NEWSPravasi

ദുബൈയിലുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്… സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി

ദുബൈ: ദുബൈയിൽ ഇഷ്യു ചെയ്യുന്ന സന്ദർശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. മറ്റ് എമിറേറ്റുകളിൽ നേരത്തെ തന്നെ സന്ദർശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബൈയിൽ പത്ത് ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയത്. ഇതോടെ സന്ദർശക വിസയിൽ എത്തുന്നവർ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യത്തു നിന്ന് പുറത്തു പോകേണ്ടി വരും. അല്ലെങ്കിൽ അധിക താമസത്തിന് നിയമപ്രകാരമുള്ള പിഴ അടയ്ക്കണം.

ഗ്രേസ് പീരിഡ് നിർത്തലാക്കിയ വിവരം ട്രാവൽ ഏജൻസികൾ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. യുഎഇയിൽ എവിടെ നിന്നും ഇഷ്യൂ ചെയ്യുന്ന സന്ദർശക വിസകൾക്ക് നിലവിൽ ഗ്രേസ് പീരിഡ് ഇല്ലെന്ന് ദുബൈയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആന്റ് ഫോറിൻ അഫയേഴ്‍സ് എന്നിവയുടെ കോൾ സെന്ററുകളും സ്ഥിരീകരിച്ചു.

നേരത്തെ 30 ദിവസത്തെയും 60 ദിവസത്തെയും സന്ദർശക വിസകളിൽ എത്തുന്നവർക്ക് വിസാ കാലാവധി കഴിഞ്ഞ് പത്ത് ദിവസം കൂടി ഗ്രേസ് പീരിഡ് ലഭിക്കുമായിരുന്നു. ഇനി മുതൽ വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടയ്ക്കേണ്ടി വരും. ഒപ്പം എക്സിറ്റ് പെർമിറ്റിന് വേണ്ടി 320 ദിർഹവും നൽകണം.

Back to top button
error: