ചെന്നൈ:ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് ഐ.പി.എല്ലില്‍ അഞ്ചാം കിരീടം നേടിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സിനെ നേട്ടത്തിന് സഹായിച്ചത് ബി.ജെ.പി പ്രവര്‍ത്തകൻ രവീന്ദ്ര ജദേജയാണെന്ന് പ്രസ്താവനയുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.
ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകനാണ് രവീന്ദ്ര ജദേജ. അദ്ദേഹത്തിന്റെ ഭാര്യ ബി.ജെ.പി എം.എല്‍.എയാണ്. ഞാൻ തമിഴനായതില്‍ അഭിമാനിക്കുന്നു. സി.എസ്.കെയില്‍ ഉള്ളതിനേക്കാള്‍ തമിഴ് താരങ്ങളുള്ളത് ഗുജറാത്ത് ടൈറ്റൻസിലാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകനാണ് ചെന്നൈക്കായി വിജയ റണ്‍ നേടിയത് എന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.