Month: May 2023

  • LIFE

    നീലവെളിച്ചം ഒടിടിയില്‍ എത്തി; ആമസോണ്‍ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് തുടങ്ങി

    ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത നീലവെളിച്ചം ഒടിടിയിൽ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തൻറെ തന്നെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയൊരുക്കി എ വിൻസെൻറ് സംവിധാനം ചെയ്‍ത് 1964 ൽ പുറത്തെത്തിയ ഭാർഗ്ഗവീനിലയത്തിൻറെ റീമേക്ക് ആണ് ആഷിക് അബു ചിത്രം. ഏപ്രിൽ 20 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിച്ചത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ. https://twitter.com/PrimeVideoIN/status/1659823775263887360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1659823775263887360%7Ctwgr%5E4a1bfee15a1e688736e0f72dfe2d17ec85bb8c34%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPrimeVideoIN%2Fstatus%2F1659823775263887360%3Fref_src%3Dtwsrc5Etfw ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്,…

    Read More »
  • Kerala

    സംസ്ഥാനത്തെ നെൽകർഷകർക്ക് ആശ്വാസം; ഏപ്രിൽ മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നൽകും

    തിരുവനന്തപുരം: സംസ്ഥാനത്തെ നെൽകർഷകർക്ക് ആശ്വാസം. ഏപ്രിൽ മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നൽകും. ബാങ്കുകളുടെ കൺസേർഷ്യവുമായി ഭക്ഷ്യമന്ത്രിയും സപ്ലൈക്കോ എംഡിയും നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നാല് ദിവസത്തിനകം പണം കർഷകരുടെ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി ജി ആർ അനിൽ കുമാർ പറഞ്ഞു. 800 കോടി രൂപയാണ് നെൽ സംഭരിച്ച ഇനത്തിൽ കർഷകർക്ക് സർക്കാർ നൽകാനുള്ളത്. എസ് ബി ഐ, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയുമായി സർക്കാർ ധാരണാപത്രം ഒപ്പുവയ്ക്കും. കർഷകർക്ക് നൽകുന്ന നെല്ല് സംഭരണ രസീതി ( പാഡി റസീപ്റ്റ് ഷീറ്റ് ) അടിസ്ഥാനത്തിൽ വായ്പയും അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

    Read More »
  • India

    കര്‍ണ്ണാടക മന്ത്രിസഭയിലേക്ക് കോട്ടയം സ്വദേശിയും

    കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് ജനിച്ച്‌ കര്‍ണ്ണാടകത്തില്‍ വളര്‍ന്ന് ഇന്ന് കര്‍ണ്ണാടക മന്ത്രിസഭയിലേക്ക് എത്തിയ കെജെ ജോര്‍ജിന്‍റെ നേട്ടം ആഘോഷിക്കുകയാണ് ബംഗളൂരുവിലെ ഓരോ മലയാളികളും. ശനിയാഴ്ച ഉച്ചക്ക് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യ പ്രതിഞ്ജ ചടങ്ങുകളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് മലയാളിയായ കെ.ജോ ജോര്‍ജും സത്യപ്രതിജ്ഞ ചെയ്തത്. കോട്ടയം ചിങ്ങവനത്ത് കെ.ചാക്കോ ജോസഫിന്‍്റെയും മറിയാമ്മയുടേയും മകനായി 1949 ഓഗസ്റ്റ് 24നാണ് ജോര്‍ജ്ജ് ജനിച്ചത്.1960-ല്‍ കര്‍ണാടകയിലെ കൊടക് ജില്ലയിലേക്ക് കുടിയേറിയ ജോര്‍ജിന്‍്റെ കുടുംബം പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസിലൂടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയ ജോര്‍ജ് കര്‍ണാടക പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം , സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.   ഇതിനിടയില്‍ 1989 മുതല്‍ 1994വരെ സംസ്ഥാന ക്യാബിനെറ്റ് മന്ത്രിയായിരുന്നു. 2013 മുതല്‍ വീണ്ടും മന്ത്രിയായി അഭ്യന്തരം കൂടാതെ നഗര വികസന കാര്യം, വാണിജ്യ വ്യവസായം തുടങ്ങിയ വകുപ്പുകളും…

    Read More »
  • Business

    സ്വര്‍ണവുമായി നാട്ടിലേക്ക് യാത്രചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്! പുതിയ നിബന്ധനകള്‍ ഇങ്ങനെ…

    കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് സ്വർണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളുമായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർ അവയുടെ രേഖകൾ ശരിയാക്കണമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഈ നിബന്ധനകൾ ബാധകമാണ്. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശമെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വർണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളും കൊണ്ടുപോകുന്നവർക്ക് രേഖകൾ ശരിയാക്കാൻ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവർ ഒരു ദിവസം മുമ്പ് കൊണ്ടുപോകുന്ന സാധനങ്ങളുമായി ബന്ധപ്പെട്ട രസീതുകൾ ഉൾപ്പെടെ എല്ലാ രേഖകളും കസ്റ്റംസിന് മുന്നിൽ സമർപ്പിക്കണം. ഉദ്യോഗസ്ഥർ‍ ഇവ പരിശോധിച്ച് അനുമതിപത്രം നൽകും. ഇത് യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്‍പെക്ടറെ കാണിക്കണമെന്നും പുതിയ നിർദേശങ്ങളിൽ പറയുന്നു. കുവൈത്തിൽ നിന്ന് വലിയ അളവിൽ സ്വർണം വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നിബന്ധനകൾ കർശനമാക്കുന്നത്. എന്നാൽ സ്‍ത്രീകൾ അവരുടെ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങൾക്ക് ഇവ ബാധകമല്ല. ഇതിനു പുറമെ…

    Read More »
  • Health

    പ്രസവശേഷം മുല‌യൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത് എന്തൊക്കെ?

    ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ട് നിർണായക ഘട്ടങ്ങളാണ് ഗർഭധാരണവും പ്രസവാനന്തരവും. ഗർഭാവസ്ഥയിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഗർഭധാരണത്തിനും കുഞ്ഞിന്റെ മൊത്തത്തിലുള്ള വളർച്ചയെയും വികാസത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ പ്രസവശേഷം പോഷകാഹാരം കഴിക്കാൻ മിക്ക അമ്മമാരും മറന്ന് പോകുന്നു. പ്രസവശേഷം ശരിയായ പോഷകാഹാരം ദീർഘകാലാടിസ്ഥാനത്തിൽ നല്ല ആരോഗ്യത്തിന് സഹായകമാണ്. പ്രസവാനന്തര കാലഘട്ടത്തിൽ സ്ത്രീകളുടെ ഊർജ്ജ നില കുറയുന്നു. ഉപാപചയം മന്ദഗതിയിലാകുന്നു, ഹോർമോണുകളിൽ മാറ്റം ഉണ്ടാകുന്നു, കൂടാതെ നിരവധി ശാരീരിക മാറ്റങ്ങൾ അനുഭവപ്പെടുന്നു. ഇതിനെയെല്ലാം ചെറുക്കുന്നതിന് പ്രസവശേഷം ശരിയായ ഭക്ഷണക്രമം ആവശ്യമാണ്. ശരിയായ പോഷകാഹാരവും സമീകൃതാഹാരവും നവജാതശിശുവിന്റെ മുലയൂട്ടലിലും വളർച്ചയിലും ശക്തമായ സ്വാധീനം ചെലുത്തുന്നു. അമ്മമാർ അറിയാൻ; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ? പ്രസവ രീതി അനുസരിച്ച് അമ്മമാർക്ക് ആവശ്യമായിട്ടുള്ള പോഷകാഹാരങ്ങൾ വ്യത്യസ്തമായിരിക്കും. സിസേറിയൻ നടത്തിയ സ്ത്രീകൾക്ക് അധിക പോഷകാഹാര പരിചരണം ആവശ്യമായി വന്നേക്കാം. എന്തെന്നാൽ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുന്നതിനും കുഞ്ഞിനെ മുലയൂട്ടുന്നതിനും അവർക്ക് പോഷകാഹാരം അത്യാവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു. അമ്മമാർ മുഴുധാന്യങ്ങൾ,…

    Read More »
  • Business

    കൊൽക്കത്തയിൽ നിന്ന് പ്രതിദിന സർവീസ് ആരംഭിച്ച് രാജ്യത്തെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നായ ആകാശ എയർ

    കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് പ്രതിദിന സർവീസ് ആരംഭിച്ച് ആകാശ എയർ. രാജ്യത്തെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നുമാണ് ആകാശ എയർ. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ (എൻഎസ്‌സിബിഐ) വിമാനത്താവളത്തിൽ നിന്ന് മെയ് 18 മുതൽ പ്രതിദിന ഫ്ലൈറ്റ് സർവീസ് ആരംഭിച്ചതായി എയർലൈൻ അറിയിച്ചു. എയർലൈനിന്റെ 17-ാമത്തെ ലക്ഷ്യസ്ഥാനമാണ് കൊൽക്കത്ത. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനം കൂടിയാണ് ഇത്. ഒൻപത് മാസങ്ങൾക്ക് മുമ്പാണ് ആകാശ എയർ അതിന്റെ കന്നി പറക്കൽ നടത്തിയത്. തുടർന്ന് അതിവേഗ വളർച്ചയാണ് ഉണ്ടായത്. ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ എയർ പദ്ധതിയിടുന്നു. “പശ്ചിമ ബംഗാളിലെ ഞങ്ങളുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എയർലൈനിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു. കൊൽക്കത്തയ്ക്കും ഗുവാഹത്തിക്കും ബെംഗളൂരുവിനുമിടയിൽ എയർലൈൻ പ്രതിദിന സർവീസ് നടത്തും. ആദ്യ പാറക്കലിൽ 174 യാത്രക്കാർ കൊൽക്കത്തയിൽ നിന്ന് പറന്നു. ദിവസവും വൈകിട്ട്…

    Read More »
  • Kerala

    സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസ്: മൂന്നാം പ്രതിക്ക് ജില്ലാ കോടതി ജാമ്യം

    തിരുവനന്തപുരം: സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ശബരിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. സുഹൃത്തുക്കളോടൊപ്പം ചേർന്ന ആശ്രമം കത്തിച്ചെന്ന് ആത്മഹത്യ ചെയ്യും മുൻപ് പ്രകാശ് സഹോദരനോട് പറഞ്ഞിരുന്നു. ഈ വിവരം പിന്തുർന്നാണ് അഞ്ചു വർഷം തെളിയപ്പെടാതെ കിടന്ന കേസിൽ ക്രൈം ബ്രാഞ്ച് പ്രതികളിലേക്ക് എത്തിയത്. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്. തെളിവുകൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയ പൊലിസുദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം…

    Read More »
  • India

    പ്രധാനമന്ത്രിയ്ക്ക് വിദ്യാഭ്യാസം വേണമെന്ന് പറയുന്നതിന്റെ കാരണമിതാണ്: നരേന്ദ്രമോഡിയെ പരിഹസിച്ച് അരവിന്ദ് കെജ്രിവാൾ

    ന്യൂഡല്‍ഹി: ഇതാണ് പ്രധാനമന്ത്രിയ്ക്ക് വിദ്യാഭ്യാസം വേണമെന്ന് പറയുന്നതിന്റെ കാരണമെന്ന് പ്രധാനമന്ത്രിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 2000 ന്റെ നോട്ട് പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ പരിഹാസം.   ”സര്‍ക്കാര്‍ ആദ്യം 2000 നോട്ട് കൊണ്ടുവന്നപ്പോള്‍ പറഞ്ഞത് അഴിമതിയെ തടയാന്‍ എന്നായിരുന്നു. ഇപ്പോള്‍ അത് നിരോധിക്കാനും അവര്‍ പറയുന്നത് അഴിമതി ഇല്ലാതാക്കാന്‍ എന്നാണ്. ഇതാണ് പറയുന്നത് വിദ്യാഭ്യാസമില്ലാത്ത ഒരു പ്രധാനമന്ത്രിയോട് ആര്‍ക്കും എന്തും പറയാനാകുമെന്ന്. കാരണം അദ്ദേഹത്തിന് അത് മനസ്സിലാകില്ല. എല്ലാം ജനം സഹിച്ചോണം” ഹിന്ദിയില്‍ നടത്തിയ ട്വീറ്റില്‍ കെജ്‌രിവാള്‍ പരിഹസിച്ചു.

    Read More »
  • Tech

    എസ്ബിഐ ഉപഭോക്താക്കളെ ആഹ്ലാദിപ്പീൻ! ഒറ്റ ഫോൺകോളിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാം

    ഡിജിറ്റൽ യുഗത്തിൽ ബാങ്കിംഗ് മേഖലയും ഏറെ മാറിയിട്ടുണ്ട്. പണം പിൻവലിക്കാൻ ബാങ്കുകളിൽ നീണ്ട വരിയിൽ കാത്തുനിൽക്കേണ്ട കാലത്തുനിന്നും പണം പിൻവലിക്കുന്നതിനായി എടിഎം കാർഡുകൾ ഇന്നുണ്ട്. മാത്രമല്ല രാജ്യത്ത് നിരവധി ബാങ്കിംഗ് സേവനങ്ങൾ ഇന്ന് ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളിൽ ഇടപാടുകാരുടെ തിരക്ക് കുറയുകയും ജോലി എളുപ്പമാകുകയും ചെയ്യുമെന്നതിനാൽ ഇത്തരം സേവനങ്ങൾ ഏറെ സഹായകരവുമാണ്. ഇപ്പോൾ അത്തരമൊരു സന്തോഷ വാർത്തയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ തേടി എത്തിയിരിക്കുന്നത്. ഇനി മുതൽ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി ഇടപാടുകാർ ബാങ്കിൽ പോവേണ്ട ആവശ്യമില്ല. അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വീട്ടിലിരുന്ന് അറിയാൻ കഴിയും. ഫോൺ മുഖേന അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കാൻ എസ്ബിഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ മതി. ഒരാൾക്ക് ഏത് ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാം: 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. കോൾ ചെയ്തതിന് ശേഷം, അക്കൗണ്ട് ബാലൻസും ഇടപാട് വിശദാംശങ്ങളും ലഭിക്കുന്നതിന് കീപാ‍ഡിൽ 1 അമർത്തണം.…

    Read More »
  • India

    കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറിച്ചുള്ള 10 വിശേഷങ്ങൾ അറിയാം: 12 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു 9 ൽ വിജയിച്ചു, ആസ്തി 51 കോടി 90 ലക്ഷം; ആദ്യം  കർണാടക മുഖ്യമന്ത്രിയായത് 2013ൽ

        കർണാടകയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഇന്ന് ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. മുമ്പ് 2013 മുതൽ 2018 വരെ സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ  ചില വിശേഷങ്ങൾ അറിയാം. 1. ബാല്യകാലം മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ സിദ്ധരാമയ്യ, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുമ്പ് 1947 ഓഗസ്റ്റ് മൂന്നിന് മൈസൂരിലാണ് ജനിച്ചത്. സിദ്ധരാമയ്യയുടെ പിതാവ് സിദ്ധരാമയ്യ ഗൗഡ മൈസൂർ ജില്ലയിലെ ടി നരസിപുരയ്ക്കടുത്തുള്ള വരുണ ഹോബ്ലിയിലെ കൃഷിക്കാരനായിരുന്നു. അമ്മ ബോറമ്മ വീട്ടമ്മയും 2. വിദ്യാഭ്യാസം സിദ്ധരാമയ്യയ്ക്ക് പത്താം വയസുവരെ ഔപചാരികമായ സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചില്ല. അതിനുശേഷം ഗ്രാമത്തിലെ സ്കൂളിൽ പഠിച്ചു. പിന്നീട് മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌.സിയും എൽ.എൽ.ബിയും നേടി. കുറുബ ഗൗഡ സമുദായംഗമായ സിദ്ധരാമയ്യ അഞ്ച് സഹോദരങ്ങളിൽ രണ്ടാമനാണ്. മൈസൂരിലെ പ്രശസ്ത അഭിഭാഷകനായ ചിക്കബോറയ്യയുടെ കീഴിൽ ജൂനിയറായിരുന്ന സിദ്ധരാമയ്യ, പിന്നീട് കുറച്ചുകാലം നിയമം പഠിപ്പിച്ചു. 3. ആദ്യ മത്സരം സിദ്ധരാമയ്യ…

    Read More »
Back to top button
error: