ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ആശംസയുമായി ചൈന. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഇരു രാജ്യങ്ങളുമായി കനത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെയ്ജിംഗ് ആശംസയുമായി എത്തിയത് വിശകലന വിദഗ്ധരെപ്പോലും ഞെട്ടിച്ചു.
ലോകത്തിലെ മിക്കവേദികളിലും ഇന്ത്യക്കെതിരായ നിലപാടുകള്‍ മാത്രമാണ് കാലങ്ങളായി അവര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു ആശംസ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ആശംസയോടൊപ്പം വികസനത്തിനുള്ള രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ ആത്മാര്‍ത്ഥമാണെന്നും ബെയ്ജിംഗ് പ്രസ്താവിച്ചു. ഇന്ത്യയില്‍ത്തന്നെ പ്രതിപക്ഷം വിട്ടുനിന്ന ചടങ്ങിനെ പുകഴ്ത്തിയാണ് ചൈന എത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.