KeralaNEWS

നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: നാളെ മുതല്‍ വൈദ്യുതി സർചാർജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.യൂണിറ്റിന് പത്തുപൈസ  സര്‍ചാര്‍ജ് ഈടാക്കാനാണ് ഉത്തരവിറക്കിയിരിക്കുന്നത്.റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസക്ക് പുറമെയാണിത്.
ഇതോടെ നാളെ മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും.അതേസമയം, നേരത്തെ വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു.

Back to top button
error: