FeatureNEWS

നാടിൻ്റെ കരുത്തു മാത്രമല്ല, കരുതലും കൂടിയാണ് കേരള പോലിസ്

കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ ചുങ്കത്ത് നടന്ന വാഹന അപകടത്തിൽ എരുവട്ടി പൂളബസാറിലെ രൂപേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന രൂപേഷിൻ്റെ ദേഹത്തേക്ക് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് മറിഞ്ഞായിരുന്നു അപകടം.
തുടർന്ന് പോലീസുകാർ തന്നെ മുൻകൈയെടുത്ത് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിച്ച രുപേഷ് ദിവസങ്ങളോളം അവിടെ ഐസിയുവിൽ ആയിരുന്നു, ഒരു കുടുംബത്തിൻ്റെ ആശ്രയമായിരുന്ന യുവാവിൻ്റെ അപകടം നാടിനെയും ദുഃഖത്തിലാഴ്ത്തി.സ്പീക്കർ എ എൻ ഷംസീർ, പോലിസ് അധികാരികൾ എന്നിവർ അടിയന്തിരമായി ഇടപെടുകയും ആശുപത്രിയിലും മറ്റു വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ രൂപേഷിന് ഇനിയും മാസങ്ങൾ നീണ്ടു നിൽക്കുന്ന ചികിത്സ ആവശ്യമാണ്,നിർദ്ധന കുടുംബം ആശങ്കയിൽനിൽക്കുമ്പോഴാണ് കേരള പോലിസിൻ്റെ സഹായഹസ്തം എത്തുന്നത്.കേരള പോലിസ് അസോസിയേഷൻ മുൻകൈ എടുത്ത് കൊണ്ട് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് സഹപ്രവത്തകരിൽ നിന്നും സമാഹരിച്ച  5 ലക്ഷം രൂപ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ രുപേഷിന് ഇന്ന് കൈമാറി.
 ഒരു കുടുംബത്തെ ചേർത്ത് പിടിച്ചതിന് കേരള പോലീസിൽ ഇതുമായി സഹകരിച്ച മുഴുവൻ സേനാംഗങ്ങൾക്കും സല്യൂട്ട് അർപ്പിക്കുന്നു.

Back to top button
error: