ബംഗളൂരു: അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കർണാടക മുഖ്യമന്ത്രി സിദ്ധരാമായ്യ.
സത്യപ്രതിജ്ഞക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്.
മന്ത്രിസഭ അംഗീകരിച്ച അഞ്ച് പദ്ധതികള്‍
1. ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി.
2. കുടുംബനാഥകള്‍ക്ക് ഓരോ മാസവും 2000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി.
3. ബി.പി.എല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി വീതം നല്‍കുന്ന അന്ന ഭാഗ്യ.
4. തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങള്‍ക്ക് രണ്ട് വര്‍ഷം പ്രതിമാസം 3000 രൂപയും തൊഴില്‍രഹിതരായ ഡിപ്ലോമക്കാര്‍ക്ക് പ്രതിമാസം 1500 രൂപയും നല്‍കുന്ന യുവനിധി.
5. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര.