തിരുവനന്തപുരം: കോവളം -ബേക്കൽ ജലപാതയുടെ നിർമ്മാണം പുരോഗമിക്കുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ജലാശയങ്ങളെ കനാലുമായി ബന്ധിപ്പിച്ചു നിർമ്മിക്കുന്നതാണ് ജലപാത.39 ജലാശയങ്ങളെ കൂട്ടി ചേർത്ത് സംസ്ഥാന ജലപാതയും നാഷണൽ ജലപാതയും കൂടി ചേർന്ന് ആകെ 620 കിലോമീറ്റർ ആണ് നീളം.
കിഫ്ബിയാണ് ഫണ്ടിംഗ് ഏജൻസി. 2556 കോടി രൂപയാണ് ഇതിനു വേണ്ടി മാറ്റി വെച്ചിട്ടുള്ളത്.ജലാശയങ്ങളുടെ ആഴം കൂട്ടി വൃത്തിയാക്കൽ , സൈഡ് ഭിത്തി നിർമ്മിക്കൽ , നിലവിലെ പാലം ബോട്ടുകൾക്ക് കടന്നു പോകാൻ വിധത്തിൽ ഉയർത്തൽ തുടങ്ങിയ പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്.കണ്ണൂർ ജില്ലയിൽ ജലപാതയുടെ ഭാഗമായി കൃത്രിമ കനാൽ നിർമ്മിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കലും പുരോഗമിക്കുന്നു. 2025 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൂറിസം രംഗത്ത് വലിയ മാറ്റമായിരിക്കും ജലപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിൽ ഉണ്ടാകുന്നത്.വലിയൊരു വിഭാഗം ചരക്കു നീക്കവും ജലപാത വഴി ആയിരിക്കുമെന്നതിനാൽ റോഡുകളിലെ ഗതാഗത തിരക്കും കുറയും.