ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ 23ന് വൈകീട്ട് 5 മണിയ്ക്ക് മുൻപായി ടിസിഎംസി രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്, എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ ആധാര്‍ / വോട്ടേഴ്സ് ഐഡി കാര്‍ഡ് രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അപേക്ഷ സമര്‍പ്പിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ 25ന് രാവിലെ 10.30ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 0487 2333242.
ഇസിജി ടെക്നീഷ്യൻ
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇ സി ജി ടെക്നീഷ്യൻ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. 18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ തത്തുല്യം/ഡിപ്ലോമ ഇൻ കാര്‍ഡിയോ വസ്കുലര്‍ ടെക്നോളജി, ഇസിജി ടിഎംടി ടെക്നിഷ്യൻ പ്രവര്‍ത്തിപരിചയം. പ്രതിദിന വേതനം 755 രൂപ. പ്രതിമാസം ഏറ്റവും കൂടിയ തുക 20385 രൂപ). ഫോണ്‍ : 0487 2200310, 200319.
ഓഡിയോളജിസ്റ്റ് നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത ബി.എ.എസ്.എല്‍.പി ബിരുദവും ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 23ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2762037.