
അമൃത്സര്‍: സുവര്‍ണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെ ഇവിടെനിന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായാണ് വിവരം. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തിയ ശ്രമമാണ് ഇതെന്ന് പോലീസ് അറിയിച്ചു. ഇന്നു രാവിലെ 11 മണിക്ക് പഞ്ചാബ് ഡിജിപി മാധ്യമങ്ങളെ കാണും. ഈ മാസം ആറിനും എട്ടിനും സുവര്‍ണ ക്ഷേത്രത്തിനു സമീപം സ്ഫോടനം നടന്നിരുന്നു.






