Month: May 2023
-
വണ്ണം കുറയ്ക്കാന്‍ നൂറ് വഴികള്‍ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലേ ? അത്താഴം അത്തിപഴത്തോളമാക്കൂ… അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍
വണ്ണം കുറയ്ക്കാൻ നൂറ് വഴികൾ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവർ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക. അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാർ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാൽ വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ അവ ദഹിക്കാൻ ബുദ്ധിമുട്ടാണ്. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും വണ്ണം വയ്ക്കാനൊരു പ്രധാന കാരണമാണ്. അതിനാൽ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എങ്കിലും അത്താഴം കഴിച്ചിരിക്കണം. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ രാത്രി കഴിക്കരുത്. ലഘുവായതും എളുപ്പത്തിൽ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. അതായത് ചോറ് രാത്രി കഴിക്കരുത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… വണ്ണം കുറയ്ക്കാൻ…
Read More » -
Health
ക്ഷീണം, തലവേദന, ഉന്മേഷക്കുറവ്… കാരണം ഇതാകാം… പരിഹാരമുണ്ട്…
ശരീരത്തിന് നിരവധി വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ നിശ്ചിത അളവിൽ ആവശ്യമാണ്. എന്നാൽ പലരിലും അയേണിൻറെ കുറവ് കാണപ്പെടാം. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച എന്ന് അറിയപ്പെടുന്നത്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചർമ്മം തുടങ്ങിയവയൊക്ക ആണ് വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിൻറെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. അത്തരത്തിൽ ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ചിയ സീഡ്സ് അഥവാ ചിയ വിത്തുകൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തെക്കേ അമേരിക്കൻ…
Read More » -
LIFE
‘ഇത് ചന്തയല്ല അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കാൻ. ഇത് കോടതിയാണ്’-ജഡ്ജായ റിയാസ് സലിം; പൊളിറ്റിക്കൽ ഇൻകറക്ട് പ്രയോഗമെന്ന് ജഡ്ജിയെ തിരുത്തി ഗുമസ്തൻ മാരാർ
ബിഗ് ബോസ് സീസണുകളിൽ എപ്പോഴും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന സെഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. വീട്ടിലെ മുന്നോട്ടുള്ള നിലനിൽപ്പിനെ ബാധിക്കുന്ന ഘടകമായത് കൊണ്ട് തന്നെ നൂറ് ശതമാനവും എഫേർട്ട് മത്സരാരർത്ഥികൾ ഇടാറുണ്ട്. അതുകൊണ്ട് തന്നെയാണ് വീക്കിലി ടാസ്കിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പലപ്പോഴും വലിയ പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകുന്നതും ഈ സെഗ്മന്റിൽ തന്നെയാണ്. നിലവിൽ കോടതി ടാസ്ക് ആണ് ബിബി അഞ്ചാം സീസണിൽ നടന്നു കൊണ്ടിരിക്കുന്നത്. ‘ബിഗ് ബോസ് കോടതി’യിൽ ഇന്നെത്തിയൊരു കേസ് നാദിറയുടേതാണ്. സാഗർ സൂര്യയുമായുള്ള തന്റെ പ്രണയം സ്‍ട്രാറ്റജി ആയിരുന്നുവെന്ന് ജുനൈസ് ആരോപിക്കുന്നുവെന്നായിരുന്നു നാദിറയുടെ പരാതി. ജുനൈസ് എന്റെ പ്രണയത്തെ പലയിടത്തും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് നാദിറ പരാതിപ്പെട്ടത്. വാദത്തിനിടെ ജുനൈസും വക്കീൽ ആയ ഫിറോസും ചേർന്ന് സംസാരിക്കുന്നതിനിടെ ജഡ്ജായ റിയാസ് സലിം പറഞ്ഞ കാര്യത്തെ തിരുത്തിയിരിക്കുകയാണ് അഖിൽ മാരാർ. കേസിൽ ഗുമസ്തൻ ആയിരുന്നു മാരാർ. ഫിറോസും ജുനൈസും സംസാരിക്കുന്നതിനിടയിൽ ‘ഇത് ചന്തയല്ല അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കാൻ. ഇത് കോടതിയാണ്’എന്നാണ് റിയാസ്…
Read More » -
Kerala
ആധാര്‍ കാര്‍ഡും റേഷൻ കാര്‍ഡും ഓണ്‍ലൈനായി ലിങ്ക് ചെയ്യാനുള്ള മാര്‍ഗം
റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി 2023 ജൂണ്‍ 30 വരെയാണ്. റേഷൻ കാര്‍ഡുകളില്‍ സുതാര്യത ഉറപ്പാക്കുകയും അർഹരിലേക്കു തന്നെയാണ് ആനുകൂല്യങ്ങള്‍ എത്തുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്.ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാര്‍ഡുകള്‍ എന്നിവ ഇല്ലാതാക്കാനും ഇതുപകരിക്കും. 1) കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോര്‍ട്ടല്‍ ഉണ്ടായിരിക്കും. 2) ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. 3) നിങ്ങളുടെ റേഷൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവ നല്‍കുക. 4) “തുടരുക/സമര്‍പ്പിക്കുക” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 5) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക. 6) ലിങ്ക് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിക്കും. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കില്‍ റേഷൻ കാര്‍ഡ് കൂടിയേ തീരൂ.അതിനാല്‍ തന്നെ റേഷൻ കാര്‍ഡ് ഒരു നിര്‍ണായക രേഖയാകുന്നു.ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ…
Read More » -
LIFE
പാപ്പച്ചൻ എന്തിന് ഒളിവിൽപോയി? പാച്ചന്റെ ജീവിതത്തെ ആകെ ഉലക്കുന്ന ആ സംഭവം എന്ത് ?
‘പാപ്പച്ചൻ’ എന്നയാളെ കാൺമാനില്ല. കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ. ‘പാപ്പച്ചൻ’ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ട ആളാണ്. ഒരു സാധാരണ ലോറി ഡ്രൈവർ. മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി മാനം മര്യാദയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. എല്ലാക്കാര്യങ്ങളിലും മുമ്പിൽ നിൽക്കുന്നവൻ. അങ്ങനെയുള്ള ഒരാളിന്റെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാൻ പോന്നതാണ്. നാട്ടിലെ ഏറ്റവും വലിയ പ്രശ്‍നവുമായി അത് മാറി. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗമാണിത്. ഏതൊരു സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഏതു സ്ഥലത്തു ജീവിക്കുന്നോ അവിടുത്തെ ഭൂമിശാസ്ത്രപരമായ കാര്യങ്ങളോടും, കാലാവസ്ഥയോടും, സാഹചര്യങ്ങളോടും, പ്രകൃതിയോടുമൊക്കെ അവർ ഇണങ്ങി ജീവിക്കും. മഞ്ഞുമലയിൽ താമസിക്കുന്നവർ ആ ജീവിതവുമായി ഇഴുകി ജീവിക്കും, ചൂടിന്റെ കാഠിന്യമുള്ള പ്രദേശത്തുള്ളവർ അതുമായി യോജിക്കും, തീരപ്രദേശങ്ങളിലുള്ളവർ കടലുമായി ഇണങ്ങും. മലയോര…
Read More » -
Kerala
കണ്ണൂരിൽ നിന്നും ജിദ്ദയിലേക്കുള്ള എയര്‍ ഇന്‍ഡ്യയുടെ വിമാനം പറന്നത് ഏഴ് യാത്രക്കാരുമായി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്‍ഡ്യയുടെ വിമാനം പറന്നത് വെറും ഏഴ് യാത്രക്കാരുമായി.യാത്രാനിരക്ക് കുറക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം. കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് 38,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കെന്നും, അതേസമയം ഇതേ ദിവസം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 14,000 രൂപ മാത്രമാണുള്ളതെന്നും യാത്രക്കാരന്‍ പറയുന്നു. ഇത്രയും ഉയര്‍ന്ന നിരക്ക് കാരണം യാത്രക്കാര്‍ കൂട്ടത്തോടെ കോഴിക്കോട് നിന്ന് ടിക്കറ്റ് എടുത്തതാണ് കണ്ണൂരില്‍ നിന്ന് ഏഴ് പേരുമായി വിമാനത്തിന് സര്‍വീസ് നടത്തേണ്ടി വന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ആള്‍ക്കാരുടെ എണ്ണം കുറവാണ് എന്ന് അറിഞ്ഞിട്ടും കണ്ണൂരില്‍ നിന്നുള്ള വിമാനത്തിന് നിരക്ക് കുറക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
Read More » -
Crime
അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ട് വർഷം കഠിന തടവും പിഴയും
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ട് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. കസ്റ്റംസ് കോഴിക്കോട് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി ആർ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി രണ്ട് വർഷം കഠിനതടവും രണ്ടര കോടി രൂപ പിഴയും വിധിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതിൻറെ പേരിലാണ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസെടുത്തത്. ക്രമക്കേടിലൂടെ നേടിയെടുത്ത ഭൂരിഭാഗം സ്വത്തുക്കളും ഇയാളുടെ ഭാര്യയുടെയും മക്കളുടെയും പേരിലാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെയും കേസിൽ പ്രതി ചേർത്തത്. സിബിഐ സ്പെഷ്യൽ ജഡ്ജ് കെ കെ ബാലകൃഷ്ണൻ ആണ് കേസിൽ വിധി പറഞ്ഞത്.
Read More » -
Crime
ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ വൻമോഷണം; 19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 85,000 രൂപയും, അറുപതിനായിരം രൂപയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു
തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ മോഷണം. 19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, 85,000 രൂപയും, അറുപതിനായിരം രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങളും നഷ്ടപ്പെട്ടതായാണ് പരാതി. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ചിറയിൻകീഴ് മുട്ടപ്പലം തെക്കേവിളഗത്തെ വീട്ടിൽ സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 25 -നാണ് സാബു നാട്ടിലെത്തിയത്. രാവിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണം നടതായി ഉറപ്പിച്ച വീട്ടുകാർ വിവരം ചിറയിൻകീഴ് പൊലീസിനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചയോടെ ആകാം മോഷണം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്.
Read More » -
Kerala
വരവില്‍ കവിഞ്ഞ സ്വത്ത്; കോഴിക്കോട് കസ്‌റ്റംസ് മുൻ ഡപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും തടവ്
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ച കേസിൽ കസ്‌റ്റംസ് മുൻ ഡപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും തടവും പിഴയും വിധിച്ച് സിബിഐ പ്രത്യേക കോടതി. കോഴിക്കോട് കസ്‌റ്റംസില്‍ ഡപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഇരിങ്ങാലക്കുട സ്വദേശി പി.ആര്‍ വിജയൻ(73) ഇദ്ദേഹത്തിന്റെ ഭാര്യ, മൂന്ന് മക്കള്‍ എന്നിവര്‍ക്കാണ് രണ്ട് വര്‍ഷം കഠിനതടവും 2.50 കോടി രൂപ പിഴവും വിധിച്ചത്. സിബിഐ അന്വേഷണത്തില്‍ 78.90 ലക്ഷം രൂപയുടെ അധികസ്വത്താണ് പി.ആര്‍ വിജയനും കുടുംബത്തിനുമുള്ളതായി കണ്ടെത്തിയിരിക്കുന്നത്.അന്വേഷണത്തില്‍ കണ്ടെത്തിയ സ്വത്ത് ഭാര്യയുടെയും മൂന്ന് പെണ്‍മക്കളുടെയും പേരിലായിരുന്നു. ഇതിനാലാണ് ഇവര്‍ക്കും ശിക്ഷ ലഭിച്ചത്. ഗൂഢാലോചന കുറ്റംചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കൊച്ചി സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്‌ജി കെ.കെ ബാലകൃഷ‌്‌ണനാണ് ശിക്ഷ വിധിച്ചത്.
Read More » -
India
മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം, രാജ്യത്തെ ഭാവിചാമ്പ്യൻമാർക്ക് വേണ്ടിയാണ്; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ഷെയിൻ നിഗം
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ഷെയിൻ നിഗം. സമരം ചെയ്യുന്ന താരങ്ങളുടെ ഡീറ്റൈൽസ് വിവരിച്ച് കൊണ്ടാണ് ഷെയിൻ പോസ്റ്റ് തുടങ്ങുന്നത്. മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരമെന്നും രാജ്യത്തെ ഭാവിചാമ്പ്യൻമാർക്ക് വേണ്ടിയാണെന്ന് ഷെയിൻ പറയുന്നു. ഷെയിൻ നിഗത്തിന്റെ വാക്കുകൾ ഇനിയും കഥയറിയാത്തവർക്കായി .. ഫോട്ടോയിൽ കുത്തിയിരുന്ന് കരയുന്ന ഇവരാണ് വിനേഷ് ഫോഗാട്ട് എന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യൻ. 2014 കോമൺവെൽത്തിൽ ഫ്രീസ്റ്റൽ ഗുസ്തിയിൽ സ്വർണ്ണ മെഡലിസ്റ്റാണ് . 2016 ലെ അർജ്ജുനയും 2020 ലെ ഖേൽരത്ന പുരസ്ക്കാരുവും നൽകി രാജ്യം ആദരിച്ചവർ, അമീർഖാന്റെ കോടികൾ വാരിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദംഗലിലെ യഥാർത്ഥ നായകൻ ദ്രോണാചാര്യ പുരസ്ക്കാര ജേതാവ് സാക്ഷാൽ മഹാവീർ സിംഗ് ഫോഗാട്ടിന്റെ സഹോദരി പുത്രി. ആ കഥയിയിലെ യഥാർത്ഥ ഹീറോയിനുകളായ നമ്മുടെ ഗുസ്തിതാരങ്ങൾ ഗീതാഫോഗാട്ടിന്റേയും , ബബിത കുമാരി…
Read More »