പോലീസുകാർ തന്നെ മുൻകൈയെടുത്ത് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിച്ച രുപേഷ് ദിവസങ്ങളോളം അവിടെ ഐസിയുവിൽ ആയിരുന്നു, ഒരു കുടുംബത്തിൻ്റെ ആശ്രയമായിരുന്ന യുവാവിൻ്റെ അപകടം നാടിനെയും ദുഃഖത്തിലാഴ്ത്തി.സ്പീക്കർ എ എൻ ഷംസീർ, പോലിസ് അധികാരികൾ എന്നിവർ അടിയന്തിരമായി ഇടപെടുകയും ആശുപത്രിയിലും മറ്റു വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ രൂപേഷിന് ഇനിയും മാസങ്ങൾ നീണ്ടു നിൽക്കുന്ന ചികിത്സ ആവശ്യമാണ്,നിർദ്ധന കുടുംബം ആശങ്കയിൽനിൽക്കുമ്പോഴാണ് കേരള പോലിസിൻ്റെ സഹായഹസ്തം എത്തുന്നത്.കേരള പോലിസ് അസോസിയേഷൻ മുൻകൈ എടുത്ത് കൊണ്ട് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് സഹപ്രവത്തകരിൽ നിന്നും സമാഹരിച്ച 5 ലക്ഷം രൂപ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ രുപേഷിന് ഇന്ന് കൈമാറി. ഒരു കുടുംബത്തെ ചേർത്ത് പിടിച്ചതിന് കേരള പോലീസിൽ…
Read More »